വീഡിയോ കാണുമ്ബോള്‍ കാണിക്കുന്ന പരസ്യങ്ങളുടെ എണ്ണം അവസാനിപ്പിക്കുകയാണെന്ന് യൂട്യൂബ്

വീഡിയോ കാണുമ്ബോള്‍ കാണിക്കുന്ന പരസ്യങ്ങളുടെ എണ്ണവും ദൈര്‍ഘ്യവും വര്‍ധിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുകയാണെന്ന് യൂട്യൂബ്.

വീഡിയോയ്ക്ക് ഇടയ്ക്ക് ഏകദേശം 10 പരസ്യങ്ങള്‍ വരെ കാണേണ്ടി വന്നതായാണ് ട്വിറ്ററിലെയും റെഡ്ഡിറ്റിലെയും ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്കിപ്പ് അടിക്കാതെ ഇവ കാണേണ്ടി വന്നുവെന്നും പറയുന്നു. ലോകമെമ്ബാടുമുള്ള ഉപയോക്താക്കളില്‍ നിന്നുള്ള പരാതികളെത്തുടര്‍ന്ന്, ഗൂഗിള്‍ ഉടമസ്ഥതയിലുള്ള കമ്ബനി പരസ്യങ്ങളുടെ പരീക്ഷണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു. പ്ലാറ്റ് ഫോം നിലനിര്‍ത്തുന്നതിനും സാമ്ബത്തിക പിന്തുണ വര്‍ധിപ്പിക്കാനുമാണ് യൂട്യൂബ് പരസ്യങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതെന്നും കമ്ബനി അറിയിച്ചു.

റെഡ്ഡിറ്റിലെയും ട്വിറ്ററിലെയും ഉപയോക്തൃ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌, സെലക്‌ട് ചെയ്ത വീഡിയോ ആരംഭിക്കുന്നതിന് മുമ്ബ് തന്നെ സ്കിപ് അടിക്കാന്‍ പറ്റാത്ത 10 പരസ്യങ്ങള്‍ വരെ യൂട്യൂബ് പ്ലേ ചെയ്യുന്നുണ്ടായിരുന്നു. ഇത്തരം പരസ്യങ്ങളുടെ പെട്ടെന്നുള്ള വര്‍ദ്ധനവിനെക്കുറിച്ച്‌ ഒരു ഉപയോക്താവ് ട്വിറ്റിലൂടെ ചോദ്യം ഉന്നയിച്ചിരുന്നു.

ചോദ്യത്തിന് കമ്ബനി ട്വിറ്റിലൂടെ പ്രതികരിച്ചത് അവ ‘ബമ്ബര്‍ പരസ്യങ്ങള്‍’ ആണെന്നാണ്. അത് ആറ് സെക്കന്‍ഡ് വരെ മാത്രം നീണ്ടുനില്‍ക്കുന്നവയാണെന്നും കമ്ബനി കൂട്ടിച്ചേര്‍ത്തു. ‘യൂട്യൂബ് വഴി ബ്രാന്‍ഡുകളെ ലോകമെമ്ബാടുമുള്ള പ്രേക്ഷകരുമായി കണക്റ്റുചെയ്യാന്‍ സഹായിക്കുന്നതില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും കാഴ്ചക്കാരുടെ അനുഭവം വര്‍ദ്ധിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നതിനുള്ള പുതിയ വഴികള്‍ എപ്പോഴും പരീക്ഷിക്കുമെന്നും കമ്ബനി ട്വിറ്റില്‍ പറയുന്നു.

തങ്ങള്‍ ആഗോളതലത്തില്‍ ഒരു ചെറിയ പരീക്ഷണം നടത്തിയെന്നും കണക്റ്റുചെയ്‌ത ടിവികളില്‍ കാഴ്ചക്കാര്‍ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ കാണുന്ന സമയം കൊണ്ട് ഒരു പരസ്യ പോഡില്‍ ഒന്നിലധികം പരസ്യങ്ങള്‍ നല്‍കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരസ്യ ഇടവേളകള്‍ കുറച്ചുകൊണ്ട് കാഴ്ചക്കാര്‍ക്ക് മികച്ച അനുഭവം സൃഷ്‌ടിക്കുക എന്നതാണ് ലക്ഷ്യമെന്നും കമ്ബനി പറയുന്നു. നിലവില്‍ ഈ പരീക്ഷണം അവസാനിപ്പിക്കുകയാണെന്നും കമ്ബനി കൂട്ടിച്ചേര്‍ത്തു’.യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് പരസ്യങ്ങള്‍ കാണുന്നത് ഒഴിവാക്കാനാകും.

prp

Leave a Reply

*