ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടിട്ടില്ല; പി.കെ. ബിജു അടക്കമുള്ളവര്‍ പുറത്ത് പോകണം ; കെ.ടി.യു. നിയമനം ചോദ്യം ചെയ്ത് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: കെ.ടി.യു.വിലെ ആറ് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി.

സതീശന്‍. നിയമനത്തിനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്നും പി.കെ. ബിജു അടക്കമുള്ളവര്‍ പുറത്ത് പോകണമെന്നും വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സാങ്കേതിക വിദ്യാഭ്യാസ വിദഗ്ദ്ധര്‍ മാത്രമുണ്ടായിരുന്ന സര്‍വകലാശാലയില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് കൂടി പ്രാതിനിധ്യം കിട്ടുന്ന നിലയില്‍ നിയമഭേദഗതി വരുത്തി ഐ.ബി. സതീഷ്‌കുമാര്‍ എംഎല്‍എ, മുന്‍ എം.പി. പി.കെ. ബിജു എന്നിവരെയാണ് സിന്‍ഡിക്കേറ്റില്‍ അംഗമായി ചേര്‍ത്തത്.

മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവും നടത്തി. സത്യാഗ്രഹത്തെയൂം സമരത്തെയും തള്ളിപ്പറയുന്ന പിണറായി സമരങ്ങളില്‍ നിന്നും യു ടേണ്‍ അടിക്കുകയാണെന്നും സത്യാഗ്രഹത്തെ തള്ളിപ്പറയുന്ന പിണറായി ഗാന്ധിജിയെയും തള്ളുകയാണെന്നും പറഞ്ഞു. ഗാന്ധിയെ തള്ളിപ്പറയുന്ന കാര്യത്തില്‍ പിണറായി വിജയന്‍ ബിജെപി നേതാക്കള്‍ക്കൊപ്പമാണെന്നും പറഞ്ഞു.

സര്‍ക്കാരിന്റെ കെടുകാര്യസ്ഥത നികുതി രൂപത്തില്‍ പിണറായി അവതരിപ്പിക്കുകയാണെന്നും പറഞ്ഞു. കേരളത്തില്‍ കടം പെരുകിയിട്ടില്ലെന്നും രണ്ടു ശതമാനത്തിലേറെ കുറയുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയും ചോദ്യം ചെയ്തു. പണമില്ലാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണെന്നും സാക്ഷരതാ പ്രേരക് ആറു മാസം ശമ്ബളം കിട്ടാതെ ജീവന്‍ ഒടുക്കിയെന്നും പറഞ്ഞു.

നിത്യനിദാനചെലവുകള്‍ക്ക് കടമെടുക്കേണ്ട സ്ഥിതി ഇപ്പോള്‍ കേരളത്തിനില്ലെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരേയാണ് സതീശന്റെ പ്രതികരണം വന്നത്. അതേസമയം നികുതി ബഹിഷ്‌ക്കരിക്കാനുള്ള കെ. സുധാകരന്റെ ആഹ്വാനത്തെക്കുറിച്ച്‌ അറിയില്ലെന്നാണ് പറഞ്ഞത്.

prp

Leave a Reply

*