കൊച്ചി: നടന്‍ നസ്‌ലെന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കമന്റിട്ട കേസില്‍ വഴിത്തിരിവ്. യു എ ഇയില്‍ നിന്നാണ് കമന്റിട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഫേസ്ബുക്കിന് കത്തയച്ചു. തുടര്‍ന്ന് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. മോദിയുടെ ജന്മദിനത്തില്‍ ചീറ്റകളെ തുറന്നുവിട്ടെന്ന വാര്‍ത്തയുടെ അടിയിലാണ് നടന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് കമന്റ് വന്നത്. നസ്‌ലിന്റെ ചിത്രം തന്നെയായിരുന്നു ഈ അക്കൗണ്ടിന്റെ പ്രൊഫൈല്‍. സുഹൃത്തുക്കള്‍ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് അയച്ചപ്പോഴാണ് […]
Category: News
വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്
മൊഹാലി: ചണ്ഡീഗഢ് യൂനിവേഴ്സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികളായ രണ്ട് പേര്‍ അറസ്റ്റിലായ പെണ്‍കുട്ടിയെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്. വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതികളായ സണ്ണി മേത്തയും സുഹൃത്ത് രങ്കജ് വര്‍മയും ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ഒരു വിദ്യാര്‍ഥിനി ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കഴാഴ്ച മൊഹാലി കോടതി മൂന്ന് പേരെയും ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ […]
മൂന്നു യുവാക്കളെ പൊലീസ് മര്‍ദിച്ചതായി പരാതി; മര്‍ദനമേറ്റത് പൊലീസിനെന്ന് സി.ഐ
പരപ്പനങ്ങാടി: പരപ്പനങ്ങാടി പൊലീസ് മര്‍ദിച്ചെന്ന പരാതിയുമായി മൂന്നു യുവാക്കള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മൂന്നിയൂര്‍ സ്വദേശികളായ സി. ജിഷ്ണു, പി. അക്ഷയ്, സി. ഇന്ദ്രജിത് എന്നിവരാണ് മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. പാലത്തിങ്ങല്‍ മുരിക്കല്‍ റോഡോരത്ത് ഇരിക്കുകയായിരുന്ന ഇവരെ പൊലീസ് വാഹനത്തില്‍ കയറ്റാന്‍ നടത്തിയ നീക്കമാണ് അനിഷ്ട സംഭവങ്ങള്‍ക്കിടയാക്കിയത്. ലഹരിവാണിഭ സംഘത്തെ പിടിക്കാന്‍ പട്രോളിങ്ങിനിറങ്ങിയ പരപ്പനങ്ങാടി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം വഴിയോരത്ത് ഇരിക്കുകയായിരുന്ന യുവാക്കളെ കാരണം വ്യക്തമാക്കാതെ പിടിച്ചുകൊണ്ടുപോകാന്‍ നടത്തിയ നീക്കം നാട്ടുകാരില്‍ […]
സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം; കുഞ്ഞുമുഹമ്മദിന്റെ ചികിത്സാ ചെലവ് സര്‍ക്കാരാണോ വഹിച്ചത്?
ആലുവ – പെരുമ്ബാവൂര്‍ റോഡില്‍ ഒരു വിലപ്പെട്ട ജീവനാണ് നഷ്ടമായതെന്ന് ഹൈക്കോടതി. കുഞ്ഞുമുഹമ്മദിന്റെ മരണത്തില്‍ മകന്‍ പറഞ്ഞതാണ് കോടതിയെ അറിയിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. കുഴിയില്‍ വീണു എന്നുള്ളത് വസ്തുതയാണെന്നും കുഞ്ഞു മുഹമ്മദിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ആണോ വഹിച്ചതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ( High Court criticizes government on the death of Kunju Muhammad ). സര്‍ക്കാരിന് ഇന്നും കോടതിയുടെ വിമര്‍ശനം നേരിടേണ്ടിവന്നു. ആലുവ പെരുമ്ബാവൂര്‍ റോഡിന് എന്തുകൊണ്ടാണ് ഈ […]
റോഡിലെ കുഴിയില്‍ വീണ് എത്ര പേര്‍ മരിച്ചു? തനിക്ക് അറിയില്ലെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളിലെ കുഴികളില്‍ വീണ് എത്ര പേര്‍ മരിച്ചുവെന്നും എത്ര പേര്‍ക്ക് പരിക്കേറ്റുവെന്നുമുള്ള വിവരം തനിക്ക് അറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് അപകടങ്ങളുടെ കണക്കുകള്‍ പൊതുമരാമത്തിന് ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ സംസ്ഥാനത്തെ റോഡുകളില്‍ വീണ് എത്രപേര്‍ മരിച്ചിട്ടുണ്ട്? എത്ര പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട് ? എന്നായിരുന്നു ചോദ്യം. ഇത്തരത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം […]
ശ്രീനിവാസന് വധക്കേസ്: പോപ്പുലര്‍ഫ്രണ്ട് ജില്ലാ നേതാവ് കസ്റ്റഡിയില്‍
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് വധക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബൂബക്കര്‍ സിദ്ദിഖ് പോലീസ് കസ്റ്റഡിയില്‍.പാലക്കാട് ജില്ലാ സെക്രട്ടറിയായ അബൂബക്കറിന് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ഏപ്രില്‍ 16നാണ് ശ്രീനിവാസനെ ആറംഗ സംഘം കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന് വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നേരത്തെ, മലപ്പുറം സ്വദേശി സിറാജുദ്ദീനെയും ശ്രീനിവാസന് വധവുമായി ബന്ധപ്പെട്ട് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയില്‍ പങ്കാളിയായി എന്നാണ് സിറാജുദ്ദീനെതിരായ കേസ്.
തന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരെ തടയാന്‍ ശ്രമിച്ച പോലീസിനെ കെ.കെ.രാഗേഷ് വിലക്കി; അതിനുള്ള പ്രതിഫലമാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് ഇടപെട്ട് വിലക്കിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. ചരിത്ര കോണ്‍ഗ്രസിലെ ദൃശ്യങ്ങള്‍ഗവര്‍ണര്‍ പ്രദര്‍ശിപ്പിച്ചു. സ്റ്റേജില്‍ നിന്നിരുന്ന രാഗേഷാണ് താഴെയെത്തി പോലീസിനെ തടഞ്ഞത്. തനിക്കെതിരേ നടന്നത് ഗൂഢാലോചനയാണ്. നൂറു കണക്കിന് പ്ലക്കാര്‍ഡുകളാണ് ഉയര്‍ത്തിയത്. അഞ്ചു മിനിറ്റിനുള്ളില്‍ ഇത്രയധികം പ്ലക്കാര്‍ഡുകള്‍ എങ്ങനെ തയാറാക്കും. അലിഗഡില്‍ നിന്നും ജാമിയ മില്ലിയില്‍ നിന്നും ഗൂഢാലോചന നടത്തി എത്തിയവരാണ് അവിടെ […]
ഡേറ്റ കൈമാറ്റത്തിന് നടപടിയായില്ല : നിര്‍മ്മിത ബുദ്ധി കാമറ കണ്ണടച്ചു തന്നെ
തൃശൂര്‍: നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ ഡേറ്റ കൈമാറ്റമുള്‍പ്പെടെയുള്ള സാങ്കേതികനടപടികള്‍ വൈകുന്നതിനാല്‍ ജില്ലയിലെ അടക്കം കേരളത്തിലെ ഒട്ടുമിക്ക പ്രധാനനിരത്തുകളിലും നിര്‍മ്മിതബുദ്ധിയുള്ള (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കാമറകള്‍ മിഴി തുറന്നില്ല. എല്ലാ ജില്ലകളിലും ഒരുമിച്ച് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് വിവരം. അമ്ബതോളം ഇടങ്ങളില്‍ കാമറ സ്ഥാപിച്ചതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. 700 ലേറെ കാമറകള്‍ പല സമയങ്ങളിലായി സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്.റോഡിലെ എല്ലാത്തരം നിയമലംഘനങ്ങളുടെയും ദൃശ്യം പകര്‍ത്തി അതത് ജില്ലാ കണ്‍ട്രോള്‍ റൂം വഴി പിഴ ഈടാക്കുന്നതിനായാണ് മോട്ടോര്‍ വാഹനവകുപ്പ് ആധുനിക കാമറ സ്ഥാപിക്കാന്‍ […]
സര്‍വകലാശാലകളെ നിയന്ത്രിക്കുന്നത് നിയമസഭകള്‍; ഗവര്‍ണര്‍ പദവിക്കനുസരിച്ച് പെരുമാറണമെന്ന് രാജീവ്
കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി നിയമമന്ത്രി പി.രാജീവ്.സര്‍വകലാശാലകള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത് നിയമസഭകളാണെന്നും ഗവര്‍ണര്‍ വഹിക്കുന്ന പദവിക്കനുസരിച്ച് പെരുമാറണമെന്നും രാജീവ് പറഞ്ഞു. “ഇന്ത്യന്‍ ഭരണഘടനയുടെ 32ാം ആര്‍ട്ടിക്കിള്‍ പ്രകാരം സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന നിയമം അനുസരിച്ചാണ്. അവിടെ ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരം ഇല്ല’- രാജീവ് കൊച്ചിയില്‍ മാധ്യമങ്ങളെ അറിയിച്ചു. ബില്ലുകള്‍ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും ഇത് അസാധാരണ നടപടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ വിസി പുനര്‍നിയമനം; മുഖ്യമന്ത്രി നേരിട്ടെത്തി സമ്മര്‍ദം ചെലുത്തി; ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തില്‍ സമ്മര്‍ദം ചെലുത്താന്‍ മുഖ്യമന്ത്രി രാജ്ഭവനില്‍ നേരിട്ടെത്തിയെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രി അയച്ച മൂന്നു കത്തുകളും ഗവര്‍ണര്‍ പുറത്തുവിട്ടു. കണ്ണൂര്‍ വിസി ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്കാന് ആവശ്യപ്പെട്ട് 2021 ഡിസംബര്‍ 8ന് മുഖ്യമന്ത്രി കത്തയച്ചു. സമ്മര്‍ദം ശക്തമായതോടെയാണ് ചാന്‍സിലര്‍ സ്ഥാനത്ത് തുടരില്ലെന്ന് താന്‍ കത്ത് നല്‍കിയതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതിനു പിന്നാലെ ചാന്‍സിലര്‍ സ്ഥാനത്ത് തുടരണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ഡിസംബര്‍ […]










