പ്രസവത്തേത്തുടര്‍ന്ന് യുവതി മരിച്ചു; മൃതദേഹവുമായി ആശുപത്രിക്കു മുമ്പില്‍ ബന്ധുക്കളുടെ പ്രതിഷേധം

തിരുവനന്തപുരം: വര്‍ക്കല ചാത്തമ്പാറ കെടിസിടി ആശുപത്രിയില്‍ പ്രസവത്തേത്തുടര്‍ന്ന് യുവതി മരിച്ചു. കല്ലമ്പലം നെല്ലിക്കോട് നെസ്‌ലെ വീട്ടില്‍ ശ്രീജയാണ് മരിച്ചത്.

സിസേറിയനു മുമ്പായി അലര്‍ജി പരിശോധനകള്‍ നടത്താതെ കുത്തിവയ്പെടുത്തതാണ് മരണകാരണമെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ മൃതദേഹവുമായി ആശുപത്രിക്കു മുമ്പില്‍ പ്രതിഷേധിച്ചു.

മരണവിവരം മണിക്കൂറുകളോളം മറച്ചുവച്ചുവെന്നും ആക്ഷേപമുണ്ട്. സിസേറിയന്‍ നടത്തിയതിനാല്‍ കുട്ടിയെ രക്ഷിക്കാനായി. ചികില്‍സാ പിഴവുണ്ടായിട്ടില്ലെന്നും യുവതിയുടെ അവസ്ഥ ഗുരുതരമായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

 

 

prp

Related posts

Leave a Reply

*