ജനപ്രീയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. സീരിയല്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന പരിപാടി അധിവേഗം തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായി മാറുകയായിരുന്നു. സ്റ്റാര്‍ മാജിക്കിന്റെ സമയമാകുന്നതിന് പ്രേക്ഷകര്‍ കാത്തിരിക്കുന്ന തരത്തിലേക്ക് വളരെ പെട്ടെന്നായിരുന്നു ഷോ മുന്നേറിയത്. ഒരുപാട് താരങ്ങളുടെ അതുവരെ കാണാതിരുന്നൊരു വശം കാണാനും പലര്‍ക്കും കരിയറില്‍ തിരിച്ചുവരവ് നടത്താനുമെല്ലാം സ്റ്റാര്‍ മാജിക് സഹായിച്ചു. അതേസമയം വിമര്‍ശനങ്ങളും എന്നും സ്റ്റാര്‍ മാജിക്കിന്റെ കൂട്ടായിരുന്നു. താരങ്ങള്‍ പരസ്പരം കൡയാക്കാന്‍ എന്ന രീതിയില്‍ നടത്തുന്ന പല തമാശകളിലേയും റേസിസവും ബോഡി ഷെയ്മിംഗുമൊക്കെ […]
Category: News
ദേശീയ പാത 66 വികസനം, കരാറുകാര്‍ പൊളിച്ചു തുടങ്ങി
കൊല്ലം: ദേശീയപാത 66ന്റെ വികസനത്തിനായി നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്ത ഭൂമിയില്‍, ഉടമകള്‍ പൊളിക്കാതെ നിലനിര്‍ത്തിയ കെട്ടിടങ്ങള്‍ കരാര്‍ കമ്ബനിയുടെ നേത്യത്വത്തില്‍ പൊളിച്ചു നീക്കിത്തുടങ്ങി. കടമ്ബാട്ടുകോണം മുതല്‍ ഓച്ചിറ വരെ 293 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കാനുളളത്. കടമ്ബാട്ടുകോണം മുതല്‍ കാവനാട് വരെ 172 കെട്ടിടങ്ങളും. കൊട്ടിയം മുതല്‍ കടമ്ബാട്ടു കോണം വരെയുളള ഭാഗത്തെ കെട്ടിടങ്ങളാണ് പൊളിച്ചു തുടങ്ങിയത്. പൊളിച്ചു നീക്കാനുളള കെട്ടിടങ്ങളില്‍ 60 എണ്ണം തദ്ദേശസ്ഥാപനങ്ങളുടേത് ഉള്‍പ്പെടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുളളവയാണ്. ഏതാനും സ്കൂള്‍ കെട്ടിടങ്ങളും ഈ പട്ടികയിലുണ്ട്. കെട്ടിടങ്ങളുടെ […]
കേരളത്തില്‍ അസാധാരണ പ്രതിഭാസം രൂപപ്പെട്ടുകഴിഞ്ഞു, അതി തീവ്ര വരള്‍ച്ചയും തുടര്‍ന്ന് പെട്ടെന്ന് വെള്ളപ്പൊക്കവും ഉണ്ടായേക്കും
കോട്ടയം: കേരളത്തില്‍ അതിതീവ്ര മഴ കൂടിയെങ്കിലും മണ്‍സൂണ്‍ മഴയുടെ (കാലവര്‍ഷം) അളവ് കുറഞ്ഞു. ഇത് ഒരേ വര്‍ഷം വെള്ളപ്പൊക്കത്തിനും വരള്‍ച്ചയ്ക്കും കാരണമാകുന്നതായി പൂന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കല്‍ മെറ്ററോളജി ക്ലൈമറ്റ് സയന്റിസ്റ്റ് ഡോ.റോക്സി മാത്യു കോളിന്റെ കണ്ടെത്തല്‍. ചൂടുള്ള വായു കൂടുതല്‍ ഈര്‍പ്പം കൂടുതല്‍ നേരം പിടിച്ചുവയ്ക്കുന്നു. അതു കൊണ്ട് ദീര്‍ഘകാലയളവില്‍ മഴ പെയ്യാതിരിക്കുന്നു. പിടിച്ചുവച്ച ഈര്‍പ്പം രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ടോ മണിക്കൂറുകള്‍ കൊണ്ടോ പെയ്തു തീര്‍ക്കുകയും ചെയ്യുന്നു. മണ്‍സൂണ്‍ കാറ്റുകളിലെ വ്യതിയാനവും ഇതിന് […]
വീഡിയോ കാണുമ്ബോള്‍ കാണിക്കുന്ന പരസ്യങ്ങളുടെ എണ്ണം അവസാനിപ്പിക്കുകയാണെന്ന് യൂട്യൂബ്
വീഡിയോ കാണുമ്ബോള്‍ കാണിക്കുന്ന പരസ്യങ്ങളുടെ എണ്ണവും ദൈര്‍ഘ്യവും വര്‍ധിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുകയാണെന്ന് യൂട്യൂബ്. വീഡിയോയ്ക്ക് ഇടയ്ക്ക് ഏകദേശം 10 പരസ്യങ്ങള്‍ വരെ കാണേണ്ടി വന്നതായാണ് ട്വിറ്ററിലെയും റെഡ്ഡിറ്റിലെയും ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്കിപ്പ് അടിക്കാതെ ഇവ കാണേണ്ടി വന്നുവെന്നും പറയുന്നു. ലോകമെമ്ബാടുമുള്ള ഉപയോക്താക്കളില്‍ നിന്നുള്ള പരാതികളെത്തുടര്‍ന്ന്, ഗൂഗിള്‍ ഉടമസ്ഥതയിലുള്ള കമ്ബനി പരസ്യങ്ങളുടെ പരീക്ഷണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു. പ്ലാറ്റ് ഫോം നിലനിര്‍ത്തുന്നതിനും സാമ്ബത്തിക പിന്തുണ വര്‍ധിപ്പിക്കാനുമാണ് യൂട്യൂബ് പരസ്യങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതെന്നും കമ്ബനി അറിയിച്ചു. റെഡ്ഡിറ്റിലെയും ട്വിറ്ററിലെയും ഉപയോക്തൃ […]
അമ്ബും വില്ലുമേന്തി യോഗി പ്രതിഷ്ഠ, രാവിലെയും വൈകിട്ടും പൂജ, അയോദ്ധ്യയില്‍ യോഗി ആദിത്യനാഥിനും ക്ഷേത്രം നിര്‍മ്മിച്ച് ആരാധകന്‍
ലക്നൗ : അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രം ഉയരും മുന്‍പേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരില്‍ ക്ഷേത്രം ഒരുങ്ങുന്നു. അയോദ്ധ്യയില്‍ നിന്ന് 25 കിലോമീറ്റര്‍ മാറി ഭാരത്കുണ്ഡിലാണ് യോഗി ആദിത്യനാഥിന് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമ്ബും വില്ലുമേന്തി നില്‍ക്കുന്ന യോഗി ആദിത്യനാഥിന്റെ വിഗ്രഹത്തില്‍ എല്ലാദിവസവും രാവിലെയും വൈകിട്ടും പൂജയും പ്രസാദ വിതരണവും ഉണ്ട്. പ്രദേശവാസിയായ പ്രഭാകര്‍ മൗര്യയാണ് ക്ഷേത്രം നിര്‍മ്മിച്ചത്. യോഗി പ്രചാരകനാണ് താന്‍ എന്നാണ് പ്രഭാകര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഇയാള്‍ ഒരു യുട്യൂബ് വ്ലോഗര്‍ കൂടിയാണ്. രാമക്ഷേത്രം ആര് […]
“ഒന്നുകില്‍ കടി, അല്ലെങ്കില്‍ കുഴി’ പ്രതിഷേധ പരിപാടി നടത്തി
കണിച്ചാര്‍ : മലയോരത്തെ റോഡിന്റെ ശോചനീയാവസ്ഥയ് ക്കും തെരുവുനായ ശല്യത്തിനുമെതിരെ കെസിവൈഎം പേരാവൂര്‍ മേഖലയുടെ നേതൃത്വത്തില്‍ ‘ ഒന്നെങ്കില്‍ കടി അല്ലെങ്കില്‍ കുഴി ‘ എന്നപേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.റോഡപകടത്തിന്റെ പ്രതീകാത്മക ദൃശ്യം ആവിഷ്കരിച്ചുകൊണ്ടാണ് കെസിവൈഎം പ്രതിഷേധിച്ചത്. കേരളത്തില്‍ റോഡിലെ കുഴിയില്‍ വീണും തെരുവുനായ അക്രമത്തിലും ഒട്ടേറെ ജീവനുകള്‍ പൊലിഞ്ഞിട്ടും ക്രിയാത്മകമായ ഇടപെടല്‍ നടത്താത്തത്തിനെതിരേയായിരുന്നു പ്രതിഷേധം. കണിച്ചാര്‍ സെന്റ് ജോര്‍ജ് പള്ളി അസി. വികാരി ഫാ. അജീഷ് അയലാട്ടില് ഉദ്ഘാടനം ചെയ്തു. കെസിവൈഎം പേരാവൂര്‍ മേഖലാ പ്രസിഡന്റ് […]
Silver Line Project | കേരളത്തിന്‍െറ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സഹകരിക്കില്ലെന്ന് കര്‍ണാടക; കാരണങ്ങള്‍ അറിയാം
ബംഗളുരു: മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയായിരുന്നു പ്രധാന ചര്‍ച്ചാവിഷയം.കേരളത്തെയും കര്‍ണാടകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട സെമി ഹൈ സ്പീഡ് റെയില്‍ ഇടനാഴിയോട് ബൊമ്മെ അനുകൂലമായ നിലപാടല്ല അറിയിച്ചത്. പദ്ധതി മംഗളൂരു വരെ നീട്ടാന്‍ അനുവദിക്കണമെന്ന് പിണറായി വിജയന്‍ അഭ്യര്‍ഥിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി ഈ ആവശ്യം നിരസിച്ചു. കര്‍ണാടകയ്ക്ക് ഈ പാത കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും പാരിസ്ഥിതികമായി വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും കാണിച്ചാണ് ബൊമ്മെ പദ്ധതിയോട് […]
മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു: പരിശോധന ശക്തമാക്കി പോലീസ്
അഞ്ചല്‍ : ലഹരിക്കെതിരെയുള്ള വലിയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് ഉടനീളം പോലീസ് നടത്തിവരുന്നത്.ഓരോ പോലീസ് സ്റ്റേഷന് അതിര്‍ത്തികളിലും മത്സര സ്വഭാവത്തോടെതന്നെ ലഹരിവിരുദ്ധ കാമ്ബയിനുകള്‍ ഏറ്റെടുക്കുകയാണ് പോലീസ് . ഇത്തരത്തില്‍ അധികൃതര്‍ ശക്തമായ നിലപാട് തുടരുമ്ബോഴും മദ്യപിച്ചു വാഹനം ഓടിക്കുകയും ഇതുമൂലം അപകടം ഉണ്ടാക്കുകയും ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകുന്നുവെന്നാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കിഴക്കന്‍ മേഖലയില്‍ പോലീസ് സ്റ്റേഷനുകളില്‍ നിന്നും ലഭിക്കുന്നത്. പിടികൂടുന്ന വാഹനങ്ങളില്‍ ഏറിയപങ്കും മദ്യപിച്ച വാഹനം ഓടിച്ചതിനാണ്. പത്തുകേസുകള്‍ പരിശോധിച്ചാല്‍ എട്ടും മദ്യപിച്ചു വാഹനം […]
അഭിനന്ദന്‍ വര്‍ധമാന്റെ ‘സോര്‍ഡ് ആംസ്’ സ്ക്വാഡ്രണ്‍ വ്യോമസേന പിരിച്ചുവിടുന്നു
ന്യൂഡല്‍ഹി: വ്യോമസേനയുടെ അഭിമാനമുയര്‍ത്തിയ മിഗ് 21 സ്ക്വാഡ്രണ്‍ ‘സോര്‍ഡ് ആംസ്’ പിരിച്ചുവിടുന്നു. മിഗ് 21 യുദ്ധവിമാനങ്ങളുടെ നാല് സ്ക്വാഡ്രണുകളാണ് നിലവില്‍ വ്യോമസേനക്കുള്ളത്. അവ ഘട്ടംഘട്ടമായി 2025 ഓടു കൂടി പൂര്‍ണാര്‍ഥത്തില്‍ പിരിച്ചുവിടുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. രണ്ടോ മൂന്നോ യുദ്ധവിമാനങ്ങളും അവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വിദഗ്ധരും ഉള്‍പ്പെടുന്ന വ്യോമസേനാ ടീമാണ് ഒരു സ്ക്വാഡ്രണ്‍. നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് വ്യോമസേനയുടെ ഭാഗമായ മിഗ് 21 വിമാനങ്ങള്‍ക്ക് പഴക്കമേറുകയും നിരവധി അപകടങ്ങള്‍ ഉണ്ടാവുകയും ആളപായം ഉള്‍പ്പെടെ സംഭവിക്കുകയും ചെയ്തതോടെയാണ് ശ്രീനഗര്‍ ആസ്ഥാനമായ […]
നിലമ്ബൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ അട്ടിമറിച്ചു; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ. ശ്രീധരന്‍
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിലമ്ബൂര്‍-നഞ്ചന്‍കോട് റെയില്‍വേ പാതയുടെ മുഴുവന്‍ വസ്തുതകളും കര്‍ണാടകത്തിന് മുന്നില്‍ വയ്ക്കാതെ കേരള സര്‍ക്കാര്‍ ബോധപൂര്‍വം ഈ ലൈന്‍ അട്ടിമറിക്കുകയായിരുന്നുവെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ഇത് മഖ്യമന്ത്രിയുടെ ‘പ്രിയപ്പെട്ട’ തലശ്ശേരി-മൈസൂര്‍ പദ്ധതിക്ക് വേണ്ടിയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഇന്നലെ ബെംഗളൂരുവില്‍ മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും നടത്തിയ യോഗത്തിന് ശേഷം നിലമ്ബൂര്‍-നഞ്ചന്‍കോട് റെയില്‍വേ പാത കടന്നുപോകുന്നത് സെന്‍സിറ്റീവ് വന്യജീവി സങ്കേതത്തിലൂടെയായതിനാല്‍ അംഗീകരിക്കാനാവില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ഈ പാതയ്ക്ക് […]










