ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി

കൊച്ചി: കോഴ വിവാദത്തെ തുടര്‍ന്ന് മലയാളി താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി.വിലക്കിനെതിരെ ശ്രീശാന്ത് നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി. വിലക്ക് നീക്കാനാകില്ലെന്നും താരത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നുമുള്ള ബിസിസിഐ വാദം തള്ളിയാണ് വിലക്ക് റദ്ദ് ചെയ്തു കൊണ്ട് കോടതി ഉത്തരവിട്ടത്.  അന്വേഷണ ഏജന്‍സിക്ക് ശ്രീശാന്തിനെതിരെ തെളിവൊന്നും കണ്ടെത്താനായില്ലെന്നും ബിസിസിഐ ഉത്തരവിട്ടത് ഗൌരവതരമായ രീതിയിലല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.  സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ശ്രീശാന്തിന് വിധി സഹായയകമായേക്കും

prp

Leave a Reply

*