അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് പറയാനാവില്ല: ബാബാ രാംദേവ്

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന കാര്യത്തെക്കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് ബിജെപി സഹയാത്രികനും യോഗ ഗുരുവുമായ ബാബാ രാംദേവ്. ഇന്ത്യന്‍ രാഷ്ട്രീയം അതി സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ രാജ്യം ആര് ഭരിക്കുമെന്നോ ആരാകും അടുത്ത പ്രധാനമന്ത്രിയെന്നോ പറയാനാകില്ല. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള രാംദേവിന്‍റെ അഭിപ്രായം വലിയ തോതില്‍ ചര്‍ച്ചയാകുകയാണ്. രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനില്ലെന്നും ആരെയും പിന്തുണയ്ക്കാനും എതിര്‍ക്കാനുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതപരവും രാഷ്ട്രീയപരവുമായ പ്രത്യേക അജണ്ടകളൊന്നും ഞങ്ങള്‍ക്കില്ല. ഇന്ത്യയെ വര്‍ഗീയമായതോ ഹിന്ദുക്കള്‍ക്ക് […]

‘എന്‍റെ പോക്ക് കണ്ട് ചേട്ടന്മാരും വണ്ടിയില്‍ എന്നെ പിന്തുടര്‍ന്നു’: ഭാമ

നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നായികയാണ് ഭാമ. സിനിമയെ പോലെ തന്നെ ഭാമ പ്രണയിക്കുന്ന മറ്റൊന്ന് കൂടിയുണ്ട്, യാത്രകള്‍. നല്ലൊരു ഡ്രൈവര്‍ കൂടിയായ ഭാമ സ്വയം ഡ്രൈവ് ചെയ്തു പോകുന്ന യാത്രകള്‍ ഏറെ ആസ്വദിക്കാറുണ്ട്. എന്നാല്‍ താന്‍ ഡ്രൈവിങ് പഠിച്ചതും ആത്മവിശ്വാസത്തോടെ വണ്ടിയും കൊണ്ട് റോഡിലിറങ്ങാന്‍ തുടങ്ങിയതും ഒരു വാശിയുടെ പുറത്താണെന്ന് പറയുകയാണ് ഭാമ. ‘ഒരു വാശിപ്പുറത്താണ് ഡ്രൈവിങ് പഠിച്ചത്. ആദ്യം ടൂ വീലറാണ് പഠിച്ചത്. സിനിമയില്‍ സജീവമായപ്പോള്‍ ഫോര്‍വീലര്‍ പഠിക്കേണ്ടത് […]

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിയായ യുവതിക്ക് എച്ച്‌ഐവി

ചെന്നൈ: ഗര്‍ഭിണിയായ യുവതിക്ക് എച്ച്‌ഐവി ബാധയുള്ള രക്തം കയറ്റിയതായി പരാതി. തമിഴ്‌നാട്ടിലെ വിരുധുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. പരിശോധിച്ചപ്പോള്‍ യുവതി എച്ച്‌ഐവി ബാധിതയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന് എച്ച്‌ഐവി ബാധിച്ചിട്ടുണ്ടോയെന്ന് ജനിച്ചതിനുശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. ഈ മാസം മൂന്നിനാണ് സംഭവം നടന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ യുവാവായ ദാതാവിന് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസ് ബിയും ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ […]

‘പാവപ്പെട്ടവന്‍റെ പിച്ചച്ചട്ടിയില്‍ നിന്നും കയ്യിട്ടുവാരി മതില്‍ കെട്ടരുത്’: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: രണ്ടാഴ്ചയിലേറെയായി സര്‍ക്കാര്‍ മിഷനറികളുടെ പൂര്‍ണ്ണ ശ്രദ്ധ വനിതാ മതില്‍ വിജയിപ്പിക്കാനാണെന്നും ഇതിന്‍റെ പത്ത് ശതമാനം താല്‍പര്യം കാണിച്ചിരുന്നുവെങ്കില്‍ പ്രളയം ബാധിച്ച ജനങ്ങളുടെ എല്ലാ പ്രയാസങ്ങളും ഇതിനോടകം പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ പണം മതിലിനായി ചെലവഴിക്കുമെന്നും, ഇല്ലെന്നും തിരിച്ചും മറിച്ചും പറയുന്ന സര്‍ക്കാര്‍ ഇപ്പോള്‍ മതില്‍ വിജയിപ്പിക്കാനായി നഗ്നമായ അധികാര ദുര്‍വിനിയോഗമാണ് നടത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ‘ആശ വര്‍ക്കേഴ്സ്, കുടുംബശ്രീ, അംഗനവാടി പ്രവര്‍ത്തകര്‍, അയല്‍ക്കൂട്ടം, തൊഴിലുറപ്പ് […]

വീട്ടില്‍ വരുന്നവരോട് കുറച്ച്‌ കഞ്ഞി എടുക്കട്ടേ എന്നാണ് ഞാനിപ്പോള്‍ ചോദിക്കുക’: മഞ്ജു വാര്യര്‍

ഒടിയന്‍ ചിത്രം തിയേറ്ററുകള്‍ കീഴടക്കി വിജയക്കൊടി പാറിക്കുകയാണ്. ചിത്രം റിലീസായ സമയം വന്‍ വിവാദമായിരുന്നെങ്കിലും രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും അതെല്ലാം കെട്ടടങ്ങിയിരുന്നു. എന്നാല്‍ ഏറ്റവും വൈറലായത് ചിത്രത്തിലെ മഞ്ജുവിന്‍റെ ഡയലോഗ് ആയിരുന്നു. ‘കുറച്ചു കഞ്ഞിയെടുക്കട്ടേ’.. സമ്മര്‍ദ്ദം നിറഞ്ഞു നില്‍ക്കുന്ന സമയത്ത് മോഹന്‍ലാലിന്‍റെ കഥാപാത്രത്തോട് മഞ്ജു പറഞ്ഞ ഡയലോഗ് ആണിത്. എന്നാല്‍ ഈ തഗ് ലൈഫ് മഞ്ജുവും അഘോഷമാക്കിയിരിക്കുകയാണ്. ‘ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് എന്നെ പറ്റിയുള്ള ട്രോളുകളാണ്. എനിക്ക് ആറ്റുനോറ്റുകിട്ടിയ ട്രോളാണ്, ഞാന്‍ പൊളിക്കും. ആ ട്രോളിന്‍റെ പിന്നിലുള്ളവരെ […]

ഒളിച്ചോട്ടത്തിന് തടസം നിന്ന അമ്മയെ മകള്‍ കുത്തിക്കൊന്നു

ചെന്നൈ:  ഒളിച്ചോട്ടത്തിന് തടസം നിന്ന അമ്മയെ പത്തൊമ്പതുകാരി കുത്തിക്കൊന്നു. ചെന്നൈയിലെ തിരുവല്ലൂരിലാണ് സംഭവം. പത്തൊമ്പതുകാരിയായ ദേവി പ്രിയ ആറ് മാസം മുന്‍പാണ് ഫേസ്ബുക്കിലൂടെ വിവേകിനെ പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാകാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ഈ ബന്ധം അറിഞ്ഞ് ദേവി പ്രിയയുടെ പിതാവ് സിവഗുരുനാഥനും അമ്മ ഭാനുമതിയും മകളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ രക്ഷിതാക്കളുടെ എതിര്‍പ്പ് മറികടന്ന് ദേവി പ്രിയ വിവേകിനൊപ്പം ഒളിച്ചോടാന്‍ പദ്ധതിയിട്ടു. തിങ്കളാഴ്ച തന്‍റെ രണ്ട് സുഹൃത്തുക്കള്‍ വിഗ്‌നേഷും സതീഷും വീട്ടിലെത്തുമെന്നും അവര്‍ക്കൊപ്പം ഇറങ്ങിപ്പോരാനും വിവേക് […]

അയ്യപ്പ ജ്യോതിയെ എതിര്‍ക്കേണ്ടതില്ല; യുവതികള്‍ വരരുത് എന്ന പത്മകുമാറിന്‍റെ അഭ്യര്‍ത്ഥനയെ ന്യായീകരിച്ച്‌ കാനം

തിരുവനന്തപുരം: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതിയും ബിജെപിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതിയെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അയ്യപ്പ ജ്യോതി ജനാധിപത്യപരമായ പ്രതിഷേധമായിരിക്കാം. അതിനെ എതിര്‍ക്കേണ്ടതില്ല-കാനം പറഞ്ഞു. മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയില്‍ വരരുത് എന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ പ്രസ്താവനയെയും കാനം പിന്താങ്ങി. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞതില്‍ തെറ്റില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതി പ്രവേശന വിധി നടപ്പാക്കാന്‍ ഇത് ഉചിതമായ സമയമല്ലെന്ന് ബോര്‍ഡ് […]

സുനാമി ദുരന്തത്തിന്‍റെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് പതിനാല് വയസ്

കൊച്ചി: ലോക ജനതയെ നടുക്കിയ സുനാമി ദുരന്തത്തിന്‍റെ ഓർമകൾക്ക് ഇന്ന് പതിനാല് വയസ്. 2004 ഡിസംബർ 26 ന് ക്രിസ്മസ് ആഘോഷത്തിന്‍റെ ആലസ്യം തീരും മുമ്പേ ആഞ്ഞടിച്ച ഭീമൻ തിരമാലകൾ 14 രാജ്യങ്ങളിൽ നിന്നായി കവർന്നെടുത്തത് മൂന്ന് ലക്ഷത്തോളം മനുഷ്യജീവനുകളെയായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലാ സുനാമി തിരമാലകൾ ആഞ്ഞടിച്ചത്. ഇന്ത്യോനേഷ്യ,ഇന്ത്യ ശ്രീലങ്ക, മാലിദ്വീപുകൾ, തായ്‌ലന്‍റ് എന്നീ രാജ്യങ്ങളിലാണ് സുനാമി ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വിതച്ചത്. ഡിസംബർ 26ന് പ്രാദേശികസമയം 7.59 ന് ഇന്തോനേഷ്യൻ ദ്വീപായ സൂമാത്രയുടെ പടിഞ്ഞാറൻ തീരത്തുണ്ടായ […]

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയിലെ മുക്കോലക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയായിരുന്നു അപകടം. പൗണ്ട്കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍ (42) ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

അതിവേഗ ചാര്‍ജിംഗില്‍ പുതിയ ടെക്നോളജിയെ വിപണിയില്‍ അവതരിപ്പിച്ച്‌ വണ്‍പ്ലസ്

അതിവേഗ ചാര്‍ജിംഗില്‍ പുതിയ ടെക്നോളജിയെ വിപണിയില്‍ അവതരിപ്പിച്ച്‌ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ്. വാര്‍പ്പ് ചാര്‍ജ് 30 എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത് പുതിയ അതിവേഗചാര്‍ജിംഗ് അഡാപ്റ്റര്‍ വണ്‍പ്ലസിന്‍റെ 6T മൿലാരന്‍ എഡിഷനൊപ്പമാണ് ഇതിനെ വിപണിയില്‍ അവതരിപ്പിച്ചത്. 30 വാട്ട് അതിവേഗ ചര്‍ജിംഗ് വിഭാഗത്തില്‍ തങ്ങളെ വെല്ലാന്‍ മറ്റാരുമില്ല എന്നാണ് വണ്‍പ്ലസ് അവകാശവാദം ഉന്നയിക്കുന്നത്. ഫോണ്‍ ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ചാര്‍ജ് വെറും 20 മിനിറ്റുകള്‍കൊണ്ട് നല്‍കും എന്നതാണ് വാര്‍പ് ചാര്‍ജ് 30 അഡാപ്റ്ററിന്‍റെ പ്രത്യേകത. സയന്‍സ് […]