
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കനത്ത മഴയും കാറ്റും. ഇന്ന് രാവിലെ മുതല്‍ ഡല്‍ഹിയില്‍ മഴ ശക്തമായി. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയില്‍ ഇന്ന് മഴ തുടരും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും തുടരുകയാണ്.
ആശ്വാസ ധനസഹായത്തിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം
ഡല്‍ഹിയില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയര്‍ന്നിരുന്നതിനാല്‍ മഴ ആശ്വാസമായിരിക്കുകയാണ്. കൂടാതെ ഡല്‍ഹിയിലെ റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായി രൂപപ്പെട്ടിരിക്കുകയാണ്.
