കണ്ണൂര്‍: പാനൂര്‍ അഷ്റഫ് വധക്കേസില്‍ ആറു ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം.തലശ്ശേരി തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ആര്‍.എസ്എസ് പ്രവര്‍ത്തകരായ പാനൂര്‍ കൂറ്റേരി സ്വദേശി സുബിന്‍ എന്ന ജിത്തു, മൊകേരി വള്ളങ്ങാട് പുതിയോത്ത് അനീഷ് എന്ന ഇരുമ്ബന്‍ അനീഷ്, മൊകേരി വള്ളങ്ങാട് ഇ.പി രാജീവന്‍ എന്ന പൂച്ച രാജീവന്‍, തെക്കേ പാനൂരിലെ പി.പി പുരുഷോത്തമന്‍ണ്‍ എന്ന പുരുഷു, തെക്കേ പാനൂരിലെ എന്‍.കെ രാജേഷ് എന്ന രജു, പാനൂര്‍ പന്ന്യന്നൂര്‍ ചമ്പാട് സ്വദേശി കെ. രതീശന്‍ എന്നിവരെയാണ് […]
Category: Politics
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന്‍ വിട്ടുനില്‍ക്കുകയാണെന്ന് ദീപിക പദുക്കോണ്‍
ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ചിത്രം വന്‍ വിവാദമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച് ചിത്രത്തിലെ നായിക ദീപിക പദുക്കോണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ മകള്‍ ഇവാന്‍ക ട്രംപും പങ്കെടുക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ നിന്നുമാണ് ദീപിക വിട്ടുനില്‍ക്കുക. ഉച്ചകോടിയില്‍ ഹോളിവുഡ് ടൂ നോളിവുഡ് ടു ബോളിവുഡ്: ദ പാത്ത് ടു മൂവി മേക്കിംഗ് എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനാണ് ദീപികയെ സംഘാടകര്‍ ക്ഷണിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുക്കുമെന്ന് ദീപിക […]
പദ്മാവതിക്ക് പൂര്‍ണ്ണ പിന്തുണയുമായി രണ്‍വീര്‍ സിങ്
മുംബൈ: സഞ്ജയ് ലീലാ ഭന്‍സാലി ചിത്രം പദ്മാവതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ചിത്രത്തെ പിന്തുണച്ച് നടന്‍ രണ്‍വീര്‍ സിങ്. താന്‍ ഇരുന്നൂറ് ശതമാനവും ചിത്രത്തോടൊപ്പമാണെന്ന് ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയായി വേഷമിട്ട രണ്‍വീര്‍ പറഞ്ഞു. സിനിമയില്‍ പത്മാവതിയായി വേഷമിടുന്ന ദീപിക പദ്കോണിനെതിരെ ക്കെതിരെ വധഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് പിന്തുണയുമായി രണ്‍വീറുമെത്തിയത്. നേരത്തെ നടി ദീപികയും ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ പിറകോട്ടാണോ പോകുന്നതെന്നായിരുന്നു ദീപികയുടെ പ്രതികരണം. ഇത് പിന്നീട് വിവാദമാകുകയും ബിജെപി നേതാക്കളടക്കമുള്ളവര്‍ ദീപികക്കെതിരെ രംഗത്തെത്തുകയും ചെയ്തു. അതേസമയം, ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് […]
ദീപിക പദുകോണിന്‍റെ തല സംരക്ഷിക്കണമെന്ന് കമലഹാസന്‍
ചെന്നൈ: സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ രൂക്ഷപ്രതികരണവുമായി തമിഴ് സൂപ്പര്‍ താരം കമലഹാസന്‍ രംഗത്തെത്തി. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഭീഷണികളില്‍ ഖേദം രേഖപ്പെടുത്തിയ അദ്ദേഹം സിനിമയിലെ നായിക ദീപിക പദുകോണിന്‍റെ തല സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. വധഭീഷണി നേരിടുന്ന ദീപികയെ ബഹുമാനിക്കണം. ദീപികക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കരുത്. വിഷയത്തില്‍ തീവ്രവാദം കടന്നുവരുന്നത് പരിതാപകരമാണ്. ബുദ്ധിയുള്ള ഇന്ത്യ ഉണര്‍ന്നു ചിന്തിക്കേണ്ട സമയമാണിത്. ഇനിയെങ്കിലും ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. അതേസമയം ദീപിക പദുകോണിനെ ജീവനോടെ കത്തിക്കുന്നവര്‍ക്ക് 10 […]
സി.പി.ഐയുടെ പ്രവര്‍ത്തനം പ്രത്യേക മുന്നണിയെ പോലെ: എം.എം മണി
തിരുവനന്തപുരം: സി.പി.ഐക്കെതിരെ വീണ്ടും ആഞ്ഞടിച്ച് എം.എം മണി. ഒരു പ്രത്യേക മുന്നണി പോലെയാണ് സി.പി.ഐയുടെ പ്രവര്‍ത്തനമെന്നും ഇത്തരക്കാരെ സംരക്ഷിക്കാനായി സിപിഎമ്മിനു ബാധ്യതയില്ലെന്നും മണി ആരോപിച്ചു. മുഖ്യമന്ത്രി അറിയാതെ മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ അന്വേഷണം നടത്തുന്നു. ഇത് എവിടെ നടക്കുന്ന കാര്യമാണ്. എന്നിട്ടും മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടി സി.പി.എം നിലകൊണ്ടെന്നും മണി പറഞ്ഞു. റവന്യൂ വകുപ്പ് മുഖ്യമന്ത്രിയോട് ആലോചിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. ജോയിസ് ജോര്‍ജിന്‍റെ പട്ടയം റദ്ദാക്കിയത് തെറ്റാണ്, അദ്ദേഹത്തെ തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നത് . ഇതു കോണ്‍ഗ്രസിനെ സഹായിക്കാനായി ചെയ്ത നടപടിയാണെന്നും മണി കൂട്ടിച്ചേര്‍ത്തു. […]
മൂന്നാറില്‍ ഹര്‍ത്താലിനിടെ അക്രമം
മൂന്നാര്‍: കയ്യേറ്റങ്ങള്‍ക്കെതിരെ റവന്യൂ, വനം വകുപ്പുകള്‍ സ്വീകരിച്ചു വരുന്ന നടപടികളില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ മൂന്നാര്‍ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പള്ളിവാസല്‍, മൂന്നാര്‍, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, വെള്ളത്തൂവല്‍ എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. ഇതിനിടെ മൂന്നാറിലെ വിവിധയിടങ്ങളില്‍ പരക്കെ അക്രമം നടന്നു. വിദേശ ടൂറിസ്റ്റുകളുമായി എത്തിയ ടാക്സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. മൂന്നാര്‍ സ്വദേശി കുട്ടനാണ് മര്‍ദനമേറ്റത്. സംഭവം കണ്ടിട്ടും പൊലീസ് […]
രണ്ടാം വിവാഹം ചോദ്യം ചെയ്ത ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു-VIDEO
ഹൈദരാബാദ്: രണ്ടാം വിവാഹം ചോദ്യം ചെയ്തതിന് തെലങ്കാന രാഷ്ട്ര സമിതി നേതാവ് ഭാര്യയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബോഡുപാല്‍ സ്വദേശിയും ടിആര്‍എസ് യുവനേതാവുമായ പി ശ്രീനിവാസ റെഡ്ഡിയാണ് ഭാര്യയെ പരസ്യമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായതോടെ ഭാര്യ സംഗീതയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച അമ്മയ്ക്കും സഹോദരനുമൊപ്പമാണ് റെഡ്ഡിയുടെ രണ്ടാംവിവാഹം ചോദ്യം ചെയ്യാന്‍ സംഗീത എത്തിയത്. എന്നാല്‍ റെഡ്ഡിയും മാതാവും ചേര്‍ന്ന് യുവതിയെ അസഭ്യം പറയുകയും വീട്ടില്‍നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിവാഹം ചോദ്യം ചെയ്ത […]
മധ്യപ്രദേശില്‍ പദ്മാവതിക്ക് വിലക്ക്
ഭോപ്പാല്‍: ദീപിക പദുക്കോണ്‍ ചിത്രം പദ്മാവതിക്കെതിരെ പ്രതിഷേധം ശക്തമാക്കി കര്‍ണിസേനയും സംഘപരിവാര്‍ സംഘടനകളും. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ ചിത്രം നിരോധിച്ചു. ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ ചിത്രം നിരോധിച്ചത്. പദ്മാവതിയുടെ കഥകള്‍ കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നതാണെന്നും ചരിത്രത്തെ മാറ്റി മറിക്കാന്‍ അനുവദിക്കില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്. ചിത്രത്തിന്‍റെ റിലീസ് മാറ്റിയതായി ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വിയാകോം 18 മോഷന്‍ പിക്ചേഴ്സ് ഇന്നലെയാണ് അറിയിച്ചത് അതിനിടെ സിനിമയുടെ സെന്‍സറിങ്ങ് നടപടികള്‍ […]
രാഹുല്‍ ഗാന്ധി ഡിസംബറില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക്
ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡിസംബറില്‍ അധ്യക്ഷനാകും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ വരവിന് ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെയാണ് തീരുമാനം. സോണിയാഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പാര്‍ട്ടിയുടെ സംഘടനാ തിരഞ്ഞെടുപ്പ് ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കും. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് തീയതിയും യോഗത്തില്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 16ന് തിരഞ്ഞെടുപ്പ നടത്താനാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായത്. ഡിസംബര്‍ 1നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക.നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന […]
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്ജന് ദാസ് മുന്‍ഷി അന്തരിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയുമായ പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷി നിര്യാതനായി. 72 വയസായിരുന്നു. വര്‍ഷങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചക്ക് 12.10ഒാടെ ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് മരിച്ചത്. സ്ട്രോക്കിനെയും പക്ഷാഘാതത്തെയും തുടര്‍ന്ന് 2008 മുതല്‍ അബോധാവസ്ഥയിലായിരുന്നു ദാസ്മുന്‍ഷി. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തലച്ചോറിലേക്കുള്ള രക്ത പ്രവാഹം നിലച്ചതിനെ തുടര്‍ന്ന് നാഡീ ഞരമ്പുകള്‍ നശിച്ച് സംസാരിക്കുന്നതിനോ ആളുകളെ തിരിച്ചറിയുന്നതിനോ സാധ്യമല്ലാത്ത അവസ്ഥയിലെത്തുകയുമായിരുന്നു. കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രിയായിരിക്കവേയാണ് […]










