ഉണ്ണിയേശുവിന്‍റെ പിറവി ആഘോഷമാക്കി മാതാവ്;- VIDEO VIRAL

ഡാന്‍സ് വീരന്മാരായ സാന്‍റാ ക്ലോസുമാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അക്കൂട്ടത്തിലേക്കാണ് ഈ മാതാവിന്‍റെ വരവ്. ഉണ്ണിയേശുവിന്‍റെ പിറവ് ആടി തിമിര്‍ത്ത് ആഘോഷിക്കുകയാണ് ഈ മാതാവ്. നെല്ലിമറ്റത്തെ ക്രിസ്മസ് കരോള്‍ സംഘത്തിന്‍റെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹിറ്റാണ്. ഗപ്പി എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം ‘ഗബ്രിയേലിന്‍റെ ദർശന സാഫല്യമായ്…’ എന്ന് തുടങ്ങുന്ന ഗാനത്തിന് അനുസരിച്ചാണ് മാതാവിന്‍റെ ഡാന്‍സ്. ഉണ്ണി പിറന്നു.. കോതമംഗലത്ത് മാതാവ് വളരെ ഹാപ്പി ആണ്…😍.. നെല്ലിമറ്റo കരോൾ.. Posted by കോതമംഗലം […]

അമേരിക്കയില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വെന്തുമരിച്ചു

അമേരിക്ക: അമേരിക്കയിലെ കോളിര്‍വില്ലെയില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യക്കാരായ സഹോദരങ്ങള്‍ വെന്തുമരിച്ചു. തെലങ്കാന സ്വദേശികളായ ആരോണ്‍ നായിക് (17), ഷാരോണ്‍ നായിക് (14), ജോയ് നായിക് (15) വീട്ടുടമ കേരി കോഡ്‌റിയറ്റ് (46) എന്നിവരാണ് മരിച്ചത്. അപകടം നടന്ന വീട്ടില്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ടെന്നസിയിലെ മെംഫിസില്‍ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. തീപിടിത്തത്തില്‍ കേരിയുടെ ഭര്‍ത്താവ് ഡാനിയേല്‍ കോഡ്രിറ്റും മകന്‍ കോലിയും രക്ഷപെട്ടു. തീപിടിത്തമുണ്ടായപ്പോള്‍ ഇരുവരും പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. നിസാരമായി പൊള്ളലേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  […]

മണ്ഡലകാലത്തിന് ഇന്ന് സമാപനം; ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

പമ്പ: ശബരിമലയില്‍ മണ്ഡലകാലത്തിന് ഇന്ന് സമാപനം. ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഞായറാഴ്ച വൈകീട്ട് വീണ്ടും നട തുറക്കും. 41 ദിവസം നീണ്ടുനിന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചാണ് മണ്ഡല പൂജ നടക്കുന്നത്. മണ്ഡലകാലത്തിന്‍റെ അവസാന ദിവസങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഇന്നലെ സന്നിധാനത്തെത്തി. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശരണം വിളികളോടെയാണ് തങ്ക അങ്കി സന്നിധാനത്തെത്തിച്ചത്. […]

പുതുവത്സര ആഘോഷം; തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളിലും പൊലീസ് പരിശോധന ശക്തമാക്കി

തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളിലും പൊലീസ് പരിശോധന ശക്തമാക്കി. ആര്‍പിഎഫും കേരള പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ക്രിസ്മസ് പുതുവത്സര സീസണ്‍ മുന്‍നിര്‍ത്തി സംസ്ഥാനത്തേക്ക് വന്‍തോതിതില്‍ വിദേശമദ്യമുള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ എത്തുന്നുണ്ടെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കി നടത്തുന്നത്. കര്‍ണ്ണാടക, ഗോവ എന്നി സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെ വടക്കന്‍ മേഖലയിലേക്ക് ലഹരി വസ്തുക്കള്‍ വ്യാപകമായി എത്തുന്നത്. മാത്രമല്ല, അതിര്‍ത്തി ജില്ലയായ കാസര്‍ഗോഡ് 24 മണിക്കൂറും പരിശോധന നടത്താനാണ് തീരുമാനം.  

തൊഴില്‍ മേഖലകളില്‍ മിനിമം വേതനം നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: തൊഴില്‍ മേഖലകളില്‍ മിനിമം വേതനം നടപ്പിലാക്കാന്‍ പാര്‍ലമെന്‍റ് സ്ഥിരം തൊഴില്‍ സമിതിയുടെ ശുപാര്‍ശ. സംഘടിത അസംഘടിത വ്യത്യാസമില്ലാതെ എല്ലാ തൊഴില്‍ മേഖലകളിലും മിനിമം വേതനം ഏര്‍പ്പെടുത്താനാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിര്‍ദ്ദേശം നടപ്പിലാക്കാത്തവര്‍ക്ക് പത്തു ലക്ഷം രൂപ പിഴ ചുമത്താനും നിര്‍ദ്ദേശമുണ്ട്. തൊഴില്‍ മേഖലയില്‍ അനുഭവ പരിചയം ഉള്ളവര്‍ക്കും പുതുമുഖങ്ങള്‍ക്കും ഒരേ വേതനം നല്‍കരുത്. അനുഭവ പരിചയമുള്ളവരെ പ്രത്യേകമായ് പരിഗണിക്കണം. ഏതു ജോലിയായാലും എട്ടു മണിക്കൂറില്‍ കൂടുതല്‍ പണിയെടുപ്പിക്കാന്‍ പാടില്ലെന്നും, മിനിമം വേതനം എല്ലാ അഞ്ചു […]

“ബുള്ളറ്റ് ട്രയിനൊന്നും വേണ്ട; നിലവിലുള്ള തീവണ്ടികള്‍ യാത്രായോഗ്യമാക്കൂ”; മോദിയോട് ബിജെപി നേതാവ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ പഞ്ചാബ് ആരോഗ്യമന്ത്രിയുമായ ലക്ഷ്മി കാന്ത ചൗള. സരയു – യമുന എക്‌സ്പ്രസ് ട്രയിനില്‍ യാത്ര ചെയ്തപ്പോഴുണ്ടായ അസൗകര്യം ചൂണ്ടി കാണിച്ചാണ് ലക്ഷ്മി കാന്ത പ്രതികരിച്ചത്. 10 മണിക്കൂറോളമാണ് യാത്ര തടസപ്പെട്ട് വഴിയില്‍ കിടക്കേണ്ടി വന്നത്. ആരും ഇതിനെ കുറിച്ച്‌ മുന്നറിയിപ്പ് ഒന്നും നല്‍കിയില്ല. ഇത്രയേറെ സമയം ട്രയിനില്‍ അധികം ചെലവഴിക്കേണ്ടി വരുമ്പോള്‍ ഭക്ഷണം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടായിരുന്നില്ലയെന്നുമാണ് […]

‘വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ആചാരങ്ങളില്‍ വിശ്വാസമില്ലാത്ത സ്ത്രീകള്‍ മല ചവിട്ടുന്നതെന്തിന്..’? ഗായത്രി രഘുറാം

കൊച്ചി: വിശ്വാസമില്ലാത്ത സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി നടി ഗായത്രി രഘുറാം. പ്രായഭേദമന്യേ ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതോടെ കേരളത്തില്‍ മറ്റൊരു പ്രളയത്തിനാണ് തുടക്കമായത്. ശബരിമലയില്‍ വര്‍ഷങ്ങളായി തുടരുന്ന ആചാരം സംരക്ഷിക്കണമെന്ന് ഒരു വിഭാഗവും കോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു വിഭാഗവും എത്തിയതോടെ പ്രശ്നം നിയന്ത്രണ വിധേയമാവുകയായിരുന്നു. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് മലചവിട്ടാന്‍ കഴിയില്ല, 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് മാളികപ്പുറത്തമ്മയായി മല കയറാം എന്നാണ് വര്‍ഷങ്ങളായുള്ള ആചാരം. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി […]

വരാപ്പുഴ കസ്റ്റഡി മരണം; പ്രതികളായ പൊലീസുകാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ പൊലീസുകാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. സി ഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് എന്നിവരടക്കം ഏഴ് പേരെയാണ് ജോലിയില്‍ തിരിച്ചെടുത്തത്. പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മാത്രവുമല്ല ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും പൂര്‍ത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവരെ തിരികെ സര്‍വീസിലെടുക്കുന്നതെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം ഐ ജി വിജയ് സാക്കറെയാണ് ഇതു സംബന്ധിച്ച്‌ ഉത്തരവ് ഇറക്കിയിരിക്കുന്നത്. നേരത്തേ ജിത്തിന്‍റെ കസ്റ്റഡിമരണക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന […]

‘ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചതിന് കിട്ടിയ പ്രതിഫലം 1000 രൂപ’; തുറന്നുപറഞ്ഞ് വിജയ് സേതുപതി

തമിഴ് സിനിമയുടെ മാത്രമല്ല, തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട താരമായി വളര്‍ന്നിരിക്കുകയാണ് വിജയ് സേതുപതി. വിജയ് സേതുപതിയെ സിനിമലോകം ശ്രദ്ധിച്ചു തുടങ്ങുന്നത് കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ എന്ന ചിത്രത്തിലൂടെയാണ്. എന്നാല്‍ ഇപ്പോള്‍ ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് ലഭിച്ച പ്രതിഫലം എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ വിജയ് സേതുപതി. പിസ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം 1000 രൂപയാണെന്നും താന്‍ ഡബ്ബ് ചെയ്യുന്നത് ചിത്രത്തിന്‍റെ സംവിധായകന്‍ കാണുകയും ഡബ്ബിങ്ങിന് എടുത്ത അധ്വാനം കണ്ട് 1000 രൂപ […]

മൃഗശാലയ്ക്കുള്ളിലെ ബാറ്ററി കാറിടിച്ച്‌ രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: മൃലശാലയില്‍ വച്ച്‌ രണ്ടു വയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശി മുഹമ്മദ് സിദ്ദീഖിന്‍റെ മകന്‍ മുഹമ്മദ് ഒമര്‍ സിദ്ദീഖ് അഹമ്മദാണ് മരിച്ചത്. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ മൃഗശാലയിലെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറിടിച്ചായിരുന്നു മരണം.  മരിച്ചത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ ഹരിയെ ബഹാദുര്‍പുര പോലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ്മസ് അവധിയായതിനാല്‍ മൃഗശാലയില്‍ നല്ല തിരക്കായിരുന്നു. കുട്ടി കളിക്കുന്നതിനിടയില്‍ അതുവഴി വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റയുടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം വാഹനത്തിലെ ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്നും ആരോപണമുണ്ട്. ബാറ്ററിയില്‍ […]