അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തെന്ന് വ്യാജ പ്രചാരണം: പരാതിയുമായി ഋഷിരാജ് സിംഗ്

തിരുവനന്തപുരം: അയ്യപ്പ കര്‍മ്മ സമിതി ഇന്നലെ നടത്തിയ അയപ്പജ്യോതിയില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പങ്കെടുത്തിരുന്നുവെന്ന് വ്യാജ പ്രചാരണം. സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ ഋഷിരാജ് സിംഗ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി. വ്യാജ പ്രചാരണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഋഷിരാജ് സിംഗുമായി രൂപ സാദൃശ്യമുള്ള ഒരാളുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യജ പ്രചാരണം നടക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിയോടെയാണ് മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ അയ്യപ്പ കര്‍മ്മ സമിതിയുടെയും ബിജെപി അടക്കമുള്ള […]

ഖനിക്കുള്ളില്‍ ദുര്‍ഗന്ധം; കുടുങ്ങിയ 15 തൊഴിലാളികളും മരിച്ചിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ഗുവാഹത്തി: മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകാമെന്ന് ദേശീയ ദുരന്ത പ്രതികരണ സേന. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ജില്ലയില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായി തിരച്ചില്‍ നടത്തുന്ന എന്‍ ഡി ആര്‍ എഫിലെ മുങ്ങല്‍ വിദഗ്ധരാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഖനിക്കുള്ളില്‍നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി മുങ്ങല്‍ വിദഗ്ധര്‍ അറിയിച്ചതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ‘ഇതൊരു നല്ല സൂചനയല്ല’, ഇതായിരുന്നു രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന എന്‍ ഡി ആര്‍ എഫ് അസിസ്റ്റന്‍റ് […]

ഡ്യൂട്ടിയില്ലാത്ത എല്ലാവരും വനിതാമതിലില്‍ പങ്കെടുക്കണം; ആരെയും നിര്‍ബന്ധിക്കില്ല: കെ.കെ ശൈലജ

തിരുവനന്തപുരം: വനിതാമതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി കെ.കെ.ശൈലജ. ആ സമയത്ത് ഡ്യൂട്ടിയിലില്ലാത്ത ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം പങ്കെടുക്കണം. എന്നാല്‍ ആരേയും നിര്‍ബന്ധിക്കില്ലെന്നും പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാകില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഉയരുന്ന വനിതാ മതിലില്‍ 30 ലക്ഷത്തിലേറെ വനിതകള്‍ അണിനിരക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമ്പോള്‍ തന്നെ വനിതാ മതില്‍ വന്‍ വിജയമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ’വര്‍ഗീയ മതിലെ’ന്നു പ്രതിപക്ഷം […]

തന്നെ നായകനാക്കാന്‍ കൊള്ളില്ലെന്ന് പലരും പറഞ്ഞു, അതിനുള്ള മറുപടിയാണ് കോണ്ടസ: അപ്പാനി ശരത്

ചെറിയ വേഷങ്ങളിലൂടെ മലയാളികളെ ആകര്‍ഷിച്ച നടനാണ് അപ്പാനി ശരത്. സിനിമാ ജീവിതത്തിലെ ആദ്യ അനുഭവങ്ങളെക്കുറിച്ച് അപ്പാനി പങ്കുവയ്ക്കുകയാണ്. ”തന്നെ നായകനാക്കാന്‍ കൊള്ളില്ലെന്ന് പലരും പറഞ്ഞു. അവര്‍ക്കുള്ള മറുപടിയാണ് കോണ്ടസ”-  ശരത് പറയുന്നു. നായകനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ലാലേട്ടനൊപ്പം വെളിപാടിന്‍റെ പുസ്തകത്തില്‍ അഭിനയിച്ച ശേഷമാണ് സിനിമയില്‍ തന്നെ ഇനിയെനിക്ക് സ്ഥാനമുണ്ടോ എന്ന് അറിയാന്‍ കഴിഞ്ഞത്. അങ്കമാലി ഡയറീസും വെളിപാടിന്‍റെ പുസ്തകവും കഴിഞ്ഞ ശേഷം ചെറിയ വില്ലന്‍ വേഷങ്ങളും ഒപ്പം നായകനാക്കുന്ന സ്‌ക്രിപ്റ്റുകളും എന്നെ തേടി വന്നിരുന്നു. ഒരു സിനിമയില്‍ […]

പ്രഖ്യാപനത്തിന് പിന്നാലെ സനലിന്‍റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ കൈമാറി സുരേഷ് ഗോപി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്‍റെ കുടുംബത്തിന് സുരേഷ് ഗോപി എം. പി  മൂന്ന് ലക്ഷത്തിന്‍റെ ചെക്ക് കൈമാറി. വീട് പണയം വച്ച്‌ വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാനാണ് സുരേഷ് ഗോപിയുടെ സഹായം. ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന സിപിഎമ്മിന്‍റെ നിലപാട് അപലപനീയമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സനലിന്‍റെ കുടുംബം സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 18-ാം ദിവസത്തിലേക്ക് കടക്കുകയാണ്.   കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി സുരേഷ് ഗോപി സനലിന്‍റെ കുടുംബത്തെ കണ്ടിരുന്നു. സമരം […]

ഓടിക്കൊണ്ടിരുന്ന ട്രക്ക് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് വീണു; പിന്നീട് സംഭവിച്ചത്- VIDEO

ഗുവാങ്: ബൈക്കിന് മുകളിലേക്ക് ട്രക്ക് വീഴുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ദക്ഷിണ ചൈനയിലെ ഗുവാങ്‌സി ജുവാംഗ് നഗരത്തില്‍ വച്ചാണ് സംഭവം നടന്നത്. രണ്ട് യുവാക്കള്‍ ബൈക്കില്‍ പോകുകയായിരുന്നു. പെട്ടെന്നാണ് ഇവരുടെ എതിര്‍വശത്തുകൂടി വരുകയായിരുന്ന മണ്ണ് നിറച്ച ട്രക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞ് വീണത്. ട്രക്ക് റോഡിലേക്ക് മറിഞ്ഞ് വീഴുന്നതും യുവാക്കള്‍ ട്രക്കിനെ മറിക്കടന്ന് പോകുന്നതും ഒരുമിച്ചായിരുന്നു. എന്നാല്‍ അതിശയിപ്പിച്ചായിരുന്നു യുവാക്കളുടെ രക്ഷപ്പെടല്‍. അപകടത്തില്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പൂര്‍ണ്ണമായും നശിച്ചു. യുവാക്കളെ നിസാര പരിക്കുകളോടെ […]

കൊച്ചി നാവികസേന ആസ്ഥാനത്ത് അപകടം; രണ്ട് നാവികര്‍ മരിച്ചു

കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്തുണ്ടായ അപകടത്തില്‍  രണ്ട് നാവികര്‍ കൊല്ലപ്പെട്ടു. ഹെലിക്കോപ്ടറുകള്‍ സൂക്ഷിക്കുന്ന ഹാംഗറിന്‍റെ വാതില്‍ പുറത്തേക്ക് പതിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് ഇവര്‍ മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. ഹാംഗറിന്‍റെ വാതില്‍ നാവികരുടെ  ദേഹത്തേക്ക് തകര്‍ന്ന്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം,ഇവരുടെ പേര് വിവരങ്ങളോ അപകടത്തിന്‍റെ മറ്റ് വിവരങ്ങളോ സേനാവൃത്തങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ബന്ധുക്കളെയും മറ്റും വിവരം അറിയിച്ച ശേഷം ഇക്കാര്യം പുറത്ത് പറയാമെന്നാണ് നാവികസേനാ വൃത്തങ്ങള്‍ […]

ട്രെയിനില്‍ സീറ്റ് കിട്ടിയില്ല, ടിടിഇമാര്‍ കോച്ചുകളില്‍ നിന്ന് ഇറക്കിവിട്ടു; അമ്മയുടെ മടിയില്‍ കിടന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: ഹൃദ്രോഗബാധിതയായ ഒരു വയസ്സുകാരിക്ക് സീറ്റ് കിട്ടാതെയും കൃത്യസമയത്ത് ചികിത്സ ലഭിക്കാതെയും ട്രെയിനില്‍ മാതാവിന്‍റെ മടിയില്‍ കിടന്നു ദാരുണാന്ത്യം.കണ്ണൂര്‍ ഇരിക്കൂര്‍ കെസി ഹൗസില്‍ ഷമീര്‍- സുമയ്യ ദമ്പതികളുടെ മകള്‍ മറിയം ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനിലെത്തിയ മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലാണ് മനസ്സ് മരലിപ്പിക്കുന്ന സംഭവം നടന്നത്. സീറ്റിനും വൈദ്യസഹായത്തിനും വേണ്ടി ആവര്‍ത്തിച്ച്‌ അഭ്യര്‍ഥിച്ചിട്ടും ലഭിച്ചില്ലെന്നും അടുത്ത കോച്ചിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ഓരോ സ്‌റ്റേഷനിലും ടിക്കറ്റ് പരിശോധകര്‍ ഇറക്കിവിടുകയായിരുന്നെന്നും കുട്ടിയുടെ മാതാപിതാക്കള്‍ […]

മയക്കുമരുന്ന് കേസ്; അറസ്റ്റിലായ നടി അശ്വതിക്ക് കൊച്ചിയിലെ സെക്‌സ് റാക്കറ്റുമായി ബന്ധം

കൊച്ചി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി അശ്വതി ബാബുവിന് കൊച്ചിയിലെ സെക്‌സ് റാക്കറ്റുമായി ബന്ധം. മയക്കുമരുന്ന് പാര്‍ട്ടികളില്‍ പങ്കെടുക്കാനായി അശ്വതി  ഗോവയിലെ സ്ഥിരം സന്ദര്‍ശകിയായിരുന്നെന്ന് പൊലീസിന്‍റെ കണ്ടെത്തല്‍. ഇതിനെത്തുടര്‍ന്ന് നടിയെ വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. കേരളത്തിനു പുറമേ ഗോവ, ബംഗളൂരു എന്നിവിടങ്ങളിലും ഇവര്‍ മയക്കുമരുന്നു പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ 16നാണ് അശ്വതി ബാബുവിനെയും സഹായി ബിനോയിയെയും മയക്കുമരുന്നുമായി പിടികൂടിയത്. പൊലീസ് കണ്ടെടുത്ത മയക്കുമരുന്ന് ബംഗളൂരുവില്‍നിന്ന് എത്തിച്ചതാണെന്ന് നടി മൊഴി നല്‍കിയിരുന്നു. എന്നാല്‍, ചോദ്യം ചെയ്യലില്‍ വിഷാദരോഗത്തില്‍നിന്ന് രക്ഷതേടിയാണ് താന്‍ […]

നിങ്ങളുടെ ഓക്‌സിജന്‍ എന്താ തീര്‍ന്ന് പോയോ; മോദിയെ വീണ്ടും വിമര്‍ശിച്ച് ശിവസേന

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ശിവസേന. അധികാരം കോണ്‍ഗ്രസിനും ഇന്ദിരയ്ക്കും ഓക്‌സിജന്‍ പോലെയായിരുന്നുവെന്ന് മോദി മുന്‍പ് പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തെ പരിഹസിച്ച് കൊണ്ടായിരുന്നു ശിവസേനയുടെ വിമര്‍ശനം. നിങ്ങളുടെ ഓക്‌സിജന്‍ എന്താ തീര്‍ന്ന് പോയോ എന്നാണ് ശിവസേന മുഖപത്രം മോദിയോട് ചോദിക്കുന്നത്. ‘കാവല്‍ക്കാരന്‍ കള്ളന്‍’ തന്നെ എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകളെയും മോദിയെ വിമര്‍ശിക്കാനായ് ശിവസേന കടമെടുത്തു. അച്ചേ ദിന്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയാതെ വന്നതോടെ നിരാശരായി പ്രതിപക്ഷത്തിരിക്കേണ്ടി വരുമോ എന്ന് ഭയന്ന് തുടങ്ങിയിരിക്കുന്നു. രാമന്‍ അയോധ്യയിലും […]