ഗര്‍ഭിണിയായ യുവതിക്ക്​ എച്ച്‌​.ഐ.വി ബാധ; രക്തം നല്‍കിയ യുവാവ്​ ആത്മഹത്യക്ക്​ ശ്രമിച്ചു

ചെ​ന്നൈ: തമിഴ്‌നാട്ടിലെ വിരുധുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയി​ലെ ര​ക്ത​ബാ​ങ്കി​ല്‍​നി​ന്ന്​ ര​ക്തം സ്വീ​ക​രി​ച്ച ഗര്‍ഭിണിക്ക്​ എച്ച്‌​.ഐ.വി ബാധിച്ചതിനെ തുടര്‍ന്ന്​ രക്​തം നല്‍കിയ യുവാവ്​ ആത്മഹത്യക്ക്​ ശ്രമിച്ചു. എച്ച്‌.ഐ.വി ബാധിതനാണെന്ന വിവരം കുടുബത്തി​ന്​ അംഗീകരിക്കാനാവാത്തതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം. എലിവിഷം കഴിച്ച്‌​ ഗുരുരതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രോഗബാധയുള്ള രക്തം വേണ്ടത്ര പരിശോധിച്ചില്ലെന്ന്​ കാണിച്ച്‌​ ഒരു ജീ​വ​ന​ക്കാ​ര​നെ സ​ര്‍​വി​സി​ല്‍​നി​ന്ന്​ പി​രി​ച്ചു​ വിടുകയും ര​ണ്ടു​പേ​രെ സ​സ്​​പെ​ന്‍​ഡ്​ ചെ​യ്യുകയും ചെയ്തു. വി​രു​തു​ന​ഗ​റി​ന​ടു​ത്തെ സ​ത്തൂ​ര്‍ സര്‍ക്കാര്‍ ആ​ശു​പ​ത്രി​യി​ലാ​ണ്​ സം​ഭ​വം. വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ര്‍​ന്ന്​ സം​സ്​​ഥാ​നത്തെ ര​ക്ത​ ബാങ്കുകള്‍ പ​രി​ശോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ടു.

മദ്രാസ്​ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് ഉടന്‍ നടപടി സ്വീകരിക്കണമെന്നും ജനുവരി മൂന്നിന്​ പുരോഗതി അറിയിക്കണമെന്നും​ സര്‍ക്കാരിനോട്​ ആവ​ശ്യപ്പെട്ടു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യും ഉ​ത്ത​ര​വാ​ദി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളെ ഖേ​ദം അ​റി​യി​ച്ച​താ​യും സം​സ്​​ഥാ​ന ഫി​ഷ​റീ​സ്​ മ​ന്ത്രി ഡി. ​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ​ര്‍​ക്കാ​ര്‍ വാ​ഗ്​​ദാ​നം ചെ​യ്​​ത ജോ​ലി നിര​സി​ച്ച ഭ​ര്‍​ത്താ​വ്,​ ത​​​ന്‍റെ ഭാ​ര്യ​ക്ക്​ വിദഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു.

യുവാവിന്​ 2016ല്‍ തന്നെ രോഗം ബാധിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്​. സാത്തൂരിലെ ക്യാമ്പില്‍ രക്​തം ദാനം ചെയ്​തപ്പോഴാണ്​ രോഗബാധ കണ്ടെത്തിയത്​. വിവരം അറിയിക്കാനായി യുവാവിനെ ബന്ധപ്പെട്ടപ്പോള്‍ അയാള്‍ സ്ഥലത്തുണ്ടായിരുന്നില്ല. എത്രയും വേഗം ആശുപത്രിയില്‍ എത്തണമെന്ന്​ യുവാവിനോട്​ ക്യാമ്പ്​ അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്​തിരുന്നു. എന്നാല്‍ യുവാവ്​ അത്​ അവഗണിച്ചു.

 

prp

Related posts

Leave a Reply

*