ഫ്ലക്സ് കടയുടമയ്ക്ക് കോണ്‍ഗ്രസ് നേതാവിന്‍റെ മര്‍ദ്ദനം- VIDEO

തിരുവനന്തപുരം: ഫ്ലക്സ് കടയുടമയ്ക്ക് കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദിന്‍റെ മര്‍ദ്ദനം. കവടിയാറിലെ പ്രിന്‍റ് വേള്‍ഡ് കട ഉടമ സുരേഷിനാണ് മര്‍ദനമേറ്റത്. ഒരു ലക്ഷം രൂപയുടെ കുടിശ്ശിക ഉളളതിനാല്‍ ഫ്ലക്‌സ് അടിച്ച്‌ നല്‍കാനാകില്ലെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് കടയുടമ പറഞ്ഞു. കടയില്‍ കയറി കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ് ഇയാളെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. എന്നാല്‍ ഈ ആരോപണം നിഷേധിക്കുകയായിരുന്നു ശരത്ചന്ദ്ര പ്രസാദ് ചെയ്തത്. അതേസമയം, ശരത്ചന്ദ്ര പ്രസാദിനെതിരെ കടയുടമ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

ഇത് രജനിയുടെ വെറും സ്റ്റൈല്‍ പടമല്ല; ‘പേട്ട’യുടെ മാസ് ട്രെയിലര്‍ കാണാം- video

ആരാധകര്‍ക്ക്  ഏറെ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടാണ് സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ പുതിയ ചിത്രം ‘പേട്ട’യുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് കിടിലന്‍ ലുക്കിലാണ് എത്തുന്നത്. രജനികാന്തിനൊപ്പം വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബോളിവുഡ് താരം  നവാസുദിന്‍ സിദിഖ്ക്കിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിമ്രാന്‍ നായിക വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് പേട്ട.  തൃഷയാണ് മറ്റൊരു നായിക. കൂടാതെ ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് റെഡ്ഡിയും, മലയാളത്തില്‍ നിന്ന് […]

സിനിമാ-നാടക നടി കെ. ജി ദേവകിയമ്മ അന്തരിച്ചു

തിരുവനന്തപുരം: സിനിമാ-നാടക നടിയായിരുന്ന കെ. ജി ദേവകിയമ്മ (97 ) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു. കലാ നിലയം നാടകവേദി സ്ഥാപകനും തനി നിറം പത്രാധിപരുമായിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍ നായരുടെ ഭാര്യയാണ്. ഒരിടത്തൊരു ഫയല്‍വാന്‍, കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, വക്കാലത്ത് നാരായണന്‍കുട്ടി, സൂത്രധാരന്‍ തുടങ്ങിയ ചിത്രങ്ങളിലും താലി, ജ്വാലയായ് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. റേഡിയോ നാടകങ്ങളിലൂടെയും ഇവര്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. തിരുവിതാംകൂര്‍ റേഡിയോ നിലത്തിന്‍റെ ആരംഭം മുതല്‍ ദേവകിയമ്മ അവിടെ […]

ഗര്‍ഭിണിയായ യുവതിക്ക്​ എച്ച്‌​.ഐ.വി ബാധ; രക്തം നല്‍കിയ യുവാവ്​ ആത്മഹത്യക്ക്​ ശ്രമിച്ചു

ചെ​ന്നൈ: തമിഴ്‌നാട്ടിലെ വിരുധുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയി​ലെ ര​ക്ത​ബാ​ങ്കി​ല്‍​നി​ന്ന്​ ര​ക്തം സ്വീ​ക​രി​ച്ച ഗര്‍ഭിണിക്ക്​ എച്ച്‌​.ഐ.വി ബാധിച്ചതിനെ തുടര്‍ന്ന്​ രക്​തം നല്‍കിയ യുവാവ്​ ആത്മഹത്യക്ക്​ ശ്രമിച്ചു. എച്ച്‌.ഐ.വി ബാധിതനാണെന്ന വിവരം കുടുബത്തി​ന്​ അംഗീകരിക്കാനാവാത്തതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം. എലിവിഷം കഴിച്ച്‌​ ഗുരുരതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗബാധയുള്ള രക്തം വേണ്ടത്ര പരിശോധിച്ചില്ലെന്ന്​ കാണിച്ച്‌​ ഒരു ജീ​വ​ന​ക്കാ​ര​നെ സ​ര്‍​വി​സി​ല്‍​നി​ന്ന്​ പി​രി​ച്ചു​ വിടുകയും ര​ണ്ടു​പേ​രെ സ​സ്​​പെ​ന്‍​ഡ്​ ചെ​യ്യുകയും ചെയ്തു. വി​രു​തു​ന​ഗ​റി​ന​ടു​ത്തെ സ​ത്തൂ​ര്‍ സര്‍ക്കാര്‍ ആ​ശു​പ​ത്രി​യി​ലാ​ണ്​ സം​ഭ​വം. വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ര്‍​ന്ന്​ സം​സ്​​ഥാ​നത്തെ ര​ക്ത​ ബാങ്കുകള്‍ പ​രി​ശോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ […]

പാലക്കാട് വനിതാ മതിലിന്‍റെ പേരില്‍ കൂപ്പണ്‍ പോലും നല്‍കാതെ പിരിച്ചത് ലക്ഷങ്ങള്‍

പാലക്കാട്: വനിതാ മതിലിന്‍റെ പേരില്‍ നടന്ന പണപ്പിരിവിനെതിരെ പാലക്കാട്ട് കൂടുതല്‍ പരാതികള്‍. ഒറ്റപ്പാലത്തും എലപ്പുളളിയിലും കൂപ്പണ്‍ നല്‍കാതെ ലക്ഷങ്ങളാണ് പിരിച്ചത്. അതേസമയം സഹകരണവകുപ്പിന്‍റെ അന്വേഷണം അട്ടിമറിക്കാനും പെന്‍ഷന്‍കാരെ സമ്മര്‍ദത്തിലാക്കി പരാതികള്‍ ഇല്ലാതാക്കാനും പണംപിരിച്ചവര്‍ നീക്കം തുടങ്ങി. രോഗികളും നിര്‍ധനരും വഴിയോരക്കച്ചവടത്തിലൂടെ ഉപജീവനം തേടുന്നവരുമെല്ലാം പണം നല്‍കിയവരാണ്. പ്രതികരണങ്ങള്‍ ഏറെയുണ്ടെങ്കിലും പരാതികള്‍ ഇല്ലാതാക്കാനാണ് നവോത്ഥാനമൂല്യ സംരക്ഷണസമിതിയുടെ പേരില്‍ പണംപിരിച്ചവരുടെ ഇപ്പോഴത്തെ ശ്രമം. തൊഴിലുറപ്പുറപ്പു തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരോട് പരാതിപ്പെടരുതെന്ന് താക്കീത് നല്‍കി. പുതുശേരിയിലെ പണപ്പിരിവിനെക്കുറിച്ച് സഹകരണമന്ത്രി കടകംപളളി […]

രാജ്യാന്തര വിപണിയില്‍ എണ്ണവില വീണ്ടും കുറയുന്നു

കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും കുറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില താഴുന്നതാണ് ഇന്ധന വില കുറയാന്‍ കാരണം. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 20 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 14 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71.46 രൂപയാണ് വില. ഒരു ലിറ്റര്‍ ഡീസലിന് 67.12 രൂപയാണ് വില. കോഴിക്കോട് പെട്രോളിന് 71.78 രൂപയാണ് വില. ഡീസലിന് 67.44 രൂപയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 72.73 രൂപയും […]

ബി.ജെ.പി സമരപ്പന്തലിലെത്തി ശോഭാ സുരേന്ദ്രനെ കണ്ടു; ലീഗ് നേതാവിനെ പുറത്താക്കി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന നിരാഹാര സമരപ്പന്തല്‍ സന്ദര്‍ശിച്ച നേതാവിനെ മുസ്ലീംലീഗ് പുറത്താക്കി. യുവജനയാത്ര സമാപന ദിവസം തിരുവനന്തപുരത്ത് ശോഭ സുരേന്ദ്ര​ന്‍റെ നിരാഹാര പന്തല്‍ സന്ദര്‍ശിച്ച മംഗല്‍പാടി പഞ്ചായത്ത്‌ മൂന്നാം വാര്‍ഡ് ലീഗ് പ്രസിഡന്‍റ്​ മുഹമ്മദ്‌ ഹാജിയെയാണ് തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തത്. പഞ്ചായത്ത്‌ മുസ്​ലിം ലീഗ് കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്. വാര്‍ഡ് കമ്മിറ്റി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലെ തീരുമാനം പഞ്ചായത്ത്‌ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പുതിയ ആക്ടിങ്​ പ്രസിഡന്‍റായി സീനിയര്‍ വൈസ് […]

മുണ്ടക്കയത്ത് കണ്ട പെണ്‍കുട്ടി ജെസ്നയോ? തിരച്ചില്‍ ഊർജിതമാക്കി ക്രൈംബ്രാഞ്ച്

കോട്ടയം: മുണ്ടക്കയത്തു നിന്ന് കാണാതായ ജെസ്നക്കായി തിരച്ചില്‍ ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. ജെസ്നയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ കാണിച്ചു തെളിവുകൾ ശേഖരിക്കാനായി സംഘം മുണ്ടക്കയത്തെത്തി. ക്രൈംബ്രാഞ്ചിന്‍റെ മുപ്പതംഗ സംഘമാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്. മുണ്ടക്കയം ബസ് സ്റ്റാൻഡിലൂടെ ജെസ്നയെന്നു സംശയിക്കുന്ന പെൺകുട്ടി നടന്നു പോകുന്ന ദൃശ്യങ്ങൾ നേരത്തെ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങളെ അടക്കം കാണിച്ചു തെളിവുകൾ ശേഖരിക്കാനാണു ക്രൈംബ്രാഞ്ച് സംഘം മുണ്ടക്കയത്തെത്തിയത്. പെൺകുട്ടി നടന്നു പോകുന്നതിനൊപ്പം ഒരു യുവാവും മറ്റൊരു സ്ത്രീയും സംശയാസ്പദമായി ഇതുവഴി […]

മുംബൈ ഫ്ലാറ്റ് സമുച്ചയത്തില്‍ തീപിടിത്തം; 5 പേര്‍ മരിച്ചു

മുംബൈ: ചെമ്പൂര്‍ തിലക് നഗറിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ മരണം അഞ്ചായി. തീ പൂര്‍ണ്ണമായി അണച്ചെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി വരുന്നേതെയൊള്ളൂവെന്ന് അഗ്നിശമന സേന അറിയിച്ചു. തിലക് നഗറിലെ 35 നില കെട്ടിടത്തിന്‍റെ പതിനാലാം നിലയില്‍ ഇന്നലെ വൈകീട്ട് 7.46 ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്. 7.51 നാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന്‍ അഗ്‌നിശമനാ സേന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരിച്ചവരില്‍ ഭൂരിഭാഗവും 75 വയസ്സില്‍ മുകളിലുള്ളവരാണ്. തീപര്‍ന്നപ്പോള്‍ പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിയാതിരുന്നവരാണ് മരിച്ചതെന്ന് കരുതുന്നു. ഇതിനിടെ രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയ ഒരു […]

മണ്ഡലകാലം അവസാനിച്ചു; മകരവിളക്കിനായി 30ന് നട തുറക്കും

പത്തനംതിട്ട: നാല്‍പ്പത്തിയൊന്ന് ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിന് ഒടുവില്‍ ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി ശബരിമല നടയടച്ചു. പതിനായിരങ്ങളാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയ്ക്ക് ദര്‍ശനം തേടി സന്നിധാനത്തെത്തിയത്. അയ്യപ്പ വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന തങ്ക അങ്കി അഴിച്ചുമാറ്റി പുഷ്പാഭിഷേകം നടന്നു. തുടര്‍ന്ന് അത്താഴപൂജ. അതിന് ശേഷം മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി അയ്യപ്പവിഗ്രഹത്തില്‍ ഭസ്മാഭിഷേകം നടത്തി. ജപമാലയും വടിയും അണിയിച്ച് അയ്യപ്പനെ ധ്യാനനിരതനാക്കി. തുടര്‍ന്ന് ശ്രീകോവിലില്‍ മേല്‍ശാന്തിയും പരികര്‍മ്മികളും ഹരിവരാസനം പാടി അയ്യപ്പനെ ഉറക്കി നടയടച്ചു. ഈമാസം 30ന് […]