ചൈനീസ്​ കമ്ബനികളുമായുള്ള 5000 കോടിയുടെ കരാര്‍ മരവിപ്പിച്ച്‌​ മഹാരാഷ്​ട്ര

മുംബൈ: ചൈനീസ്​ കമ്ബനികളുമായി ധാരണയിലെത്തിയ 5,000 കോടിയുടെ പദ്ധതികള്‍ മഹാരാഷ്​ട്ര സര്‍ക്കാര്‍ മരവിപ്പിച്ചു. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്​വരയിലുണ്ടായ ചൈനീസ്​ ആക്രമണത്തില്‍ കേണല്‍ അടക്കം 20 സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ്​ തീരുമാനം. തൊഴിലവസരം സൃഷ്​ടിക്കാനും സാമ്ബത്തിക മേഖല പുനരുജ്ജീവിപ്പിക്കാനും രൂപീകരിച്ച മഹാരാഷ്ട്ര സര്‍ക്കാരി​​െന്‍റ പദ്ധതിയായ മാഗ്​നെറ്റിക്​ മഹാരാഷ്​ട്ര 2.0യില്‍ മൂന്നു ചൈനീസ്​ കമ്ബനികളുമായാണ്​ ധാരണയി​െലത്തിയിരുന്നത്​. ഈ കരാറുകളാണ്​ മരവിപ്പിച്ചത്​​. കേന്ദ്ര സര്‍ക്കാറിനോട്​ അഭിപ്രായം തേടിയശേഷമാണ്​ നടപടിയെന്ന്​ മഹാരാഷ്​ട്ര സര്‍ക്കാര്‍ അറിയിച്ചു….

prp

Leave a Reply

*