തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗംചെയ്ത് കൊന്നു. ദക്ഷിണ ദിനാജ്പുര്‍ ജില്ലയിലെ ലോഹാഗിലാണ് സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന നാല്‍പ്പത്തിരണ്ടുകാരിയെയാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി ദക്ഷിണ ദിനാജ്പുര്‍ ജില്ലയിലെ ലോഹാഗിയിലുള്ള വീട്ടില്‍ സംഘം അതിക്രമിച്ചു കയറുകയായിരുന്നു. സിപിഐഎമ്മിന്‍റെയും ജനാധിപത്യ മഹിളാ അസോസിയേഷന്‍റെയും സജീവ പ്രവര്‍ത്തകയായിരുന്നു.  ഇവരുടെ ഭര്‍ത്താവ് കേരളത്തില്‍ ജോലി ചെയ്യുകയാണ്. നാട്ടിലെത്തിയ ശേഷം സംസ്കാര ചടങ്ങുകള്‍ നടക്കും. തൃണമൂലിന്‍റെ സജീവപ്രവര്‍ത്തകരായ അമല്‍ സര്‍ക്കാര്‍, പരിമള്‍ സര്‍ക്കാര്‍ എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് അമല്‍ സര്‍ക്കാരിനെ […]

നാളെ ഗുജറാത്ത് തെരഞ്ഞെടുപ്പ്; നിശബ്ദ പ്രചാരണം ആരംഭിച്ചു

അഹമ്മദാബാദ്: നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിനായി ഗുജറാത്ത് നാളെ പോളിംഗ് ബൂത്തിലേക്ക്. നിശബ്ദപ്രചാരണ ദിനമായ ഇന്ന് വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളെല്ലാം. സൗരാഷ്ട്ര മുതല്‍ തെക്കന്‍ ഗുജറാത്ത് വരെയുള്ള 13 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 977 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് അവസാനം പുറത്തുവന്ന അഭിപ്രായ സര്‍വേകളിലെ പ്രവചനം. എന്നാല്‍ ഹര്‍ദിക് പട്ടേല്‍ ഉള്‍പ്പെടെയുള്ള യുവപ്രക്ഷോഭ നായകരുടെ സഹകരണം ലഭിച്ചത് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. രണ്ട് ദശകത്തിനിടെ സംസ്ഥാനം കണ്ട ഏറ്റവും […]

ഡിവൈഎഫ്‌ഐ നേതാവിന്‍റെ ഭീഷണി; വീഡിയോ പോസ്റ്റ് ചെയ്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

പാലക്കാട്: ഡിവൈഎഫ്‌ഐ നേതാവിന്‍റെ ഭീഷണിയെ തുടര്‍ന്ന് താന്‍ ആത്മഹത്യാ ചെയ്യുകയാണെന്ന് വീഡിയോ പോസ്റ്റ് ചെയ്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ച ശേഷമായിരുന്നു ആത്മഹത്യ. പട്ടാമ്പി  മരുതൂര്‍ മലയില്‍ ജനാര്‍ദ്ദനന്‍റെയും രമണിയുടെയും മകനായ ശ്രീജിത്താണ്(19) മരിച്ചത്. ഡിസംബര്‍ 4 നാണ് ശ്രീജിത്ത് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.ഡിവൈഎഫ്‌ഐ യുടെ മരുതൂര്‍ നേതാവ് ഉമ്മര്‍ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നത് ഭയന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു വീഡിയോയില്‍ പറയുന്നത്. പലിശക്ക് പണം നല്‍കിയത് തിരിച്ച്‌ നല്‍കാത്തതിനാല്‍ ഉമ്മര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്നുവെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും […]

അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയം കളിക്കുകയാണെന്ന് മോദി

സൂറത്ത്: അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്  രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം കോണ്‍ഗ്രസിനെതിരെ ആരോപിച്ചത്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ കപില്‍ സിബല്‍ ബാബരി മസ്ജിദിന് വേണ്ടി വാദിക്കുന്നത് കണ്ടു. അതിന് അദ്ദേഹത്തിന് അവകാശവുമുണ്ട്. 2019ലെ തെരഞ്ഞെടുപ്പിന് ശേഷം കേസ് പരിഗണിച്ചാല്‍ മതിയെന്നാണ് അദ്ദേഹം വാദിച്ചത്. എന്ത് കൊണ്ടാണ് അദ്ദേഹം ഈ വിഷയം തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നതെന്നും മോദി ചോദിച്ചു. മുത്തലാഖ് വിഷയത്തില്‍ താനൊരിക്കലും മൗനം പാലിക്കില്ല. അത് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് […]

 പാനൂരില്‍ 2 സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

:  പാനൂര്‍ പൂത്തൂരില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ചെണ്ടയാട് കുനിമ്മലില്‍ കെ നൗഷാദ് കൂടെയുണ്ടായിരുന്ന പൂളാണ്ടി നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. സമീപത്തെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു നടന്നു പോവുകയായിരുന്ന നൗഷാദിനെ കുനിമ്മല്‍ കനാലിനു സമീപം പതിയിരുന്ന സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.മാരകായുധങ്ങളുമായെത്തിയ ഇരുപതോളം പേരാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച  നൗഫലിനും വെട്ടേറ്റു. ഇരുവരേയും തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി […]

ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം

ഗുജറാത്ത്: ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം. ഗുജറാത്തിലെ ബനസ്കന്ത ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് ജിഗ്നേഷിന് നേരെ ആക്രമണമുണ്ടായത്. അദ്ദേഹത്തിന്‍റെ  അകമ്പടി വാഹനത്തിന് നേരെ അജ്ഞാതര്‍ കല്ലെറിയുകയായിരുന്നു. പാലന്‍പൂരില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. മേവാനിയുടെ കാറിന് നേരെ ആക്രമികള്‍ കല്ലെറിയുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. കാറിന്‍റെ ചില്ലു തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മേവാനിക്ക് പരിക്കേറ്റിട്ടില്ല. പിന്നീട് മറ്റൊരു വാഹനത്തില്‍ യാത്ര തുടരുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കാത്തതിനാല്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും ഈ വിഷയത്തില്‍ എന്ത് നിയമനടപടികള്‍ സ്വീകരിക്കാന്‍ […]

തമിഴ്മക്കളുടെ അമ്മ ഓര്‍മ്മയായിട്ട് ഒരുവര്‍ഷം

തമിഴ്നാട്:  തമിഴ് ജനതയുടെ അമ്മ ജയലളിത ഓര്‍മ്മയായിട്ട് ഒരു വര്‍ഷം. മൂന്നു ദശാബ്ദക്കാലത്തോളം തമിഴ്നാട് രാഷ്ട്രീയത്തിന്‍റെ കേന്ദ്രബിന്ദുവായിരുന്ന ജയലളിത മുഖ്യമന്ത്രിയായിരിക്കെ 2016 ഡിസംബര്‍ 5 തിങ്കളാഴ്ച്ചയാണ്  മരണത്തിന് കീഴടങ്ങിയത് . ജയറാം-വേദവല്ലി ദമ്പതികളുടെ മകളായി തമിഴ്നാട്ടില്‍ നിന്നും മൈസൂരിലേക്ക് കുടിയേറിയ ഒരു അയ്യങ്കാര്‍ കുടുംബത്തിലായിരുന്നു ജയലളിതയുടെ ജനനം. ജയറാം ഒരു അഭിഭാഷകനായിരുന്നു. ജയലളിതക്ക് രണ്ടു വയസ്സുളളപ്പോഴായിരുന്നു അദ്ദേഹം മരണപ്പെടുന്നത്. അദ്ദേഹത്തിന്‍റെ  മരണത്തോടെ കുടുംബത്തിന്‍റെ  ഉത്തരവാദിത്തം സ്വന്തം ചുമലിലായ വേദവല്ലി ‘സന്ധ്യ’ എന്ന പേരില്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങി. ജയലളിതയും മികച്ച കലാകാരിയായിരുന്നു. […]

ജയലളിതയുടെ മണ്ഡലത്തില്‍ മത്സരിക്കാന്‍ വിശാല്‍; നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കും.

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലേയ്ക്ക് അപ്രതീക്ഷിത വരവ് നടത്തിയ നടന്‍ വിശാല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലാണ് വിശാല്‍ തന്‍റെ ആദ്യം അങ്കം കുറിക്കുന്നത്. ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. ആര്‍കെ നഗറില്‍ സൂപ്പര്‍ താരങ്ങളായ കമലും രജനിയും മത്സരിച്ചേക്കാമെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് വിശാലിന്‍റെ അപ്രതീക്ഷിത രംഗപ്രവേശം. ജനങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങേണ്ട ഉചിതമായ സമയമാണിതെന്ന് വിശാല്‍ പറഞ്ഞു. നടികര്‍ സംഘം, തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസ്സോസ്സിയേഷന്‍ എന്നിവയുടെ പ്രസിഡന്‍റായ വിശാല്‍ തന്‍റെ […]

ആളും തരവും നോക്കാതെ തമാശ പറഞ്ഞാല്‍ ഇങ്ങനെയിരിക്കും; മുകേഷിന് തെറിയഭിഷേകം നടത്തി മത്സ്യത്തൊഴിലാളികള്‍

കൊല്ലം: നടനും എംഎല്‍എയുമായ മുകേഷിനെതിരെ രോഷപ്രകടനവുമായി മത്സ്യത്തൊഴിലാളികളും നാട്ടുകാരും.വ്യാഴാഴ്ച്ച ഉച്ച മുതല്‍ കടലില്‍ കാണാതായ മല്‍സ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിട്ടിട്ടും കാണാത്ത എംഎല്‍എയെ പെട്ടന്ന് കണ്ടപ്പോളാണ് നാട്ടുകാരുടെ രോഷപ്രകടനമുണ്ടായത്. സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ സംഭവസ്ഥലത്തെത്തിയിരുന്നു. എന്നാല്‍ എംഎല്‍എ മുകേഷ്   സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജനൊപ്പം വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മാത്രമാണ് തീരദേശത്തെത്തിയത്. ഇതാണ് നാട്ടുകാരില്‍ രോഷം ഉണ്ടാക്കിയത്. ചിലര്‍ അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തുവെന്നാണ് വിവരം. മല്‍സ്യതൊഴിലാളിയായ സ്ത്രീ എവിടെയായിരുന്നുവെന്നും ഇവിടെ എങ്ങും കണ്ടില്ലല്ലോയെന്നും ചോദിച്ചു. ‘നമ്മള്‍ ഇവിടെ തന്നെ […]

ഗുജറാത്തില്‍ 24 പേരെ ബിജെപി പുറത്താക്കി

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഭാഗീയ പ്രവര്‍ത്തനം നടത്തിയതിന് 24 പേരെ ബിജെപി പുറത്താക്കി. മുന്‍ എംപിമാരായ ഭൂപേന്ദ്രസിന്‍ഹ് സോളങ്കി, കനയെ പട്ടേല്‍, ബിമല്‍ ഷാ എന്നിവരും നിരവധി മുന്‍ എംഎല്‍എമാരും പുറത്താക്കിയ പട്ടികയില്‍ ഉള്‍പ്പെടുന്നു. പുറത്താക്കപ്പെട്ടവരില്‍ പലരും തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് വിമതരായായി മത്സരിക്കാന്‍ തയാറെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി സംസ്ഥാന നേതൃത്വം നടപടിയെടുത്തത്. ഈ മാസം 9, 14 തീയതികളിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്ത് നിയമസഭയില്‍ ആകെ 182 അംഗങ്ങളാണ് ഉള്ളത്.