ശാസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങി; മൂന്നുമാസത്തിന് ശേഷം വീണ്ടും ശസ്ത്രക്രിയ

ഹൈദരാബാദ്: യുവതിയുടെ വയറ്റില്‍ ശാസ്ത്രക്രിയക്കിടെ കുടുങ്ങിയ കത്രിക വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. ഹൈദരാബാദിലെ നൈസാം ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (നിംസ്) ആശുപത്രിയിലാണ് 33 കാരിയുടെ വയറ്റില്‍ നിന്നുമാണ് കത്രിക പുറത്തെടുത്തത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു യുവതിയെ ശാസ്ത്രക്രിയക്ക് വിധേയാക്കിയത്. എന്നാല്‍ അതിന് ശേഷവും അസഹ്യമായ വേദന അനുഭവപ്പെട്ട യുവതി വീണ്ടും ഡോക്ടറെ സമീപിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തി എക്‌സ്‌റേ എടുത്തപ്പോഴാണ് ശാസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക വയറ്റില്‍ കുടുങ്ങിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ശനിയാഴ്ച രാവിലെ അടിയന്തര ശസ്ത്രക്രിയ […]

ഗര്‍ഭിണിയായ യുവതിക്ക്​ എച്ച്‌​.ഐ.വി ബാധ; രക്തം നല്‍കിയ യുവാവ്​ ആത്മഹത്യക്ക്​ ശ്രമിച്ചു

ചെ​ന്നൈ: തമിഴ്‌നാട്ടിലെ വിരുധുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയി​ലെ ര​ക്ത​ബാ​ങ്കി​ല്‍​നി​ന്ന്​ ര​ക്തം സ്വീ​ക​രി​ച്ച ഗര്‍ഭിണിക്ക്​ എച്ച്‌​.ഐ.വി ബാധിച്ചതിനെ തുടര്‍ന്ന്​ രക്​തം നല്‍കിയ യുവാവ്​ ആത്മഹത്യക്ക്​ ശ്രമിച്ചു. എച്ച്‌.ഐ.വി ബാധിതനാണെന്ന വിവരം കുടുബത്തി​ന്​ അംഗീകരിക്കാനാവാത്തതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം. എലിവിഷം കഴിച്ച്‌​ ഗുരുരതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗബാധയുള്ള രക്തം വേണ്ടത്ര പരിശോധിച്ചില്ലെന്ന്​ കാണിച്ച്‌​ ഒരു ജീ​വ​ന​ക്കാ​ര​നെ സ​ര്‍​വി​സി​ല്‍​നി​ന്ന്​ പി​രി​ച്ചു​ വിടുകയും ര​ണ്ടു​പേ​രെ സ​സ്​​പെ​ന്‍​ഡ്​ ചെ​യ്യുകയും ചെയ്തു. വി​രു​തു​ന​ഗ​റി​ന​ടു​ത്തെ സ​ത്തൂ​ര്‍ സര്‍ക്കാര്‍ ആ​ശു​പ​ത്രി​യി​ലാ​ണ്​ സം​ഭ​വം. വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ര്‍​ന്ന്​ സം​സ്​​ഥാ​നത്തെ ര​ക്ത​ ബാങ്കുകള്‍ പ​രി​ശോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ […]

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിയായ യുവതിക്ക് എച്ച്‌ഐവി

ചെന്നൈ: ഗര്‍ഭിണിയായ യുവതിക്ക് എച്ച്‌ഐവി ബാധയുള്ള രക്തം കയറ്റിയതായി പരാതി. തമിഴ്‌നാട്ടിലെ വിരുധുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. പരിശോധിച്ചപ്പോള്‍ യുവതി എച്ച്‌ഐവി ബാധിതയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന് എച്ച്‌ഐവി ബാധിച്ചിട്ടുണ്ടോയെന്ന് ജനിച്ചതിനുശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. ഈ മാസം മൂന്നിനാണ് സംഭവം നടന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ യുവാവായ ദാതാവിന് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസ് ബിയും ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ […]

കണ്ണില്‍ പോയ കരട് നീക്കാന്‍ ആശുപത്രിയിലെത്തിയ ആളുടെ ഒരു കണ്ണ് നഷ്ടമായി

പത്തനാപുരം: കണ്ണില്‍ പോയ കരട് നീക്കാന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിയ ആള്‍ക്ക് ചികിത്സ പിഴവിനെ തുടര്‍ന്ന് ഒരു കണ്ണ് നഷ്ടമായി. ഒറ്റക്കല്‍ പ്രിയ ഭവനില്‍ ഡി. മണിയ്ക്കാണ് ഇങ്ങനെയൊരു ദാരുണാനുഭവം ഉണ്ടായത്. മേസ്തിരിപ്പണിയ്ക്കിടെ ഒക്ടോബര്‍ 31 നാണ് മണിയുടെ കണ്ണില്‍ കരട് പോയത്. ഉടന്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. അവര്‍ മൂന്ന് ദിവസം കഴിഞ്ഞ് വരാന്‍ ആവശ്യപ്പെട്ടു. എക്സറേ എടുത്തു നോക്കാന്‍ മണി ആവശ്യപ്പെട്ടുവെങ്കിലും കുഴപ്പമില്ലെന്നായിരുന്നു ഡോക്ടര്‍ മറുപടി നല്‍കിയത്. എന്നാല്‍, മൂന്ന് ദിവസം […]

പ്രസവത്തെത്തുടര്‍ന്ന്‍ യുവതി മരിച്ച സംഭവം; ഡോക്ടര്‍ക്ക് പറയാനുള്ളത്

തിരുവനന്തപുരം: പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24കാരി ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചു. 48,000 രൂപയുടെ ബില്ലില്‍ 46,000 രൂപയടച്ചിട്ടും 2,000 രൂപയ്ക്കു വേണ്ടി ഡിസ്ചാര്‍ജ് ചെയ്യാതെ മൂന്ന് മണിക്കൂര്‍ അത്യാസന്ന നിലയിലായ യുവതിയെ വിദഗദ്ധ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ അനുവദിച്ചില്ലെന്നാരോപിച്ച്‌ നാട്ടുകാര്‍ ഡോക്ടറെ തടഞ്ഞു. പോലീസ് ഇടപെട്ടാണ് നാട്ടുകാരെ മാറ്റി ഡോക്ടറെ രക്ഷപ്പെടുത്തിയത്. 2000 രൂപയുടെ കുറവ് പറഞ്ഞ് രോഗിയെ മറ്റൊരുആശുപത്രിയിലേക്ക് മാറ്റാന്‍ മനഃപൂര്‍വം കാലതാമസം വരുത്തി എന്നും ബന്ധുക്കള്‍ ആരോപിച്ചു. കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടില്‍ ശ്രീജ (21) […]

പ്രസവത്തേത്തുടര്‍ന്ന് യുവതി മരിച്ചു; മൃതദേഹവുമായി ആശുപത്രിക്കു മുമ്പില്‍ ബന്ധുക്കളുടെ പ്രതിഷേധം

തിരുവനന്തപുരം: വര്‍ക്കല ചാത്തമ്പാറ കെടിസിടി ആശുപത്രിയില്‍ പ്രസവത്തേത്തുടര്‍ന്ന് യുവതി മരിച്ചു. കല്ലമ്പലം നെല്ലിക്കോട് നെസ്‌ലെ വീട്ടില്‍ ശ്രീജയാണ് മരിച്ചത്. സിസേറിയനു മുമ്പായി അലര്‍ജി പരിശോധനകള്‍ നടത്താതെ കുത്തിവയ്പെടുത്തതാണ് മരണകാരണമെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ മൃതദേഹവുമായി ആശുപത്രിക്കു മുമ്പില്‍ പ്രതിഷേധിച്ചു. മരണവിവരം മണിക്കൂറുകളോളം മറച്ചുവച്ചുവെന്നും ആക്ഷേപമുണ്ട്. സിസേറിയന്‍ നടത്തിയതിനാല്‍ കുട്ടിയെ രക്ഷിക്കാനായി. ചികില്‍സാ പിഴവുണ്ടായിട്ടില്ലെന്നും യുവതിയുടെ അവസ്ഥ ഗുരുതരമായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.    

15-കാരിക്ക് വലത് തുടയ്ക്ക് പകരം ശസ്ത്രക്രിയ നടത്തിയത് ഇടത് തുടയില്‍

കൊച്ചി: പതിനഞ്ചുകാരിയായ പെണ്‍കുട്ടിക്ക് സ്ഥാനം മാറി ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ പരാതി. കൊച്ചി മരടിലെ പി.എസ്.മിഷന്‍ ആശുപത്രിക്കെതിരെയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. വലത് തുടയിലെ പഴുപ്പിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക് പന്ത്രണ്ടരയോടെയാണ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം പെണ്‍കുട്ടി ഇടതു തുടയിലും വലതു തുടയിലും വേദനയുള്ളതായി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മ പരിശോധിച്ചപ്പോള്‍ ആണ് വലത് തുടയ്ക്ക് പകരം ശസ്ത്രക്രിയ ഇടത് തുടയിലാണ് നടത്തിയതെന്ന് അറിയുന്നത്. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് നിന്ന് രക്തം ഒലിച്ചിറങ്ങുകയും ചെയ്തു. […]