യു പി തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കു നടന്ന വോട്ടെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. 16 കോര്‍പ്പറേഷനുകളില്‍ 12 ഇടത്തും ബിജെപിയാണ് മുന്നില്‍. നവംബര്‍ 22, 26, 29 തീയതികളില്‍ മൂന്നു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.  ലക്നൌ, മീററ്റ്, ഗാസിയാബാദ്, ഗോരഖ്പൂര്‍ എന്നിവിടങ്ങളില്‍ ബിജെപി മുന്നിലാണ്. രണ്ട് കോര്‍പ്പര്‍േഷനുകളില്‍ ബിഎസ്പിയാണ് മുന്നില്‍. സമാജ് വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാനായിട്ടില്ല.  

നിരന്തര അവഗണനയെ തുടര്‍ന്ന് സി.പി.എം വിടാനൊരുങ്ങി പളനി

ആ​ല​പ്പു​ഴ: ആലപ്പുഴയിലെ മുതിര്‍ന്ന സി.പി.എം നേതാവ് ടികെ പളനി പാര്‍ട്ടി വിടുന്നു.  സി​പി​ഐ​യി​ലേ​ക്കു പോ​കാ​നാ​ണു ത​ന്‍റെ തീ​രു​മാ​ന​മെ​ന്നു  അദ്ദേഹം സി​പി​എം, സി​പി​ഐ പാ​ര്‍​ട്ടി നേ​തൃ​ത്വ​ങ്ങ​ളെ അ​റി​യി​ച്ചു. നിരന്തര അവഗണനയെ തുടര്‍ന്നാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും താന്‍ പാര്‍ട്ടി വിടട്ടെ എന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നും പ​ള​നി പറഞ്ഞു. സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ലാതായെന്നും ആശ്രിതത്വമാണ് സിപിഎമ്മിന് ഇപ്പോള്‍ വേണ്ടതെന്നും, അതിനാല്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചുവെന്നും  അദ്ദേഹം തുറന്നടിച്ചു. അതെസമയം,  അ​നു​ന​യി​പ്പി​ക്കാ​നു​ള്ള സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പ​ള​നി​യെ ത​ള്ളി സി​പി​എം ജി​ല്ലാ നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി. […]

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മന്ത്രിയുമായിരുന്ന ഇ. ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ചികില്‍സയിലായിരുന്ന അദ്ദേഹം അല്‍പസമയം മുമ്പ് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍ററില്‍  വച്ചാണ്  അന്ത്യശ്വാസം വലിച്ചത്. ഇന്നു മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന  മൃതദേഹം നാളെയായിരിക്കും പാര്‍ട്ടി ആസ്ഥാനത്തേക്കും വീട്ടിലേക്കും കൊണ്ടു പോവുകയെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലുള്ള മകന്‍ എത്തിയ ശേഷം വെള്ളിയാഴ്ച ശാന്തി കവാടത്തിലായിരിക്കും സംസ്കാര ചടങ്ങുകള്‍. സിപിഐയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്നു ചന്ദ്രശേഖരന്‍ നായര്‍ […]

യുഡിഎഫ് വിടാനൊരുങ്ങി വീരേന്ദ്രകുമാര്‍

കോഴിക്കോട്: ജനതാദള്‍ (യു)​ യു.ഡി.എഫ് വിടാന്‍ ഒരുങ്ങുന്നു. ജെ.ഡി.യുവും ജെ.ഡി.എസും തമ്മില്‍ ലയിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. യു.ഡി.എഫ് വിടുന്നതിന്‍റെ ഭാഗമായി വീരേന്ദ്ര കുമാര്‍ എം.പി സ്ഥാനം രാജിവെക്കും. തുടര്‍ന്ന് ഇടതുമുന്നണിയുടെ ഭാഗമാവാനാണ് തീരുമാനിച്ചിട്ടുള്ളത്. ലയനത്തിന്‍റെ ഭാഗമായി പഴയ സോഷ്യലിസ്റ്റ് ജനത (എസ്.ജെ.ഡി)​ പുനരുജ്ജീവിപ്പിക്കാന്‍ വീരേന്ദ്ര കുമാര്‍ വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കിയിട്ടുണ്ട്.  

ജയലളിതയുടെ മകളെന്ന് അവകാശപ്പെട്ടു യുവതി രംഗത്ത്; ഡിഎൻഎ പരിശോധന നടത്തണമെന്ന ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

ന്യൂഡൽഹി∙ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മകളെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയ യുവതിയുടെ ഹർജിയിൽ സുപ്രീംകോടതി ഇന്നു തീരുമാനം അറിയിക്കും. മകളാണെന്ന അവകാശം സ്ഥാപിച്ചുകിട്ടാൻ ഡിഎൻഎ പരിശോധന നടത്താൻ നിർദേശിക്കണമെന്നാണ് അമൃതയെന്ന മഞ്ജുളാ ദേവിയുടെ ആവശ്യം. ഇതിനായി ജയലളിതയുടെ മൃതദേഹം പുറത്തെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ബന്ധുക്കളായ എൽ.എസ്. ലളിത, രഞ്ജനി രവീന്ദ്രനാഥ് എന്നിവർക്കൊപ്പമാണ് അമൃത ഹർജി നൽകിയിരിക്കുന്നത്. ബെംഗളൂരുവിൽ ജയലളിതയുടെ മുതിർന്ന സഹോദരി ഷൈലജയും അവരുടെ ഭർത്താവ് സാരതിയുമാണു തന്നെ വളർത്തിയതെന്നാണ് അമൃതയുടെ അവകാശവാദം. മാർച്ചിൽ സാരതി […]

തലയ്ക്ക് വെളിവുള്ള ആരും കോണ്‍ഗ്രസിനൊപ്പം പോകില്ല: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: തലയ്ക്ക് വെളിവുള്ള ആരും കോണ്‍ഗ്രസിനൊപ്പം പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പിഐയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ക്ഷണത്തെ വിമര്‍ശിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുമായി സഖ്യമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സത്യമല്ല. 2018 ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കും. അതിനുവേണ്ട രാഷ്ട്രീയ പ്രമേയത്തിന് രൂപം നല്‍കുന്നത് ജനുവരി എട്ട്, ഒമ്പത്, പത്ത് തിയതികളില്‍ വിജയവാഡയില്‍ ചേരുന്ന പാര്‍ട്ടിയുടെ നാഷണല്‍ എക്സിക്യൂട്ടീവും നാഷണല്‍ കൗണ്‍സിലുമാണ്. അങ്ങനെ ഒരു […]

ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചാം വാര്‍ഷികാഘോഷം നാളെ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചാം വാര്‍ഷികാഘോഷം നാളെ ഡല്‍ഹിയില്‍ നടക്കും. ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ അതിഗംഭീര റാലിയില്‍ ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ അടക്കമുള്ള അഖിലേന്ത്യാ നേതാക്കള്‍ പങ്കെടുക്കും. കാര്‍ഷിക യുവജന സമ്മേളനമായാണ് പരിപാടി നടത്തുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തു നിന്നുമുള്ള ആം ആദ്മി വളണ്ടിയര്‍മാരും റാലിയില്‍ ഒത്തുചേരും. കൂടാതെ കേരളത്തില്‍ നിന്ന് 200 ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കും. കേരളത്തിന്‍റെ കാര്‍ഷിക പ്രതിസന്ധി തുറന്നു കാട്ടുന്ന പ്രകടനവും, കേരളത്തിന്‍റെ തനത് കലാ സാസ്കാരിക മുദ്രാവാക്യങ്ങളും ഉന്നയിച്ചു കൊണ്ടുള്ള […]

കുറിഞ്ഞി വിവാദം; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയക്കണമെന്ന് കുമ്മനം

തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാന വിവാദം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയ ക്കണമെന്ന് ആവശ്യപ്പെട്ടതായി കുമ്മനം രാജശേഖരന്‍. കേരള സര്‍ക്കാരിന് അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുന്ന വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും, ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുമ്മനം അറിയിച്ചു. കുറിഞ്ഞി ഉദ്യോനത്തിന്‍റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുന്നതിനായി സര്‍ക്കാര്‍ മൂന്നംഗ മന്ത്രിതല സമിതിയെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു. വനം-റവന്യൂ മന്ത്രിമാര്‍ക്ക് പുറമേ ഇടുക്കി ജില്ലയില്‍ നിന്നുള്ള എം.എം.മണി കൂടി ഉള്‍പ്പെട്ടതാണ് മന്ത്രിതല സമിതി.

പ്രതിഷേധം അവസാനിക്കുന്നില്ല; പദ്മാവതിയുടെ പ്രദര്‍ശനത്തില്‍ പ്രതിഷേധിച്ച്‌ യുവാവ് ആത്മഹത്യ ചെയ്തു

ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിയുടെ പ്രദര്‍ശനത്തില്‍ പ്രതിഷേധിച്ച്‌ യുവാവ് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെയാണ് ജയ്പുരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള നഹര്‍ഗാര്‍ഹ് കോട്ടയില്‍ പദ്മാവതി പരാമര്‍ശങ്ങള്‍ ഏഴുതിവെച്ചതിന് സമീപം  ചേതന്‍ എന്നയാളെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.   പ്രതീകാത്മകമായുള്ള പ്രതിഷേധമില്ല, കോലം കത്തിക്കിലില്ല, പദ്മാവതിക്ക് വേണ്ടി ഞങ്ങള്‍ കൊല്ലും- എന്ന് മൃതദേഹത്തിന് സമീപത്തെ കല്ലില്‍ എഴുതി വെച്ചിട്ടുണ്ട്. ‘പദ്മാവതി കാ വിരോത്’  എന്ന് എഴുതി വച്ചതാണ് സിനിമയുമായി മരണത്തിനു ബന്ധമുണ്ടെന്ന് വെളിവാക്കുന്നത്. എന്നാല്‍ ഇത് കൊലപാതകമാണോ അത്മഹത്യയാണോ എന്ന് […]

സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് ഇന്ന് ഡല്‍ഹിയില്‍ ചേരും. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ കെഇ ഇസ്മയിലിനെതിരായ അച്ചടക്ക നടപടിയും സംസ്ഥാനത്തെ സിപിഎം സിപിഐ തര്‍ക്കവും ചര്‍ച്ചയാകും. പാര്‍ട്ടി നിലപാടിനെതിരെ പരസ്യമായി പ്രതികരിച്ചതിനു ഇസ്മയിലിനെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന നേതൃത്വം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പരസ്യ നടപടിയിലേക്ക് തുനിഞ്ഞാല്‍ തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ നേടിയ പ്രതിച്ഛായയ്ക്കു മങ്ങലേല്‍ക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് […]