വീണ്ടും പ്രകോപനം, ബീഹാറില്‍ ഡാമിന്‍െറ അറ്റകുറ്റപ്പണികള്‍ നേപ്പാള്‍ തടഞ്ഞു

ന്യൂഡല്‍ഹി​: ബീഹാറി​ലെ ഗണ്ഡക് ഡാമി​ന്റെ അറ്റകുറ്റപ്പണി നടത്തുന്നത് നേപ്പാള്‍ തടഞ്ഞു. ഇതാദ്യമായാണ് നേപ്പാളിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടായത്. നേപ്പാള്‍ അതിര്‍ത്തിരക്ഷാ സേനയാണ് അറ്റകുറ്റപ്പണികള്‍ തടഞ്ഞത്. നേപ്പാളിന്റെ നടപടി ലാല്‍ബാക്വുനദിയില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും ഇത് മുന്നില്‍ക്കണ്ടാണ് നേപ്പാളിന്റെ നടപടിയെന്നുമാണ് ബീഹാര്‍ ജലവിഭവമന്ത്രി പറയുന്നത്.ഇക്കാര്യം വിദേശകാര്യമന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച്ച ഇന്ത്യയുടെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള പുതുക്കിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭ അംഗീകാരം നലകിയിരുന്നു. ഇതിനു പിന്നാലെ കാലാപാനിയില്‍ സൈനിക കേന്ദ്രം തുടങ്ങുമെന്ന് നേപ്പാള്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുമായി സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന നേപ്പാള്‍ പൊടുന്നനെയാണ് ഇന്ത്യക്കെതിരായത്. ചൈനയുടെ പ്രേരണയാണ് ഇതിനുപിന്നിലെന്നാണ് വിലയിരുത്തുന്നത്. അടുത്തിടെ നേപ്പാള്‍ ചൈനയുമായി കൂടുതല്‍ അടുത്തിരുന്നു. അതിനുശേഷമാണ് പ്രകോപനം സൃഷ്ടിക്കുന്ന നടപടികള്‍ തുടങ്ങിയത്.

prp

Leave a Reply

*