വാനാക്രൈയെ പിടിച്ചുകെട്ടിയ മാര്‍ക്കസ് ഹച്ചിന്‍സണ്‍ അറസ്റ്റില്‍

വാഷിങ്ടണ്‍:  ഒാണ്‍ലെെന്‍ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്ബ്യൂട്ടറില്‍ നിന്ന് ചോര്‍ത്തിയെടുക്കുന്ന മാല്‍വെയറുകള്‍ നിര്‍മിച്ചതിന് മാര്‍ക്കസ് ഹച്ചിന്‍സണെ പോലീസ് അറസ്റ്റ് ചെയ്തു. വാനാക്രൈ റാന്‍സംവേറിന്റെ വ്യാപനം തടയുന്നതിലൂടെ ടെക് ലോകത്തെ താരമായി മാറിയ ആളാണ് മാര്‍ക്കസ് ഹച്ചിന്‍ണ്‍.

ഓണ്‍ലൈന്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി മാല്‍വെയറുകള്‍ നിര്‍മിച്ചതിനാണ് യുഎസില്‍ നിന്ന് ഇയാള്‍ അറസ്റ്റിലായത്. ക്രോണോക്സ് എന്ന പേരുള്ള മാല്‍വെയറിലൂടെയാണ്പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയത്.2014 ജൂലെെ മുതല്‍ 2015 ജൂലെെ വരെയുള്ള കാലയളവിലാണ് ക്രോണോസ് നിര്‍മ്മിച്ചത്. അതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി എന്നതാണ് മാര്‍ക്കസിനെതിരെയുള്ള കേസ്.

മൂന്നു ദിവസംകൊണ്ടാണ് മാര്‍ക്കസ് ഹച്ചിന്‍സണ്‍ വാനാക്രൈ റാന്‍സംവേറിന്റെ ‘കില്‍ സ്വിച്ച്‌’ കണ്ടെത്തി അതിന്റെ വ്യാപനം തടഞ്ഞത്. അതോടെ ഇയാള്‍ ലോക പ്രശസ്തനാവുകയായിരുന്നു. ലണ്ടന്‍ പൗരനായ മാര്‍ക്കസ് ഹച്ചിന്‍സണെ ആഗസ്റ്റ് രണ്ടിനാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ക്ലാസില്‍ കയറാതെ കംപ്യൂട്ടറിന്റ മുന്നില്‍ മുഴുവന്‍സമയവും ചെലവഴിച്ച ഹച്ചിന്‍സണ്‍ ഔദ്യോഗികമായി കംപ്യൂട്ടര്‍ പഠിച്ചിട്ടില്ല. സ്വന്തമായി തുടങ്ങിയ ടെക്നിക്കല്‍ ബ്ലോഗ് ‘മാല്‍വേര്‍ ടെക്’ ഹിറ്റായതോടെ ക്രിപ്റ്റോസ് ലോജിക് കമ്ബനി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു ഇയാള്‍.

prp

Leave a Reply

*