ചുരുട്ടി വെക്കാവുന്ന ടിവിയുമായി എല്‍ജി രംഗത്ത്

പുതുവര്‍ഷത്തില്‍ പുതിയ രൂപത്തില്‍ എല്‍ജി ടിവികള്‍ രംഗപ്രവേശനം ചെയ്യുന്നു. ചുരുട്ടി വെക്കാവുന്ന ടിവിയുമായി പ്രമുഖ ഗൃഹോപകരണ കമ്പനിയായ എല്‍ജി എത്തുന്നത് . ഇതുവഴി വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കമ്പനി കണക്കാക്കുന്നത്. 2019 ഓടെ പുതിയ മോഡല്‍ വിപണിയില്‍ എത്തുമെന്നാണ് കമ്പനി പറയുന്നത്. 65 ഇഞ്ചാണ് ടിവിയുടെ വലിപ്പം. എല്‍സിഡി സ്ക്രീനുമായി താരതമ്യം ചെയ്താല്‍ ഇവയ്ക്ക് കൂടുല്‍ മികച്ച ദൃശ്യങ്ങള്‍ നല്‍കാന്‍ കഴിയും എന്നതും പ്രത്യേകതയാണ്. മാത്രമല്ല, മടക്കാനും എളുപ്പമാണ്. OLED സ്ക്രീനാണ് മറ്റൊരു പ്രത്യേകത. ചൈനീസ് […]

ഏഴ് സീറ്റുള്ള പടക്കുതിര, റെനോയുടെ പുത്തന്‍ മോഡല്‍ ആര്‍ബിസി ഉടന്‍ എത്തും

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ പുതിയ എംപിവി മോഡലായ ആര്‍ബിസി അടുത്ത വര്‍ഷം പുറത്തിറങ്ങും. റെനോയുടെ തന്നെ കാപ്ച്ചര്‍ ഡിസൈനോട് സാമ്യതകളുള്ളതാകും പുതിയ മോഡല്‍. ചെലവ് കുറഞ്ഞ സിഎംഎഫ്എ പ്ലാറ്റ്‌ഫോമിലായിരിക്കും ആര്‍ബിഎസിയുടെ നിര്‍മാണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ കമ്പനി പുതിയ നാല് മോഡലുകള്‍ ഇന്ത്യയിലെത്തിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ സെവന്‍ സീറ്റ് എംപിവി മോഡലാണ് ആര്‍ബിസി. ലോഡ്ജിയാണ് റെനോ ഇന്ത്യയിലെത്തിച്ച ആദ്യ മോഡല്‍. ആര്‍ബിസിയുടെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. വിദേശത്തുള്ള റെനോയുടെ സീനിക്, […]

ബ്രഹ്മഗിരി കോഴി’ ജനുവരിയില്‍!

പാലക്കാട്: ‘കേരള ചിക്കന്‍ പദ്ധതി’യുടെ ജില്ലയിലെ ആദ്യ ബ്രഹ്മഗിരി കോഴി ജനുവരിയില്‍ ലഭ്യമാവും. മിതമായ വിലയില്‍ കോഴി ലഭ്യമാക്കുന്നതിനായി ബ്രഹ്മഗിരി ഫാര്‍മേഴ്സ് ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയാണിത്‌. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ജനുവരിയില്‍ പാലക്കാട്, മണ്ണാര്‍ക്കാട്, അലനല്ലൂര്‍, തച്ചമ്പാറ എന്നിവിടങ്ങളിലായി തുടങ്ങുന്ന ഔട്ട്‌ലറ്റുകള്‍ ഘട്ടം ഘട്ടമായി കൂട്ടും. കിലോഗ്രാമിന് 87-90 രൂപ നിരക്കില്‍ കോഴി ലഭ്യമാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ വയനാട്ടില്‍ നിന്നുള്ള കോഴികളെയാണ് എത്തിക്കുക. പാലക്കാട് ജില്ലയിലെ കൊമ്പം, മലപ്പുറം ജില്ലയിലെ മഞ്ചേരി […]

ജനുവരി 1 ന് ശേഷം ചിപ്പുള്ള കാര്‍ഡുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ

കൊച്ചി: ജനുവരി ഒന്നു മുതല്‍ ചിപ്പുള്ള കാര്‍ഡുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുകയുള്ളു. എ.ടി.എം. കാര്‍ഡുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി മാഗ്നറ്റിക് സ്‌ട്രൈപ് കാര്‍ഡുകള്‍ക്ക് നിരോധനം വരുന്നു. ഡിസംബര്‍ 31-നു ശേഷം ഇത്തരം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല.യൂറോ പേ മാസ്റ്റര്‍കാര്‍ഡ് വീസ’ (ഇ.എം.വി.) ചിപ്പുള്ള പിന്‍ അധിഷ്ഠിത കാര്‍ഡുകള്‍ മാത്രമേ 2019 ജനുവരി ഒന്നു മുതല്‍ പ്രവര്‍ത്തിക്കുകയുള്ളൂ. നിലവിലുള്ള മാഗ്‌നറ്റിക് സ്ട്രൈപ് കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള കാര്‍ഡുകള്‍ സൗജന്യമായി മാറ്റിക്കൊടുക്കാന്‍ ബാങ്കുകളോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. എസ്.ബി.ഐ. ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഇത്തരം […]

ക്രിസ്മസ് ആഘോഷം; വന്‍ വിലക്കുറവുമായി സപ്ലൈകോ മേള

കൊച്ചി: ക്രിസ്മസ് ആഘോഷം ഗംഭീരമാക്കാന്‍ മിതമായ വിലയില്‍ അവശ്യസാധനങ്ങളുമായി മറൈന്‍ഡ്രൈവില്‍ സപ്ലൈകോയുടെ ക്രിസ്മസ് മേള ഒരുങ്ങി. കഴിഞ്ഞദിവസം ആരംഭിച്ച ക്രിസ്മസ് ചന്തയില്‍ വലിയ വിലക്കിഴിവില്‍ സാധനങ്ങള്‍ ലഭ്യമാകും. 24 വരെയാണ് ചന്ത പ്രവര്‍ത്തിക്കുന്നത്. രാവിലെ 10 മുതല്‍ ആറു വരെയാണ് പ്രവര്‍ത്തന സമയം. ഹോര്‍ട്ടികോര്‍പ്പിന്‍റെ പച്ചക്കറിച്ചന്തയും ഇതിനോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. സവാള, ഉള്ളി, ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ്, ഏത്തക്കായ, ഏത്തപ്പഴം എന്നിവയ്ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കിഴിവുണ്ട്. മറ്റു പച്ചക്കറികള്‍ക്ക് പുറത്തെ വിലയേക്കാള്‍ പത്ത് […]

സിനിമാ-നാടക നടന്‍ കെ. എല്‍ ആന്‍റണി അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമാ നാടക നടന്‍ കെഎല്‍ ആന്‍റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 78 വയസായിരുന്നു. ലീനയാണ് ഭാര്യ. മക്കള്‍: അമ്പിളി, ലാസര്‍ഷൈന്‍, നാന്‍സി. ഫോര്‍ട്ട് കൊച്ചിക്കാരനാണ് കെ.എല്‍. ആന്‍റണി. പി.ജെ. ആന്‍റണിയുടെ നേതൃത്വത്തില്‍ കൊച്ചി കേന്ദ്രമായി അമച്വര്‍ നാടകവേദി തഴച്ചുവളര്‍ന്ന കാലത്താണു കമ്യൂണിസ്‌റ്റ് നാടകങ്ങള്‍ മാത്രമേ എഴുതൂ എന്ന വാശിയോടെ കെ.എല്‍. ആന്‍റണി അവരിലൊരാളായത്. സ്വന്തം ആശയങ്ങള്‍ ആവിഷ്‌കരിക്കാന്‍ കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടക സമിതിയും രൂപീകരിച്ചു. അടിയന്തരാവസ്‌ഥക്കാലത്ത് […]

മോഹന്‍ലാലിന്‍റെ കണ്ണുകളില്‍ വരെ അഭിനയം തുളുമ്പിയിട്ടുണ്ട്, മഞ്ജുവിന്‍റേതും തുല്യതയില്ലാത്ത അഭിനയമികവ്; ഒടിയനെ പ്രശംസിച്ച് ജി. സുധാകരന്‍

തിരുവനന്തപുരം: ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ ചിത്രം ഒടിയനെ പുകഴ്ത്തി മന്ത്രി ജി സുധാകരന്‍. അഭിനയമികവും സ്വാഭാവിക ശൈലിയും കൊണ്ട് മോഹന്‍ലാലും മഞ്ജു വാര്യരും പ്രകാശ് രാജും ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ അതിമനോഹരമാക്കിയിട്ടുള്ള മികച്ച ചിത്രമാണ് ഒടിയനെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്തും വിധം ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും സമചിത്തമായി സമ്മേളിപ്പിച്ച് കൊണ്ടാണ് കഥ നീങ്ങുന്നതെന്നും മൂല്യബോധമുള്ള സിനിമയാണിതെന്നും മന്ത്രി പറഞ്ഞു. ജി.സുധാകരന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: ഡിസംബര്‍ 14 ലെ കേരള ഹര്‍ത്താലിനെ അതീജിവിച്ചാണ് മലയാളി […]

കിളിനക്കോട് വിവാദം: അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: കിളിനക്കോട് വിവാദത്തില്‍ അഞ്ച് പേരെ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഷംസുദ്ദീന്‍, അബ്ദുള്‍ ഗഫൂര്‍, സാദിഖ് അലി, ലുക്മാന്‍, ഹൈദര്‍ അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട്, ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പെണ്‍കുട്ടികളുടെ ഫെയ്‌സ്ബുക്ക് ലൈവിന് മറുപടിയെന്നവണ്ണം സോഷ്യല്‍ മീഡിയയില്‍ വീഡിയോ അപ്ലോഡ് ചെയ്തവരാണ് പിടിയിലായത്. നാല് ദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. തിരൂരങ്ങാടിയില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വേങ്ങരക്ക് സമീപത്തുള്ള കിളിനക്കോട് സുഹൃത്തിന്‍റെ കല്യാണത്തിനെത്തി. ഇതിനിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്ന് സെല്‍ഫി എടുത്തു. പെണ്‍കുട്ടികള്‍ […]

സിസ്റ്റര്‍ അമല കൊലക്കേസ്: പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം

കോട്ടയം: പാലാ ലിസ്യൂ കാര്‍മലൈറ്റ് മഠത്തിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം തടവ്. പാലാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ കേസുകളിലായി 2,10,000 രൂപ പിഴയും വിധിച്ചു. ഇന്നലെ ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗം അഭിഭാഷകരുടെയും വാദം പാലാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കേട്ടിരുന്നു. 5 മിനിറ്റു മാത്രമാണ് വാദം നടന്നത്. പ്രതിക്ക് ആജീവനാന്ത തടവുശിക്ഷ നല്‍കണമെന്നായിരുന്നു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം. പ്രതിയുടെ പ്രായം, […]

രാഹുല്‍‌ ഈശ്വറിന് കര്‍ശന ഉപാധികളോടെ ജാമ്യം

കൊച്ചി: ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ അയ്യപ്പ ധര്‍മസേനാ പ്രവര്‍ത്തകന്‍ രാഹുല്‍‌ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടുമാസം പമ്പയില്‍ പ്രവേശിക്കരുത്, പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടിവീണ്ടും രാഹുലിനെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെതിരെ രാഹുല്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.