ആലപ്പുഴ ബൈപ്പാസ് : കുതിരപ്പന്തി മേല്‍പ്പാലത്തിലെ ആദ്യ ഗര്‍ഡര്‍ ഉയര്‍ത്തി സ്ഥാപിച്ചു

ആലപ്പുഴ : ബൈപ്പാസിലെ അവസാനഘട്ട ജോലിയായ കുതിരപ്പന്തി മേല്‍പ്പാലത്തില്‍ ഗര്‍ഡറുകള്‍ ഉയര്‍ത്തി സ്ഥാപിക്കല്‍ ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കൂടി ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചാണ് പ്രവര്‍ത്തികള്‍ ആരംഭിച്ചത്. മൂന്നരയോട് കൂടി ആദ്യ ഗര്‍ഡര്‍ മേല്‍പ്പാലത്തില്‍ സ്ഥാപിച്ചു. പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ സ്ഥലത്ത് എത്തിയിരുന്നു. ഗര്‍ഡറുകള്‍ ഉയര്‍ത്തി സ്ഥാപിക്കുന്നതിനായി 25 ആം തീയതി വരെ റെയില്‍വേ ട്രെയിനുകള്‍ ക്രമീകരിച്ച്‌ സമയം അനുവദിച്ചിട്ടുണ്ടെന്നു ഗര്‍ഡര്‍ സ്ഥാപിക്കുന്നിടത്ത് എത്തിയ മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
ഗര്‍ഡര്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ രണ്ടുമാസത്തോളം കോണ്‍ക്രീറ്റിംഗ് ജോലികള്‍ക്ക് വേണം. മാളികമുക്ക് മേല്‍പ്പാലത്തിന് കോണ്‍ക്രീറ്റിംഗ് ജോലി പൂര്‍ത്തിയായിക്കഴിഞ്ഞു. കാലാവസ്ഥ അനുയോജ്യം ആണെങ്കില്‍ ടാറിങ് പ്രവര്‍ത്തികള്‍ നടത്തി സെപ്റ്റംബറില്‍ ബൈപ്പാസ് നാടിന് സമര്‍പ്പിക്കാനാകുമെന്നും മന്ത്രി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍, എ എം ആരിഫ് എം പി, ദേശിയ പാത നിരത്തു വിഭാഗം, റെയില്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവവരും സന്നിഹിതരായിരുന്നു.

prp

Leave a Reply

*