ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്ന് വ്യക്തമാക്കി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ പദം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് സോണിയ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പ്രസിഡന്‍റായി രാഹുല്‍ ഗാന്ധി ഔദ്യോഗികമായ ചുമതലയേല്‍ക്കുന്നതിന്‍റെ ഒരുക്കങ്ങളിലാണ് പാര്‍ട്ടി. ഇതോടെ പ്രസിഡന്‍റായിരുന്ന സോണിയ രാഷ്ട്രീയ ഉപദേശകയുടേയോ മറ്റേതെങ്കിലും പ്രാധാന്യമുള്ള റോളുകളിലേക്കോ മാറുമെന്നായിരുന്നു അഭ്യൂഹം. സോണിയ എന്ത് റോള്‍ വഹിക്കുമെന്ന് പാര്‍ട്ടിയും ജനങ്ങളും ആകാംക്ഷയോടെ […]
Category: Politics
ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കും: ആദിത്യ താക്കറെ
മുംബൈ: മഹാരാഷ്ട്ര ബിജെപി സര്‍ക്കാരിനെ വെല്ലുവിളിച്ച് ശിവസേന യുവ നേതാവ് ആദിത്യ താക്കറെ. ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കുമെന്നാണ് ആദിത്യ ഭീക്ഷണി മുഴക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിന് തയ്യാറായി ഇരുന്നോള്ളു എന്നാണ് താക്കറെ ബിജെപിയോട് പറയുന്നു. ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപി വന്‍വിജയം നേരിടുമെന്ന എക്സിറ്റ് പോളുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് താക്കറെയുടെ വല്ലുവിളി. ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയെ പുറത്താക്കി നമുക്ക് അധികാരത്തിലെത്താന്‍ സാധിക്കും അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഉദ്ധവ് സാഹബും നിങ്ങളുമാണ്. എന്ത് വില കൊടുത്തും ശിവ […]
ആരാധകരുമായി വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങി രജനികാന്ത്
ചെന്നൈ: രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ ശക്തമാക്കിക്കൊണ്ട് ആരാധകരുമായി വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങി രജനികാന്ത്. കോടമ്പാക്കത്ത് സ്വന്തം ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ രാവിലെ എട്ടു മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നുവരെയാണ് അദ്ദേഹം ആരാധകരെ കാണുക. ദിവസം ആയിരം പേരെയായിരിക്കും അദ്ദേഹം കാണുക എന്നും സൂചനയുണ്ട്. ആരാധകരുമായുള്ള കൂടിക്കാഴ്ചക്ക് സുരക്ഷ ആവശ്യപ്പെട്ട് രജനീകാന്ത് ഫാന്‍സ് അസോസിയേഷന് പൊലീസ് കമീഷണര്‍ക്കു നല്‍കിയ കത്ത് പുറത്തായതോടെയാണ് ഈ കാര്യങ്ങള്‍ പുറം ലോകമറിയുന്നത്. മേയ് മാസത്തില്‍ അദ്ദേഹം […]
താജ് മഹലിനുള്ളില്‍ യുവാക്കളുടെ ശിവപൂജ -VIDEO
ആഗ്ര: താജ് മഹലിനുള്ളില്‍ ശിവപൂജ നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. രണ്ട് യുവാക്കള്‍ ശിവപൂജ നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. താജ് മഹലിന് സുരക്ഷ നല്‍കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. താജ് മഹല്‍ തേജോ മഹല്‍ എന്ന ശിവ ക്ഷേത്രം നിന്നയിടമാണെന്ന വാദവുമായി സംഘ പരിവാര്‍ സംഘടനകള്‍ എത്തിയതിനു പിന്നാലെയാണ് ഇത്തരമൊരു വീഡിയോ പുറത്തു വന്നത്. രണ്ട് യുവാക്കള്‍ ശവകുടീരത്തിനുള്ളില്‍ ശിവനെ പൂജിക്കുന്നത് മറ്റൊരു യുവാവ് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. നേരത്തെ താജ്മഹല്‍ […]
ഗുജറാത്തില്‍ അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പോളിങ്. സംസ്ഥാന തലസ്ഥാനമായ അഹമ്മദാബാദിലേയും മധ്യഗുജറാത്തിലേയും വടക്കന്‍ ഗുജറാത്തിലേയും 93 നിയമസഭാ മണ്ഡലങ്ങള്‍ പോളിങ്ങ് ബൂത്തിലെത്തിത്തുടങ്ങി. 69 വനിതകളടക്കം 851 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതോടെ 182 അംഗ സഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാകും. വിധിയറിയാന്‍ ഡിസംബര്‍ 18 വരെ കാത്തിരിക്കണം. എട്ട് മണിക്ക് തുടങ്ങിയ വോട്ടിംഗില്‍ പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെനും വോട്ട് രേഖപ്പെടുത്താന്‍ എത്തി. രണ്ടു ഘട്ടങ്ങളായി നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം […]
സി.പി.എം. ഏരിയ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് ഉപഹാരമായി നല്‍കിയത് ‘അരവണ
മാവേലിക്കര: സി.പി.എം. മാവേലിക്കര ഏരിയ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്ക് ഉപഹാരമായി നല്‍കിയത് ശബരിമലയിലെ അരവണ പ്രസാദം. 200 ടിന്‍ അരവണയാണ് സമ്മേളനത്തില്‍ വിതരണം ചെയ്യാന്‍ വേണ്ടിവന്നത്. അത്രയും പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കൂടിയായ ജില്ലാസെക്രട്ടറിയേറ്റംഗം കെ രാഘവനാണ് അരവണ എത്തിച്ചു നല്‍കിയത്. ഇതിനൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഡയറിയും സമ്മാനിച്ചു. മണ്ഡലകാലത്ത് വ്രതമെടുത്ത് ശബരിമലയില്‍ പോകുന്ന പാര്‍ട്ടി അംഗങ്ങളും ഒട്ടേറയുണ്ട്. നേരത്തേ അയ്യപ്പസേവാസംഘം പോലെയുള്ള സംഘടനകളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത്. സിപിഎം ആഭിമുഖ്യത്തിലുള്ള […]
”ഇന്ത്യയിലെ ജനങ്ങളെ ജനാധിപത്യം പഠിപ്പിക്കാന്‍ നോക്കേണ്ട”; പാക്കിസ്ഥാനെതിരെ തുറന്നടിച്ച് രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി രംഗത്തെത്തിയ പാക്കിസ്ഥാനെതിരെ തുറന്നടിച്ച് ബിജെപി. പാക്കിസ്ഥാന്‍ ഇന്ത്യയെ ലക്ഷ്യമാക്കി നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിവുള്ളതാണെന്നും അതിനാല്‍ ഇന്ത്യയിലെ ജനങ്ങളെ ജനാധിപത്യം പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഏറെ അഭിമാനിക്കുന്നവരാണ് തങ്ങളെന്നും വ്യക്തമാക്കിയ അദ്ദേഹം വെറുപ്പുളവാക്കുന്ന പ്രസ്താവനകള്‍ക്ക് മുതിരരുതെന്നും പാക്കിസ്ഥാനെതിരെ ആരോപിച്ചു. അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ ഇസ്ലാമാബാദ് ഇടപെട്ടുവെന്ന മോദിയുടെ ആരോപണം തള്ളി പാക്കിസ്ഥാന്‍ മറുപടി നല്‍കിയിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങളെ […]
എതിരാളികളില്ലാതെ രാഹുല്‍ ഗാന്ധി; അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ന്‍ ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിയമിക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും. അധികാരമേല്‍ക്കുന്നതിന് രാഹുലിന് മുന്നിലുള്ള കടമ്പകള്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന് തീരും. വേറെ ആരും നാമനിര്‍ദ്ദേശ പത്രിക നല്‍കാത്തതിനാല്‍ രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനായ വിവരം കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിക്കും. വിപുലമായ ആഘോഷത്തോടെ അധികാരകൈമാറ്റം നടത്തുന്നതിനുളള ഒരുക്കത്തിലാണ് എഐസിസി ആസ്ഥാനം. ഇതിനായി അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനം മോടിപിടിപ്പിക്കുന്ന ജോലികള്‍ തുടങ്ങി. രാഹുല്‍ ഗാന്ധി ഗുജറാത്തിലായതിനാല്‍ […]
ഗുജറാത്ത് ഇലക്ഷന്‍; ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. സൗരാഷ്ട്രയിലെയും തെക്കന്‍ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുതുന്നത്. മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 977 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. രൂപാണി മത്സരിക്കുന്ന രാജ്‌കോട്ട് വെസ്റ്റില്‍ സംസ്ഥാനത്തെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും ധനികനായ ഇന്ദ്രാനില്‍ രാജ്യഗുരു ആണ് എതിര്‍ സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നു വിശേഷിപ്പിക്കാവുന്ന ശക്തിസിങ് ഗോഹിലും ബിജെപിയുടെ കരുത്തന്മാരിലൊരാളായ വീരേന്ദ്രസിങ് ജഡേജയും കൊമ്പുകോര്‍ക്കുന്ന മാണ്ഡ്‌വി, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അര്‍ജുന്‍ മോധ്‌വാദിയയും ബിജെപിയുടെ കൃഷി മന്ത്രി ബാബു […]
ബിജെപി നേതാവിന്‍റെ വീടിനുനേരെ ആക്രമണം
പറവൂര്‍ : പറവൂറില്‍ ബിജെപി പ്രവര്‍ത്തകന്‍റെ വീടിനു നേരെ ആക്രമണം. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് അറിവില്ല. വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകള്‍ അജ്ഞാതര്‍ കത്തിച്ചു. വ്യാഴാഴ്ച അര്‍ധരാത്രിയാണ് ബിജെപി വടക്കേക്കര പഞ്ചായത്ത് കമ്മറ്റി ഭാരവാഹി ടി.ജെ.ജിജേഷിന്‍റെ വീടിന് നേരെ ആക്രമണം നടന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും ബൈക്കുകള്‍ ആളി കത്തുന്നതാണ് കണ്ടത്. എന്നാല്‍ അക്രമികള്‍ ഓടിരക്ഷപെട്ടു. പറവൂര്‍ പൊലീസ് സ്ഥലത്തത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.










