വര്‍ക്കലയില്‍ രണ്ടുവയസ്സുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയത് അമ്മയും കാമുകനും ചേര്‍ന്ന്; കുഞ്ഞിനെ വിട്ടുതരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ഭര്‍ത്താവ്

തിരുവനന്തപുരം: വര്‍ക്കലയില്‍ രണ്ടുവയസ്സുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയത് അമ്മയും കാമുകനും ചേര്‍ന്നാണെന്നു കുഞ്ഞിന്‍റെ അച്ഛന്‍ മനു. ഏതാനും മാസം മുന്‍പാണ് മനുവുമായി വേര്‍പിരിഞ്ഞു  കാമുകനായ രജീഷിനൊപ്പം ഉത്തര താമസിക്കാന്‍ തുടങ്ങിയത്. ”കുഞ്ഞിനെ അവള്‍ ഉപദ്രവിക്കുമായിരുന്നു. എപ്പോഴും അടിക്കുമായിരുന്നു. കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റതിന്‍റെ പാടുകളായിരുന്നു. കല്ലമ്പലം പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുത്തിരുന്നു. കുഞ്ഞിനെ എനിക്ക് വിട്ടുതരണമെന്ന് അന്നേ പറഞ്ഞതാണ്. ഇപ്പോള്‍ കേസു നടക്കുകയാണെന്നാണു എസ്‌ഐ കോടതിയില്‍ പറഞ്ഞത്. അവളാണ് എന്‍റെ കുഞ്ഞിനെ കൊന്നത്. ഞാനവനെ പൊന്നുപോലെ നോക്കുമായിരുന്നു”- മനു പറഞ്ഞു. […]

വര്‍ക്കലയില്‍ പോസ്റ്റല്‍ ജീവനക്കാരിക്ക് കൊറിയറായി ലഭിച്ചത് ജീവനുള്ള പാമ്പിനെ

വര്‍ക്കല: വര്‍ക്കലയില്‍ പോസ്റ്റല്‍ ജീവനക്കാരിക്ക് കൊറിയറായി ലഭിച്ചത് പാമ്പിനെ. വര്‍ക്കല പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമണായ കിളിത്തട്ടുമുക്ക് പാര്‍വതി മന്ദിരത്തില്‍ അനില ലാലിനാണ് പാഴ്‌സലായി ജീവനുള്ള പാമ്പിനെ ലഭിച്ചത്. പാര്‍സല്‍ വര്‍ക്കല പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം രാവിലെ പോസ്റ്റ് ഓഫീസ് പരിസരത്തു നിന്നാണ് ഇവരുടെ പേരിലുള്ള കോംപ്ലിമെന്‍ററി പാര്‍സല്‍ ലഭിച്ചത്. ഇവര്‍ പൊതി അഴിച്ചു നോക്കിയെങ്കിലും തിരക്കായതിനാല്‍ അകത്തെ പ്ലാസ്റ്റിക് പെട്ടി ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചതിനാല്‍ തുറക്കാന്‍ ശ്രമിക്കാതെ മാറ്റിവച്ചു. ഇതിനിടെ, ഓഫീസിലെത്തിയ മറ്റു ജീവനക്കാര്‍ […]

പ്രസവത്തെത്തുടര്‍ന്ന്‍ യുവതി മരിച്ച സംഭവം; ഡോക്ടര്‍ക്ക് പറയാനുള്ളത്

തിരുവനന്തപുരം: പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24കാരി ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചു. 48,000 രൂപയുടെ ബില്ലില്‍ 46,000 രൂപയടച്ചിട്ടും 2,000 രൂപയ്ക്കു വേണ്ടി ഡിസ്ചാര്‍ജ് ചെയ്യാതെ മൂന്ന് മണിക്കൂര്‍ അത്യാസന്ന നിലയിലായ യുവതിയെ വിദഗദ്ധ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ അനുവദിച്ചില്ലെന്നാരോപിച്ച്‌ നാട്ടുകാര്‍ ഡോക്ടറെ തടഞ്ഞു. പോലീസ് ഇടപെട്ടാണ് നാട്ടുകാരെ മാറ്റി ഡോക്ടറെ രക്ഷപ്പെടുത്തിയത്. 2000 രൂപയുടെ കുറവ് പറഞ്ഞ് രോഗിയെ മറ്റൊരുആശുപത്രിയിലേക്ക് മാറ്റാന്‍ മനഃപൂര്‍വം കാലതാമസം വരുത്തി എന്നും ബന്ധുക്കള്‍ ആരോപിച്ചു. കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടില്‍ ശ്രീജ (21) […]

പ്രസവത്തേത്തുടര്‍ന്ന് യുവതി മരിച്ചു; മൃതദേഹവുമായി ആശുപത്രിക്കു മുമ്പില്‍ ബന്ധുക്കളുടെ പ്രതിഷേധം

തിരുവനന്തപുരം: വര്‍ക്കല ചാത്തമ്പാറ കെടിസിടി ആശുപത്രിയില്‍ പ്രസവത്തേത്തുടര്‍ന്ന് യുവതി മരിച്ചു. കല്ലമ്പലം നെല്ലിക്കോട് നെസ്‌ലെ വീട്ടില്‍ ശ്രീജയാണ് മരിച്ചത്. സിസേറിയനു മുമ്പായി അലര്‍ജി പരിശോധനകള്‍ നടത്താതെ കുത്തിവയ്പെടുത്തതാണ് മരണകാരണമെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ മൃതദേഹവുമായി ആശുപത്രിക്കു മുമ്പില്‍ പ്രതിഷേധിച്ചു. മരണവിവരം മണിക്കൂറുകളോളം മറച്ചുവച്ചുവെന്നും ആക്ഷേപമുണ്ട്. സിസേറിയന്‍ നടത്തിയതിനാല്‍ കുട്ടിയെ രക്ഷിക്കാനായി. ചികില്‍സാ പിഴവുണ്ടായിട്ടില്ലെന്നും യുവതിയുടെ അവസ്ഥ ഗുരുതരമായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.