ഈ അമരക്കാരി ഡ്രീംഫ്ലവറിന്‍റെ കരുത്ത്!

ഒരു സംരംഭം തുടങ്ങി വിജയിപ്പിക്കുക! സ്ത്രീകളില്‍ വളരെക്കുറച്ചുപേര്‍ മാത്രം കാണുന്ന ഇത്തരമൊരു സ്വപ്നത്തെ നെഞ്ചിലേറ്റിയ പ്രിയ ഫാസില്‍  ഡ്രീംഫ്ലവര്‍ ഹൗസിങ് പ്രൊജക്റ്റ്സ് എന്ന കേരളത്തിലെ അറിയപ്പെടുന്ന ബില്‍ഡര്‍ ബ്രാന്‍ഡിന്റെ അമരക്കാരിയായത്‌ യാദൃശ്ചീകമായല്ല.  പുതുമയാര്‍ന്ന ആശയങ്ങളും, അതു നിറവേറ്റാനുള്ള ദൃഢനിശ്ചയവും, കഠിനാദ്ധ്വാനവുമാണ്‌ പ്രിയ ഫാസിലിന്‍റെ വിജയ മന്ത്രം. ടൈംസ്‌ ഓഫ് ഇന്ത്യയുടെ 2013-ലെ ബ്രാന്‍ഡ്‌ ഐക്കൺ അവാര്‍ഡും, 2014-ലെ സ്ത്രീരത്ന അവാര്‍ഡും  കേരളത്തിലെ ഏക വനിതാ ബില്‍ഡറായ പ്രിയയെ തേടിയെത്തിയത് ഈ അര്‍പ്പണത്തിനുള്ള അംഗീകാരമാണ്.

പഭോക്താക്കളുടെ മനസ്സറിഞ്ഞ്

ഉപഭോക്താവിന്‍റെ മനസ്സറിഞ്ഞ് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പ്രൊജക്റ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിലാണ് ഡ്രീംഫ്ലവര്‍ തുടക്കം മുതലേ ഊന്നല്‍ നല്‍കിയത്. ബഡ്ജറ്റ് ഹോംസ്, പ്രീമിയം യൂട്ടിലിറ്റി, ലക്ഷ്വറി എന്നീ മൂന്ന്‍ സെഗ്മെൻ്റുകളിലായാണ്‌ ഡ്രീംഫ്ലവര്‍ പ്രൊജക്റ്റുകള്‍ അവതരിപ്പിച്ചത്. ഇതില്‍ കാസാ ഗാർഡെൻസാ, സ്കൈ വില്ല, എസ്റ്റെലാ പ്രീമിയം ഫ്ലാറ്റ്, ലൂണാ ബഡ്ജറ്റ് ഹോംസ് തുടങ്ങിയ പ്രൊജക്റ്റുകള്‍ എല്ലാം തന്നെ വ്യത്യസ്ഥവും ഉപഭോക്താക്കളുടെ പ്രശംസ ഏറ്റുവാങ്ങിയവയുമാണ്.

ഡ്രീംഫ്ലവര്‍ അപ്രോച്ച്‌

ലൊക്കേഷന്‍, ബഡ്ജെറ്റ്, ബിൽഡർ ഈ മൂന്ന് ഘടകങ്ങളാണ് ഒരു വീട് വാങ്ങാന്‍ ആലോചിക്കുന്ന ഒരു ഉപഭോക്താവ് പ്രധാനമായും പരിഗണിക്കുന്നത്. അതു കൊണ്ടുതന്നെ നന്നായി ഗൃഹപാഠം ചെയ്തതിന് ശേഷം മാത്രമാണ് ഡ്രീംഫ്ലവര്‍ പുതിയ പ്രോജക്റ്റുകള്‍ പ്രഖ്യാപിക്കുന്നത്. അടിസ്ഥാനമൂല്യങ്ങളില്‍ നിന്നു വ്യതിചലിക്കാതെയുള്ള യാത്രയാണ്‌ ഡ്രീംഫ്ലവര്‍ എന്ന ബ്രാന്‍ഡിന്‍റെ വിശ്വാസ്യതയുടെ പിന്നില്‍.

കാര്‍പറ്റ് ഏരിയ, പ്ലിന്ത്‌ ഏരിയ, കോമണ്‍ ഏരിയ എല്ലാം വേര്‍തിരിച്ചു കസ്റ്റമറെ ബോധ്യപ്പെടുത്തുന്നു. ഡ്രീംഫ്ലവര്‍ ഫ്ലാറ്റുകളില്‍ കോമണ്‍ ഏരിയ 5% മുതല്‍ 15% വരെ മാത്രമേയുള്ളൂ.

കസ്റ്റമൈസ്ഡ് അപ്പാര്‍ട്ട്മെൻ്റുകള്‍

കസ്റ്റമര്‍ക്ക് ഒരു പ്രൊജക്റ്റ്   ഇഷ്ടമായാല്‍ ആ കുടുംബത്തിന്‍റെ താല്‍പര്യങ്ങള്‍ പൂര്‍ണ്ണമായും പരിഗണിച്ചാണ് ഫ്ലാറ്റ് ഒരുക്കുന്നത്. ടൈലിങ്, പെയിൻ്റിങ്, കബോഡുകള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലുമുള്ള കസ്റ്റമറുടെ അഭിരുചി പരിഗണിച്ച് ഫ്ലാറ്റ് സമയബന്ധിതമായി പൂര്‍ത്തീകരിച്ചു നല്‍കുന്നു.

ഓണ്‍ ടൈം ഡെലിവറി

ആലുവ മുതല്‍ കടവന്ത്ര വരെയുള്ള കൊച്ചിയിലെ പ്രധാന ലൊക്കേഷനുകളിലായി പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ 43 പ്രൊജക്ടുകള്‍ കൃത്യസമയത്തു നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറിയതിന്‍റെ വിജയത്തിളക്കത്തിലാണ് ഡ്രീംഫ്ലവര്‍ ഇപ്പോള്‍. കൊച്ചിയില്‍ വ്യത്യസ്ഥ ലൊക്കേഷനുകളില്‍, മെട്രോ സ്റ്റേഷനുകള്‍ക്ക് അടുത്തായി 15 പ്രൊജക്റ്റുകള്‍ ഡ്രീംഫ്ലവറിനു നിര്‍മ്മാണത്തിലുണ്ട്.

ഫുള്ളി ലോഡഡ് ഹോംസ്

വാര്‍ഡ്രോബും കിച്ചന്‍ ക്യാബിനറ്റുകളും മോഡേണ്‍ ഫ്ലാറ്റുകളുടെ അനിവാര്യതയാണ്. കസ്റ്റമറുടെ ഇഷ്ടം മനസിലാക്കി ഫ്ലാറ്റിന്‍റെ നിര്‍മാണവേളയില്‍ തന്നെ ഇത്തരം ഫര്‍ണീഷിംഗ് വര്‍ക്കുകള്‍കൂടി യാതോരുവിധ എക്സ്ട്രാ ചാര്‍ജ്ജുകളുമില്ലാതെ ഡ്രീംഫ്ലവര്‍ തന്നെ പൂര്‍ത്തികരിച്ചുനല്കുന്നു. സമയവും പണവും ലാഭിക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്ക്‌ ഫ്ലാറ്റ് നിര്‍മ്മാണം പൂര്‍ത്തിയായ ഉടന്‍ തന്നെ താമസം ആരംഭിക്കുവാനും സാധിക്കുന്നു.

സുതാര്യതക്ക് നൂറ് മാര്‍ക്ക്

കാര്‍പറ്റ് ഏരിയ, പ്ലിന്ത്‌ ഏരിയ, കോമണ്‍ ഏരിയ എല്ലാം വേര്‍തിരിച്ചു കസ്റ്റമറെ ബോധ്യപ്പെടുത്തുന്നു. ഡ്രീംഫ്ലവര്‍ ഫ്ലാറ്റുകളില്‍ കോമണ്‍ ഏരിയ 5% മുതല്‍ 15% വരെ മാത്രമേയുള്ളൂ. ആയതിനാല്‍ മറ്റു ഫ്ലാറ്റുകളെ അപേക്ഷിച്ചു ഡ്രീംഫ്ലവര്‍ ഫ്ലാറ്റുകള്‍ വലുതായിരിക്കും. പരസ്യം ചെയ്യുന്ന വിലയില്‍ എല്ലാ നികുതികളും സ്റ്റാറ്റ്യൂട്ടറി ചാര്‍ജുകളും, വൈദ്യുതി കണക്ഷന്‍, വാട്ടര്‍ കണക്ഷന്‍ എന്നിവയും ഉള്‍പ്പെട്ടിരിക്കുന്നു. ഭാവിയില്‍ ഇവയില്‍ ഉണ്ടായേക്കാവുന്ന വര്‍ധനവ്‌ കസ്റ്റമറെ ബാധിക്കില്ല. രജിസ്ട്രേഷന്‍ ചാര്‍ജുകള്‍ മാത്രമാണ് അധികമായി നല്‍കേണ്ടിവരിക.

ആഫ്റ്റര്‍ സെയില്‍സ് & സര്‍വ്വീസ്

ഡ്രീംഫ്ലവറിന്‍റെ ഉത്തരവാദിത്തം ഫ്ലാറ്റ് ഹാന്‍ഡിംഗ് ഓവര്‍ ചെയ്യുന്നതോടെ തീരുന്നില്ല. ഭാവിയില്‍ വീട് വാടകയ്ക്ക് നല്‍കുക, റീസെയില്‍ ചെയ്യുക, ഹൗസ് കീപ്പിങ് ചെയ്യുക തുടങ്ങിയ എല്ലാ ആവശ്യങ്ങളും കൃത്യനിഷ്ഠയോടെ ചെയ്യുന്ന ഒരു ട്രെയിന്‍ഡ് ആഫ്റ്റര്‍ സെയില്‍സ് ടീം ഡ്രീംഫ്ലവറിനുണ്ട്.

ടീം ഡ്രീംഫ്ലവര്‍ 

കമ്പനി തുടങ്ങിയതിനുശേഷമുള്ള ആദ്യ അഞ്ച് വര്‍ഷം പ്രിയ ഒറ്റയ്ക്കാണ് കമ്പനി കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. പിന്നീട് മാര്‍ക്കറ്റിങ് പ്രൊഫെഷണല്‍ ആയ ഭര്‍ത്താവ് ഫാസിലിനെ ഒപ്പം ചേരാന്‍ ക്ഷണിച്ചു. പ്രിയയ്ക്കു കീഴില്‍ മാര്‍ക്കറ്റിങ് & സെയില്‍സ് വിഭാഗത്തിന്‍റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ഭാര്യയുടെ കഴിവും താല്‍പ്പര്യങ്ങളും നന്നായി മനസ്സിലാക്കുന്ന ഫാസിലിനു മടിയുണ്ടായില്ല.

ഡ്രീംഫ്ലവറിന്‍റെ കരുത്ത് ടീം ഡ്രീംഫ്ലവറാണ്. ടീമിന്‍റെ  പിന്തുണയാണ് ഞങ്ങളെ വിജയത്തിലേക്ക് നയിക്കുന്നതെന്ന് പ്രിയ അഭിമാനപൂര്‍വം പറയുന്നു. അവരില്‍ അന്‍പതു ശതമാനം സ്ത്രീകളും!

ഡ്രീംഫ്ലവറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്
http://www.dreamflower.in/
93870 88144

prp