പിരിച്ചെടുക്കാനുള്ള നികുതി 21,800 കോടി

തിരുവനന്തപുരം: ധനപ്രതിസന്ധി മറികടക്കാന്‍ ബജറ്റിലെ നികുതി വര്‍ധന വന്‍ വിവാദമായിരിക്കെ റവന്യൂ കുടിശ്ശിക പിരിച്ചെടുക്കുന്നില്ലെന്ന് കംട്രോളര്‍-ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ വിമര്‍ശനം. 2021 മാര്‍ച്ച്‌ വരെ സര്‍ക്കാര്‍ പിരിച്ചെടുക്കാന്‍ ബാക്കിയുള്ള കുടിശ്ശിക 21797.86 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്‍റെ ആകെ റവന്യൂ വരുമാനത്തിന്‍റെ 22.33 ശതമാനം വരും. ഇതില്‍ 7100.32 കോടി അഞ്ച് വര്‍ഷത്തിലേറെയായി പിരിക്കാന്‍ ബാക്കിയുള്ളതാണ്. ഇക്കുറി ബജറ്റില്‍ 4000 കോടിയോളം രൂപയുടെ നികുതി ബാധ്യതയാണ് അടിച്ചേല്‍പ്പിച്ചത്. ഇന്ധന സെസ് അടക്കം കുറക്കണമെന്ന് ആവശ്യം ശക്തമായിട്ടും സര്‍ക്കാര്‍ […]

ചില രാജ്യങ്ങളില്‍ 65% നികുതി അവര്‍ക്കു പരാതിയില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ചില രാജ്യങ്ങളില്‍ വരുമാനത്തിന്റെ 65% വരെ നികുതിയുണ്ടെന്നും അവര്‍ക്ക് അതിനു പരാതിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടെ കുടുംബത്തിനാകെ സാമൂഹിക സുരക്ഷയുണ്ടെന്നതാണു കാരണം. അതിന്റെ ചെറിയ ഭാഗമാണ് ഇവിടെ സംഭവിക്കുന്നതെന്നും ബജറ്റിലെ നികുതി നിര്‍ദേശങ്ങളെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു. പൊതുനന്മയ്ക്കാണ് നികുതി കൂട്ടുന്നത്. ഇന്ധന വില കൂടുമ്ബോള്‍ സാധനങ്ങള്‍ക്കും വില കൂടില്ലേ എന്ന ചോദ്യത്തിന് എല്ലാം മാസവും ഇഷ്ടം പോലെ കൂട്ടിക്കൊണ്ടിരിക്കുന്ന നിലയാണു മാറേണ്ട തെന്നായിരുന്നു പ്രതികരണം. പരിമിതികള്‍ക്കുള്ളില്‍ നിന്നു ക്ഷേമ വികസന നയം […]

രാത്രിയിലെ ബസ് സര്‍വീസ് ഓട്ടോ തൊഴിലാളികള്‍ തടഞ്ഞു

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ നിന്നും തൃശൂരിലേക്ക് രാത്രിയില്‍ സര്‍വീസ് നടത്തിയ ബസ് വടക്കെനടയിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ തൊഴിലാളികള്‍ തടഞ്ഞു. ബസിന് പെര്‍മിറ്റില്ലെന്ന് പറഞ്ഞാണ് തൊഴിലാളികള്‍ തടഞ്ഞിട്ടത്. രാത്രി 8.50 ന് തോംസണ്‍ എന്ന ലിമിറ്റഡ്‌സ്റ്റോപ്പ് ബസാണ് കൊടുങ്ങല്ലൂരില്‍ നിന്നും തൃശൂരിലേക്ക് പോയിരുന്നത്. കൊവിഡാനന്തരം ഈ സര്‍വീസ് നിറുത്തി വച്ചിരുന്നു. രാത്രികാലങ്ങളില്‍ കൊടുങ്ങല്ലൂരില്‍ നിന്നും 8.15 കഴിഞ്ഞാല്‍ തൃശൂരിലേക്ക് ബസ് ഇല്ലാതായതോടെ പിന്നീട് നഗരത്തിലെത്തുന്നവര്‍ അമിത പണം ചെലവാക്കി ഓട്ടോ റിക്ഷയോ കാറോ വിളിച്ചായിരുന്നു വീടുപിടിച്ചിരുന്നത്. ബസ് ഇല്ലാത്തത് കേരളകൗമുദി […]

10 രൂപയില്‍ തുടങ്ങി 34,000 രൂപയില്‍ അവസാനിച്ചു; കണ്ണൂരില്‍ 4 കിലോയുള്ള കോഴിക്കു വേണ്ടി വാശിയേറിയ ലേലം വിളി

ഇരിട്ടി: 4 കിലോ തൂക്കമുള്ള കോഴിയെ ലേലം വിളിയിലൂടെ സ്വന്തമാക്കിയത് 34000 രൂപയ്ക്ക്. കണ്ണൂര്‍ ഇരിട്ടിയിലാണ് ഒരു കോഴിക്കു വേണ്ടി വാശിയേറിയ ലേലംവിളി നടന്നത്. ഇരിട്ടി പെരുമ്ബറമ്ബ് പുതിയ ഭഗതവതി ക്ഷേത്ര കമ്മിറ്റിയാണ് ലേലം സംഘടിപ്പിച്ചത്. എളന്നര്‍ എഫ്ബി കൂട്ടായ്മയാണ് കോഴിയെ പൊന്നും വിലയ്ക്ക് സ്വന്തമാക്കിയത്. ക്ഷേത്രത്തിലെ തിറ മഹോത്സവത്തിനോടനുബന്ധിച്ചാണ് ലേലംവിളി നടന്നത്. വീറും വാശിയും നിറഞ്ഞ ലേലത്തില്‍ കോഴിയുടെ വില കത്തിക്കയറി. പത്ത് രൂപയിലാണ് കോഴിക്കു വേണ്ടിയുള്ള ലേലംവിളി ആരംഭിച്ചത്. വില ഇരുപതിനായിരം കടന്നതോടെ ലേലംവിളിയുടെ […]

സന്ദര്‍ശന വിസയിലെത്തിയ തിരുവനന്തപുരം സ്വദേശിനി നിര്യാതയായി

റിയാദ്: സന്ദര്‍ശന വിസയിലെത്തിയ മലയാളി വയോധിക സൗദിയില്‍ നിര്യാതയായി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നെട്ടയം സ്വദേശിനി പപ്പാട് ഭാരത് നഗര്‍ റഹ്‌മാന്‍ വീട്ടില്‍ സൈനബ (71) റിയാദില്‍നിന്ന് 200 കിലോമീറ്ററകലെ അല്‍ഖുവയ്യയിലാണ് ഹൃദയാഘാതം മൂലം മരിച്ചത്. അല്‍ഖുവയ്യയിലുള്ള മകന്‍ ഷഫീഖിെന്‍റ അടുത്ത് സന്ദര്‍ശനവിസയിലെത്തിയ അവര്‍ അസുഖബാധിതയായി അല്‍ ഖുവയ്യ ജനറല്‍ ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയില്‍ ആയിരുന്നു. പിതാവ്: പീര്‍മുഹമ്മദ്‌, മാതാവ്: നൂഹ് പാത്തുമ്മ. മൃതദേഹം അല്‍ ഖുവയ്യയില്‍ ഖബറടക്കും. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മകന്‍ ഷഫീക്കിനെ സഹായിക്കാന്‍ അല്‍ […]

യോഗ്യത പരീക്ഷയില്‍ വിജയിച്ചില്ല; പ്രതിസന്ധിയിലായ മലയാളി നഴ്സുമാരെ തിരിച്ചയച്ചു

റിയാദ്: സൗദി ആരോഗ്യമന്ത്രാലയത്തിന്‍റെ യോഗ്യത പരീക്ഷയില്‍ വിജയിക്കാത്തതിനാല്‍ തൊഴില്‍ ചെയ്യാനാവാതെ പ്രതിസന്ധിയിലായ മലയാളി നഴ്സുമാര്‍ നാട്ടിലേക്ക് മടങ്ങി. വയനാട്, എറണാകുളം, കോട്ടയം ജില്ലകളില്‍നിന്നുള്ള ആറു നഴ്‌സുമാരെയാണ് ഇന്ത്യന്‍ എംബസി ഇടപെട്ട് നാട്ടിലേക്ക് അയച്ചത്. നാട്ടില്‍നിന്നുള്ള റിക്രൂട്ട്‌മെന്‍റ് കമ്ബനിയില്‍ മൂന്നു ലക്ഷത്തോളം രൂപ നല്‍കിയാണ് ഇവര്‍ നഴ്‌സിങ് വിസയില്‍ റിയാദിലെ പ്രമുഖ റിക്രൂട്ട്‌മെന്‍റ് കമ്ബനിയിലേക്കെത്തിയത്. ആറു മാസം കൊണ്ട് പരിക്ഷയെഴുതാമെന്ന കരാറില്‍ റിയാദ്, അല്‍അഹ്സ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ജോലിയില്‍ പ്രവേശിച്ചു. പക്ഷേ മൂന്നു തവണ പരീക്ഷ എഴുതിയിട്ടും വിജയിക്കാനായില്ല. […]

ഇന്‍ഡോനേഷ്യയില്‍ ഭൂചലനം: 4 മരണം

ജക്കാര്‍ത്ത : ഇന്‍ഡോനേഷ്യയിലെ പാപ്പുവയില്‍ റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാല് മരണം. മൂന്ന് സെക്കന്‍ഡ് മാത്രം നീണ്ട ഭൂചലനത്തില്‍ കടലില്‍ തകര്‍ന്നു വീണ ഒരു കഫേയിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഹാര്‍ബറിനോട് ചേര്‍ന്ന് നിര്‍മ്മിച്ചതായിരുന്നു കഫെ. ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഭൂചലനം.നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപറ്റ.ി പാപ്പുവ പ്രവിശ്യയുടെ തലസ്ഥാനമായ ജയപ്പുരയ്‌ക്ക് സമീപം 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രം. തുടര്‍ ചലന മുന്നറിയിപ്പുണ്ടെങ്കിലും സുനാമി സാദ്ധ്യതയില്ലെന്ന് അധികൃതര്‍ പറഞ്ഞു. […]

പാക്കിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുര്‍ക്കി സന്ദര്‍ശനം മാറ്റിവെച്ചു; ഭൂകമ്ബ പുരധിവാസ പ്രവര്‍ത്തനങ്ങളുടെ തിരക്കുകള്‍ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയില്‍ ഹെലികോപ്ടര്‍ പറക്കാത്തതിനാലും

ഇസ്ലാമാബാദ്: പാക്കിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുര്‍ക്കി സന്ദര്‍ശനം മാറ്റിവെച്ചു ഫെബ്രുവരി എട്ടിന് തുര്‍ക്കി സന്ദര്‍ശനത്തിന് പാക്കിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ് തയ്യാറെടുത്തിരുന്നു. എന്നാല്‍ ഈ സമയത്താണ് ലോകത്തെ നടുക്കിയ ഭൂകമ്ബം തുര്‍ക്കിയില്‍ നടന്നത്. 16000ത്തോളം പേര്‍ മരണമടഞ്ഞ ഭൂകമ്ബ ഭൂമിയില്‍ തുര്‍ക്കി പ്രസിഡന്റും വൈസ് പ്രസിഡന്റും പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ തല്‍ക്കാലം സന്ദര്‍ശനം മാറ്റിവെക്കണമെന്ന് തുര്‍ക്കി ഭരണകുടം ഷെരീഫിനോട് ആവശ്യപ്പെടുകയായിരുന്നു. മോശം കാലാവസ്ഥയില്‍ ഹെലികോപ്റ്ററിന് പറക്കാന്‍ കഴിയാത്തതിനാലാണ് സന്ദര്‍ശനം മാറ്റിവെച്ചുതെന്നാണ് പാക്ക് വിദേശകാര്യ മന്ത്രാലയം […]

ബത്തേരിയെ വിറപ്പിച്ച പിഎം2 ഇനി ‘രാജ’; പുതുശേരിയില്‍ ഭീതിപരത്തിയ കടുവ ‘അധീര’; പേരിട്ട് വനംവകുപ്പ്

വയനാട് ബത്തേരിയെ വിറപ്പിച്ച പിഎം2 എന്ന മോഴ ആനയ്ക്കും പുതുശേരിയില്‍ ഭീതിപരത്തിയ കടുവയ്ക്കും വനംവകുപ്പ് പേരിട്ടു. മുത്തങ്ങ ആനപന്തിയില്‍ മെരുങ്ങി തുടങ്ങിയ മോഴയാനയ്ക്ക് രാജ എന്നും കുപ്പാടിയിലെ വന്യമൃഗ പരിചരണ കേന്ദ്രത്തിലെ കടുവ അധീരയെന്നും ഇനി മുതല്‍ അറിയപ്പെടും. ബത്തേരിക്കാരുടെ ഉറക്കം കെടുത്തിയ പന്തല്ലൂര്‍ മഖ്ന 2 അഥവാ പിഎം 2 എന്ന മോഴയാനയെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് കൂട്ടിലാക്കിയത്. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ അരശിരാജയെന്നായിരുന്നു പിഎം 2 വിന്‍റെ വിളിപ്പേര്. പാപ്പാന്‍മാര്‍ നല്ല നടപ്പ് പഠിപ്പിക്കുന്ന രാജ ഭാവിയില്‍ […]

ഭൂകമ്ബ ബാധിതര്‍ക്ക് ആശ്വാസമായി കുവൈത്ത്

കുവൈത്ത് സിറ്റി: തുര്‍ക്കിയയിലെയും സിറിയയിലെയും ഭൂകമ്ബത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി കുവൈത്ത് ജനത. ദുരന്തം സംഭവിച്ചതിന് പിറകെ ആദ്യ 24 മണിക്കൂറിനുള്ളില്‍ ഒരു കോടി ഡോളര്‍ സഹായം നല്‍കി. സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും സ്വകാര്യ കൂട്ടായ്മകളുമല്ലാം സഹായ വാഗ്ദാനവുമായി രംഗത്തുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര സഹായം എത്തിക്കാര്‍ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഉത്തരവിട്ടിരുന്നു. സഹായങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിസഭ സാമൂഹികകാര്യ മന്ത്രിയെ ചുമതലപ്പെടുത്തി. ചൊവ്വാഴ്ച കുവൈത്തില്‍നിന്ന് ആദ്യ വിമാനം പുറപ്പെട്ടു. […]