വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത

ദിനംപ്രതി നിരവധി ഓഫറുകളുമായി  വോഡഫോണ്‍ മറ്റു ടെലികോം കമ്പനികളെ മുട്ടുകുത്തിച്ച്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ  കിടിലന്‍ പ്ലാനുമായി വോഡഫോണ്‍ വീണ്ടും വന്നിരിക്കുകയാണ്. ഒരാഴ്ച കാലയളവില്‍ ഏതൊരു നെറ്റ് വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ അധിക ഡാറ്റ എന്നിവ നല്‍കുന്ന സൂപ്പര്‍ വീക്ക് പ്ലാനാണ് വോഡാഫോണ്‍ അവതരിപ്പിച്ചത്. ഇത് പ്രകാരം 69 രൂപയുടെ റീച്ചാര്‍ജ്ജില്‍ ഏതു നെറ്റ് വര്‍ക്കിലേക്കും   അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും 500എംബി 4ജി ഡാറ്റയും ഏഴു ദിവസത്തെ കാലാവധിയോടു കൂടി  ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതായിരിക്കും. വോഡാഫോണിന്‍റെ ഏതെങ്കിലും റീട്ടെയില്‍ […]

399 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഓഫറുമായി ഐഡിയ

പുതിയ  ഡാറ്റ ഓഫറുകളുമായി ഐഡിയ വീണ്ടും രംഗത്തെത്തി. 399 രൂപയുടെ ഓഫറുകളുമായിട്ടാണ്  ഐഡിയ ഇത്തവണ എത്തിയിരിക്കുന്നത് . ജിയോ അവരുടെ ഓഫറുകളുടെ നിരക്ക് കൂട്ടിയതിനു പിന്നാലെയാണ് ഐഡിയ പുതിയ ഓഫറുകള്‍ പുറത്തിറക്കിയിരിക്കുന്നത് . ഐഡിയ 399 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക്  1 ജിബിയുടെ ഡാറ്റ ദിവസേന ലഭിക്കുന്നു . 1 മാസത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .ഇതുകൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഇതില്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നു .ഐഡിയ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഓഫറുകള്‍ ലഭ്യമാകുന്നത് .

സൗജന്യ വൈഫൈ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ…

ചെന്നൈ: എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ഹോട്ടലുകള്‍, തുടങ്ങിയ  പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വൈഫൈ ഹോട്ട്സ്പോട്ടുകള്‍ വഴി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത് സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്‍റെ  മുന്നറിയിപ്പ്. ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, പാസ്​വേഡ്, ചാറ്റ് സന്ദേശങ്ങള്‍, ഇമെയില്‍ തുടങ്ങിയവ ചോര്‍ത്തിയെടുക്കാന്‍ പബ്ലിക് വൈഫൈ ഹോട്ട്സ്പോട്ടുകള്‍ വഴി ഹാക്കര്‍മാര്‍ക്ക് എളുപ്പമാണ്.അതിനാല്‍ പരമാവധി സുരക്ഷിതമായ സ്വകാര്യ ഹോട്ട് സ്പോട്ടുകള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും ഏജന്‍സി പറഞ്ഞു. ആന്‍ഡ്രോയിഡ്, ഐഓഎസ്, ലിനക്സ്, മാക് ഓഎസ് തുടങ്ങിയ […]

എം-ക്യാഷ് വികസിപ്പിക്കാനൊരുങ്ങി ദുബായ്

ദുബായ്: എന്‍ക്രിപ്റ്റ് ചെയ്ത ഡിജിറ്റല്‍ കറന്‍സിയായ എം-ക്യാഷ് വികസിപ്പിച്ചെടുക്കാനും അത്  കൊണ്ടുവരാനുമുള്ള കരാറില്‍ ഒപ്പുവെച്ച്‌ ദുബായ്. ദുബായ് ഇക്കോണമിയുടെ സഹസ്ഥാപനമായ എംക്രെഡിറ്റും യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒബ്ജക്റ്റ് ടെക് ഗ്രൂപ്പ് ലിമിറ്റഡും ചേര്‍ന്നാണ് കറന്‍സി അവതരിപ്പിക്കുന്നത്. ഇത് കൊണ്ടുവരുന്നതിലൂടെ ഗവണ്‍മെന്‍റ് ,ഗവണ്‍മെന്‍റ്  ഇതര സേവനങ്ങള്‍ക്ക് പണമടയ്ക്കാന്‍ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാനാവും. യുഎഇയിലെ താമസക്കാര്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണിലുള്ള നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷനിലൂടെ വിവിധ ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഡിജിറ്റല്‍ കറന്‍സിയെ സുരക്ഷിതമാക്കാനുള്ള സൗകര്യവും ഇടനിലക്കാരുടെ അടുത്ത് […]

വാനാക്രൈയെ പിടിച്ചുകെട്ടിയ മാര്‍ക്കസ് ഹച്ചിന്‍സണ്‍ അറസ്റ്റില്‍

വാഷിങ്ടണ്‍:  ഒാണ്‍ലെെന്‍ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്ബ്യൂട്ടറില്‍ നിന്ന് ചോര്‍ത്തിയെടുക്കുന്ന മാല്‍വെയറുകള്‍ നിര്‍മിച്ചതിന് മാര്‍ക്കസ് ഹച്ചിന്‍സണെ പോലീസ് അറസ്റ്റ് ചെയ്തു. വാനാക്രൈ റാന്‍സംവേറിന്റെ വ്യാപനം തടയുന്നതിലൂടെ ടെക് ലോകത്തെ താരമായി മാറിയ ആളാണ് മാര്‍ക്കസ് ഹച്ചിന്‍ണ്‍. ഓണ്‍ലൈന്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി മാല്‍വെയറുകള്‍ നിര്‍മിച്ചതിനാണ് യുഎസില്‍ നിന്ന് ഇയാള്‍ അറസ്റ്റിലായത്. ക്രോണോക്സ് എന്ന പേരുള്ള മാല്‍വെയറിലൂടെയാണ്പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയത്.2014 ജൂലെെ മുതല്‍ 2015 ജൂലെെ വരെയുള്ള കാലയളവിലാണ് ക്രോണോസ് നിര്‍മ്മിച്ചത്. അതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി എന്നതാണ് […]