ചൈനയ്‌ക്കെതിരേ ജപ്പാന്‍ രംഗത്ത് ! സെന്‍കാകു പിടിച്ചടക്കാന്‍ ശ്രമിക്കുന്ന ചൈനയെ ലക്ഷ്യമിട്ട് ജപ്പാന്റെ മിസൈല്‍ വിന്യാസം;പിന്തുണയുമായി തായ്‌വാനും ഹോങ്കോങ്ങും

ഡല്‍ഹി : ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത ചൈന മറ്റു രാജ്യങ്ങളോടും തുടരുന്നത് ഇതേ സമീപനം. ഇന്ത്യയ്ക്ക് പുറമേ ജപ്പാന്റെയും തായ്‌വാന്റെയും ചില പ്രദേശങ്ങളും പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും ചൈന തുടങ്ങി. ചൈനയെ നേരിടാന്‍ ജപ്പാനും രംഗത്തെത്തിയിരിക്കുകയാണ്. ചൈനയുടെ ലക്ഷ്യം മനസ്സിലാക്കിയ ജപ്പാനും ഇന്ത്യയും ഒന്നിച്ചു നിന്ന് പ്രതികരിക്കുമോ എന്നാണ് ഇപ്പോള്‍ ലോകം ഉറ്റു നോക്കുന്നത്. ജപ്പാനില്‍ സെന്‍കാകു എന്നും ചൈനയില്‍ ഡയോസസ് എന്നും അറിയപ്പെടുന്ന ജനവാസമില്ലാത്ത ദ്വീപാണ് ജപ്പാനും ചൈനയും തമ്മിലുള്ള പ്രശ്‌നത്തിന്റെ […]

വീണ്ടും പ്രകോപനം, ബീഹാറില്‍ ഡാമിന്‍െറ അറ്റകുറ്റപ്പണികള്‍ നേപ്പാള്‍ തടഞ്ഞു

ന്യൂഡല്‍ഹി​: ബീഹാറി​ലെ ഗണ്ഡക് ഡാമി​ന്റെ അറ്റകുറ്റപ്പണി നടത്തുന്നത് നേപ്പാള്‍ തടഞ്ഞു. ഇതാദ്യമായാണ് നേപ്പാളിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടായത്. നേപ്പാള്‍ അതിര്‍ത്തിരക്ഷാ സേനയാണ് അറ്റകുറ്റപ്പണികള്‍ തടഞ്ഞത്. നേപ്പാളിന്റെ നടപടി ലാല്‍ബാക്വുനദിയില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും ഇത് മുന്നില്‍ക്കണ്ടാണ് നേപ്പാളിന്റെ നടപടിയെന്നുമാണ് ബീഹാര്‍ ജലവിഭവമന്ത്രി പറയുന്നത്.ഇക്കാര്യം വിദേശകാര്യമന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച്ച ഇന്ത്യയുടെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള പുതുക്കിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭ അംഗീകാരം നലകിയിരുന്നു. ഇതിനു പിന്നാലെ കാലാപാനിയില്‍ സൈനിക കേന്ദ്രം തുടങ്ങുമെന്ന് നേപ്പാള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായി […]

സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ഇതുസംബന്ധിച്ച ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാരിന് കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സമ്ബര്‍ക്കത്തിലൂടെയുള്ള രോഗബാധ സംസ്ഥാനത്ത് കുറയുന്ന സ്ഥിതിയാണ്. മറ്റ് സംസ്ഥാനങ്ങളിലെ ഭയാനകമായ സാഹചര്യം സംസ്ഥാനത്തില്ലെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് മെയ് 4 മുതല്‍ ജൂണ്‍ 6 വരെ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച്‌ കേരളത്തില്‍ ഉറവിടമറിയാത്ത 49 പേരുടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശേഷമുള്ള ദിവസങ്ങളില്‍ രോഗം ബാധിച്ച ഇരുപതിലേറെ പേരുടെ ഉറവിടവും വ്യക്തമല്ല. ഉറവിടമറിയാത്ത […]

ആലപ്പുഴ ബൈപ്പാസ് : കുതിരപ്പന്തി മേല്‍പ്പാലത്തിലെ ആദ്യ ഗര്‍ഡര്‍ ഉയര്‍ത്തി സ്ഥാപിച്ചു

ആലപ്പുഴ : ബൈപ്പാസിലെ അവസാനഘട്ട ജോലിയായ കുതിരപ്പന്തി മേല്‍പ്പാലത്തില്‍ ഗര്‍ഡറുകള്‍ ഉയര്‍ത്തി സ്ഥാപിക്കല്‍ ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കൂടി ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചാണ് പ്രവര്‍ത്തികള്‍ ആരംഭിച്ചത്. മൂന്നരയോട് കൂടി ആദ്യ ഗര്‍ഡര്‍ മേല്‍പ്പാലത്തില്‍ സ്ഥാപിച്ചു. പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ സ്ഥലത്ത് എത്തിയിരുന്നു. ഗര്‍ഡറുകള്‍ ഉയര്‍ത്തി സ്ഥാപിക്കുന്നതിനായി 25 ആം തീയതി വരെ റെയില്‍വേ ട്രെയിനുകള്‍ ക്രമീകരിച്ച്‌ സമയം അനുവദിച്ചിട്ടുണ്ടെന്നു ഗര്‍ഡര്‍ സ്ഥാപിക്കുന്നിടത്ത് എത്തിയ മന്ത്രി ജി സുധാകരന്‍ പറഞ്ഞു.ഗര്‍ഡര്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ […]

ചൈനീസ്​ കമ്ബനികളുമായുള്ള 5000 കോടിയുടെ കരാര്‍ മരവിപ്പിച്ച്‌​ മഹാരാഷ്​ട്ര

മുംബൈ: ചൈനീസ്​ കമ്ബനികളുമായി ധാരണയിലെത്തിയ 5,000 കോടിയുടെ പദ്ധതികള്‍ മഹാരാഷ്​ട്ര സര്‍ക്കാര്‍ മരവിപ്പിച്ചു. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്​വരയിലുണ്ടായ ചൈനീസ്​ ആക്രമണത്തില്‍ കേണല്‍ അടക്കം 20 സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ്​ തീരുമാനം. തൊഴിലവസരം സൃഷ്​ടിക്കാനും സാമ്ബത്തിക മേഖല പുനരുജ്ജീവിപ്പിക്കാനും രൂപീകരിച്ച മഹാരാഷ്ട്ര സര്‍ക്കാരി​​െന്‍റ പദ്ധതിയായ മാഗ്​നെറ്റിക്​ മഹാരാഷ്​ട്ര 2.0യില്‍ മൂന്നു ചൈനീസ്​ കമ്ബനികളുമായാണ്​ ധാരണയി​െലത്തിയിരുന്നത്​. ഈ കരാറുകളാണ്​ മരവിപ്പിച്ചത്​​. കേന്ദ്ര സര്‍ക്കാറിനോട്​ അഭിപ്രായം തേടിയശേഷമാണ്​ നടപടിയെന്ന്​ മഹാരാഷ്​ട്ര സര്‍ക്കാര്‍ അറിയിച്ചു….

‘രാജ്യത്തെ ഓര്‍ത്തെങ്കിലും മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശം സ്വീകരിക്കൂ’- പ്രധാനമന്ത്രിയോട് വീണ്ടും രാഹുല്‍

ന്യൂഡല്‍ഹി; ഇന്ത്യയുടെ നന്മയെ ഓര്‍ത്തെങ്കിലും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ വിലപ്പെട്ട ഉപദേശം വിനയത്തോടെ അദ്ദേഹം സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍വ്വ കക്ഷി യോഗത്തിനിടെ മോദി നടത്തിയ പ്രസ്താവനക്കെതിരെ മന്‍മോഹന്‍ സിങ് പ്രതികരിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ‘വളരെ വിലപ്പെട്ട ഉപദേശമാണ് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ നന്മ ഓര്‍ത്തെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹം നല്‍കിയ ഉപദേശം വിനയത്തോടെ സ്വീകരിക്കുമെന്ന് കരുതുന്നു,’ രാഹുല്‍ […]

‘കേരളത്തില്‍ കൊറോണയുടെ സാമൂഹ്യവ്യാപനം നടന്നു’ സൂചന നല്‍കി ഐസിഎംആര്‍ റിപ്പോര്‍ട്ട്; ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ സാമൂഹ്യവ്യാപനം നടന്നുവെന്ന് സൂചന നല്‍കി ഐസിഎംആര്‍ റിപ്പോര്‍ട്ട്. രോഗലക്ഷണങ്ങളില്ലാത്തവരില്‍ നടത്തിയ പരിശോധനയില്‍ നാലു പേര്‍ക്ക് പോസിറ്റീവാണെന്ന് കണ്ടെത്തി. സംസ്ഥാനത്ത് വ്യാപനം നടന്നുകഴിഞ്ഞു എന്നതിന്റെ സൂചനയായാണ് ഐസിഎംആര്‍ റിപ്പോര്‍ട്ടിനെ വിലയിരുത്തുന്നത്. അടുത്തിടെ വിവിധ ജില്ലകളില്‍ ഉറവിടമറിയാത്ത വൈറസ് ബാധിതരുണ്ടായത് ഈ റിപ്പോര്‍ട്ട് ശക്തിപ്പെടുത്തുന്നു. സംസ്ഥാനത്ത് വ്യാപനമുണ്ടോയെന്നറിയാന്‍ ഐസിഎംആര്‍ കേരളത്തില്‍ ആയിരത്തിഇരുനൂറു പേരിലാണ് സര്‍വെ നടത്തിയത്. പത്തു ലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലകളില്‍ നിന്ന് 40 പേരുടെ സാമ്ബിള്‍ ശേഖരിച്ചു. ഉറവിടമറിയാത്ത രോഗബാധ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന അവസരത്തില്‍ നാല് പേര്‍ […]

രാജ്യ തലസ്ഥാനത്ത് കനത്ത മഴയും കാറ്റും

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കനത്ത മഴയും കാറ്റും. ഇന്ന് രാവിലെ മുതല്‍ ഡല്‍ഹിയില്‍ മഴ ശക്തമായി. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയില്‍ ഇന്ന് മഴ തുടരും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും തുടരുകയാണ്. ആശ്വാസ ധനസഹായത്തിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം ഡല്‍ഹിയില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയര്‍ന്നിരുന്നതിനാല്‍ മഴ ആശ്വാസമായിരിക്കുകയാണ്. കൂടാതെ ഡല്‍ഹിയിലെ റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായി രൂപപ്പെട്ടിരിക്കുകയാണ്.

മിസോറാമില്‍ വീണ്ടും ഭൂചലനം

ചംപായി(മിസോറാം)| മിസോറാമില്‍ വീണ്ടു ഭൂചലനം അനുഭവപ്പെട്ടു. ചംപായിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 4.10നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സെസിമോളജി വിഭാഗം അധികൃതര്‍ പറഞ്ഞു. 20 കി.മീ ആഴത്തിലാണ് ഭൂചലനമുണ്ടായത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇവിടെ ഭൂചലനം രേഖപ്പെടുത്തുന്നത്. ഞായറാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഐസ്വാളിന് 25 കി. മി അകലെ വടക്ക് കിഴക്കാണ് ഭൂചലനമുണ്ടായത്. അതേസമയം ഭൂചലനമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മിസോറാം മുഖ്യമന്ത്രിയുമായി സംസാരിക്കുകയും […]

ഇത്തവണ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന് ശ്രീശാന്ത്; എന്നെ പുറത്താക്കിയ ഐപിഎല്ലിലൂടെ തന്നെ എല്ലാവര്‍ക്കുമുള്ള മറുപടി നല്‍കും

കൊച്ചി : ഇത്തവണ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന് മലയാളി താരം ശ്രീശാന്ത്. എന്നെ പുറത്താക്കിയ ഐപിഎല്ലിലൂടെ തന്നെ എല്ലാവര്‍ക്കുമുള്ള മറുപടി നല്‍കുമെന്നും ശ്രീശാന്ത് പിടിഐയോട് പറഞ്ഞു. കേരളത്തിനായി മികച്ച പ്രകടനം നടത്തനായാല്‍ തീര്‍ച്ചയായുംഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കും. എന്നെ താല്‍പര്യമുള്ള ടീമുകളുണ്ടായേക്കാം. വീണ്ടും ഐപിഎല്‍ കളിക്കാനാവുമെന്ന് ഞാനെന്നോട് തന്നെ എപ്പോഴും പറയാറുണ്ട്. അവിടെനിന്ന് എന്നെ ഒരിക്കല്‍ പുറത്താക്കിയതാണ്. അവിടേക്ക് തന്നെ തിരിച്ചെത്താനാകുമെന്നും മത്സരങ്ങള്‍ ജയിക്കാനാകുമെന്നും എനിക്കുറപ്പുണ്ട്.എല്ലാറ്റിനും എനിക്ക് മറുപടി നല്‍കാനുള്ള ഉചിതമായ വേദിയായിരിക്കും ഐപിഎല്‍. ഒരുപക്ഷെ ഇന്ത്യക്കായി വീണ്ടും കളിക്കാനും അതുവഴി […]