മാവേലിക്കര: സി.പി.എം. മാവേലിക്കര ഏരിയ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്ക് ഉപഹാരമായി നല്‍കിയത് ശബരിമലയിലെ അരവണ പ്രസാദം.
200 ടിന് അരവണയാണ് സമ്മേളനത്തില്‍ വിതരണം ചെയ്യാന്‍ വേണ്ടിവന്നത്. അത്രയും പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കൂടിയായ ജില്ലാസെക്രട്ടറിയേറ്റംഗം കെ രാഘവനാണ് അരവണ എത്തിച്ചു നല്‍കിയത്. ഇതിനൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഡയറിയും സമ്മാനിച്ചു.
മണ്ഡലകാലത്ത് വ്രതമെടുത്ത് ശബരിമലയില്‍ പോകുന്ന പാര്‍ട്ടി അംഗങ്ങളും ഒട്ടേറയുണ്ട്. നേരത്തേ അയ്യപ്പസേവാസംഘം പോലെയുള്ള സംഘടനകളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത്. സിപിഎം ആഭിമുഖ്യത്തിലുള്ള ഒരു സംഘടന ആദ്യമായാണ് ഈ വഴിയെ നീങ്ങുന്നത്.

