കൊച്ചി നാവികസേന ആസ്ഥാനത്ത് അപകടം; രണ്ട് നാവികര്‍ മരിച്ചു

കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്തുണ്ടായ അപകടത്തില്‍  രണ്ട് നാവികര്‍ കൊല്ലപ്പെട്ടു. ഹെലിക്കോപ്ടറുകള്‍ സൂക്ഷിക്കുന്ന ഹാംഗറിന്‍റെ വാതില്‍ പുറത്തേക്ക് പതിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് ഇവര്‍ മരിച്ചത്.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. ഹാംഗറിന്‍റെ വാതില്‍ നാവികരുടെ  ദേഹത്തേക്ക് തകര്‍ന്ന്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം,ഇവരുടെ പേര് വിവരങ്ങളോ അപകടത്തിന്‍റെ മറ്റ് വിവരങ്ങളോ സേനാവൃത്തങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ബന്ധുക്കളെയും മറ്റും വിവരം അറിയിച്ച ശേഷം ഇക്കാര്യം പുറത്ത് പറയാമെന്നാണ് നാവികസേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

prp

Related posts

Leave a Reply

*