ലൈസന്‍സ് വേണോ?, ഇരുചക്ര വാഹന ലൈസന്‍സിന് രണ്ടാഴ്ചത്തെ ക്ലാസ് നിര്‍ബന്ധം; വിജ്ഞാപനമിറക്കി

ന്യൂഡല്‍ഹി: ഇരുചക്ര വാഹന ലൈസന്‍സിനായി തിയറി, പ്രായോഗിക പരിശീലനം നിര്‍ബന്ധമാക്കി ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. 20 സെഷനുകളിലായി രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന തിയറി, പ്രായോഗിക പരിശീലനത്തില്‍ റോഡ് മര്യാദയും ഇന്ധനക്ഷമത കൂട്ടുന്ന ഡ്രൈവിങ് ഉള്‍പ്പെടെയാണ് പഠിക്കേണ്ടത്. അംഗീകൃത ഡ്രൈവിങ് സെന്ററുകളില്‍ നിന്ന് ഡ്രൈവിങ് ക്ഷമത പരീക്ഷ പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷയ്‌ക്കൊപ്പം നല്‍കിയാലേ ഇനി ലൈസന്‍സ് ലഭിക്കുകയുള്ളൂ. കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ലൈസന്‍സിന് നാലാഴ്ച നീളുന്ന പരിശീലനം നിര്‍ബന്ധമാക്കിയിരുന്നു. അതിന്റെ തുടച്ചയാണിത്. ഡ്രൈവിങ് ബാലപാഠങ്ങള്‍, ട്രാഫിക് വിദ്യാഭ്യാസം, അപകടങ്ങളില്‍പ്പെട്ടവര്‍ക്കുള്ള പ്രഥമശുശ്രൂഷ […]

‘പൊതുജനത്തിന് ശല്യമായ ആളെ കസ്റ്റഡിയിലെടുത്തതിന് സസ്പെന്‍ഷന്‍ ആത്മവീര്യം ചോര്‍ത്തുന്നു’: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍

കൊല്ലം: അഭിഭാഷകനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍.മദ്യപിച്ച്‌ അക്രമാസക്തനായി പെരുമാറിയ അഭിഭാഷകനെയാണ് പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്തതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. മദ്യാസക്തിയില്‍ പൊതുജനങ്ങള്‍ക്ക് ശല്യമായി മാറിയ ഒരാളെ കസ്റ്റഡിയിലെടുത്ത് നിയമാനുസരണമായ നടപടികള്‍ സ്വീകരിച്ച ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത് അന്യായമായിട്ടാണ്. ഇത് ഒരു തരത്തിലും നീതീകരിക്കാനാകില്ല. സംസ്ഥാന പോലീസ് സേനയുടെ ആത്മവീര്യം ചോര്‍ത്തുന്ന നടപടിയാണിതെന്നും പൊലീസ് അസോസിയേഷന്‍ വ്യക്തമാക്കി. സസ്പെന്‍ഷന്റെ സാഹചര്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് […]

വേഗത്തില്‍ വളവു തിരിഞ്ഞു; തെറിച്ചുവീണ വിദ്യാര്‍ഥിയെ റോഡില്‍ ഉപേക്ഷിച്ച്‌ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍, പരാതി

കൊല്ലം: ഓടുന്ന ബസില്‍ നിന്നു വിദ്യാര്‍ഥി തെറിച്ചുവീണത് അറിഞ്ഞിട്ടും ബസ് നിര്‍ത്താന്‍ കൂട്ടാക്കാതെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍. വിദ്യാര്‍ഥി പുറത്തേക്കു വീണെന്നു സഹപാഠികള്‍ പറഞ്ഞിട്ടും ബസ് നിര്‍ത്താതെ പോയി. എഴുകോണ്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥി നാന്തിരിക്കല്‍ ഷീബ ഭവനില്‍ സുനില്‍, ഷീന ദമ്ബതികളുടെ മകന്‍ നിഖില്‍ സുനിലി (14)ന് വീഴ്ചയില്‍ പരിക്കേറ്റു. 20നു വൈകിട്ട് 4.15നു കുണ്ടറ എഴുകോണ്‍ പെട്രോള്‍ പമ്ബിനു സമീപത്തായിരുന്നു അപകടം. സ്‌കൂള്‍ വിട്ടശേഷം കൊട്ടാരക്കരയില്‍ നിന്നുള്ള കരുനാഗപ്പള്ളി ബസില്‍ തിരികെ വീട്ടിലേക്കു പോകുമ്ബോഴായിരുന്നു […]

തീരുന്നില്ല ചെസിലെ വിസ്മയം; പ്രഗ്നാനന്ദ‍യെ ജൂലിയസ് ബെയര്‍ ചെസില്‍ തോല്‍പിച്ച ക്രിസ്റ്റഫര്‍ യൂ‍വിന് പ്രായം 15

വാഷിംഗ്ടണ്‍:അമേരിക്കയില്‍ ജനിച്ച ക്രിസ്റ്റഫര്‍ വൂജിന്‍ യൂവിന് പ്രായം വെറും 15 ആണെങ്കിലും ഗ്രാന്‍റ് മാസ്റ്ററാണ്. ആദ്യ മൂന്ന് റൗണ്ടുകളില്‍ വന്‍ ഗ്രാന്‍റ് മാസ്റ്റര്‍മാരെ അട്ടിമറിച്ച 17കാരനായ പ്രഗ്നാനന്ദ പക്ഷെ ഈ 15 കാരന് മുന്നില്‍ അടിയറവ് പറഞ്ഞു. 67 നീക്കങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് വെള്ളക്കരുവില്‍ കളിച്ചിട്ടും പ്രഗ്നാനന്ദ തോറ്റുപോയത്. ലോക ജൂനിയര്‍ ചാമ്ബ്യന്‍കൂടിയാണ് ക്രിസ്റ്റഫര്‍ വൂ. സ്പീഡ് ചെസ്സിലെ അത്ഭുതതാരമാണ് 15 കാരന്‍ ക്രിസ്റ്റഫര്‍ വൂ. ഇതിന് മുന്‍പും പ്രഗ്നാനന്ദയും ക്രിസ്റ്റഫര്‍ യൂവും ഏറ്റുമുട്ടിയിട്ടുണ്ട്. 2022 ഏപ്രില്‍ […]

വരും മണിക്കൂറുകളില്‍ തിരുവനന്തപുരം അടക്കം 6 ജില്ലകളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ ആറു ജില്ലകളില്‍ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.അതേസമയം അടുത്ത അഞ്ച് ദിവസം കേരളത്തില്‍ കാര്യമായ മഴ ഭീഷണിയൊന്നുമില്ലെന്നാണ് വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയിട്ടുള്ള അറിയിപ്പില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒരു ജില്ലയിലും മഴ ജാഗ്രത നിര്‍ദ്ദേശങ്ങളില്ല. മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദേശം കേരള – കര്‍ണാടക – ലക്ഷദ്വീപ് […]

വൃക്ക മുഖ്യം ബിഗിലേ; ഐഫോണ്‍ വാങ്ങാനായി ആരും വൃക്ക വില്‍ക്കരുതേ; അഭ്യര്‍ത്ഥനയുമായി റെഡ് ക്രോസ്

ജനീവ: ആപ്പിള്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഐഫോണ്‍ 14 വാങ്ങാനായി ആരും വൃക്ക വില്‍ക്കരുതെന്ന അഭ്യര്‍ത്ഥനയുമായി തായ് റെഡ് ക്രോസ്. ഐഫോണ്‍ സ്വന്തമാക്കാനായി വൃക്ക വിറ്റ ആളുകളുടേതെന്ന പേരില്‍ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ദ്ദേശവുമായി റെഡ് ക്രോസ് എത്തിയത്. ലാവോസിലെ ഒരു ബ്യൂട്ടി ക്ലിനിക്കില്‍, തങ്ങളുടെ ഐഫോണുകള്‍ പിടിച്ച്‌ വൃക്ക മാറ്റിയതെന്ന തരത്തില്‍, വയറ്റിലുള്ള മുറിവുമായി നില്‍ക്കുന്ന ചിലരുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ചിത്രങ്ങള്‍ ആപ്പിള്‍ കമ്ബനിയുടെ മാര്‍ക്കറ്റിംഗ് തന്ത്രമാണെന്ന വിമര്‍ശനവും ഇതിനോടകം തന്നെ ഉയരുന്നുണ്ട്. […]

ചരക്കിറക്കുന്നതിനിടെ കൂറ്റന്‍ കപ്പല്‍ മുങ്ങി

ചരക്കിറക്കുന്നതിനിടെ ഈജിപ്ഷ്യന്‍ കപ്പല്‍ മുങ്ങി. തുര്‍ക്കിയിലാണ് സംഭവം. നിരവധി കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകിപ്പോയി. സീ ഈഗിള്‍ എന്ന കാര്‍ഗോ കപ്പലിന്‍റെ ഒരു ഭാഗമാണ് മുങ്ങിയത്. തുര്‍ക്കിയിലെ ഇസ്‌കെന്‍ഡറം തുറമുഖത്ത് പെട്ടികള്‍ തീരത്തേക്ക് ഇറക്കുന്നതിനിടെയാണ് സംഭവം. എല്ലാ ജീവനക്കാരെയും ഉടന്‍ തന്നെ സുരക്ഷിതമായി ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കുകളൊന്നുമില്ല. 24 കണ്ടെയ്‌നറുകള്‍ നഷ്ടപ്പെട്ടു. നേരിയ എണ്ണച്ചോര്‍ച്ച കണ്ടെത്തിയെന്ന് തുര്‍ക്കിയിലെ ഗതാഗത, ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രാലയം അറിയിച്ചു. 1984ല്‍ നിര്‍മിച്ച കപ്പലാണ് മുങ്ങിയത്. കപ്പലിന് സ്ഥിരതാ പ്രശ്‌നങ്ങളുണ്ടെന്നും സന്തുലിതമാക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നും […]

സംസ്ഥാനത്തിന്റെ രാജാവൊന്നുമല്ല, ബില്ലുകള്‍ ഒപ്പിടാതെ പോക്കറ്റില്‍ വെച്ച്‌ നടക്കാനാകില്ല; അസംബ്ലിയിലേക്ക് തിരിച്ചയയ്ക്കാം, ഗവര്‍ണര്‍ക്കെതിരെ തോമസ് ഐസക്‌

ആലപ്പുഴ : വിശദമായി പരിശോധിക്കാതെ ബില്ലില്‍ ഒപ്പുവെയ്ക്കില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനെതിരെ സിപിഎം നേതാക്കള്‍. ബില്ലുകള്‍ ഒപ്പിടാതെ പോക്കറ്റില്‍ വെച്ച്‌ നടക്കാനൊന്നും അദ്ദേഹത്തിന് കഴിയില്ലെന്നും മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ രാജാവൊന്നുമല്ല. ഒപ്പിടാന്‍ താല്‍പര്യമില്ലെങ്കില്‍ അദ്ദേഹത്തിന് അത് അസംബ്ലിയിലേക്ക് തിരിച്ചയയ്ക്കാം. ബില്‍ രണ്ടാമതും ഗവര്‍ണര്‍ക്ക് അയച്ചാല്‍ ഒപ്പിടേണ്ടി വരും അല്ലെങ്കില്‍ ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കാം അതിനപ്പുറം ഗവര്‍ണര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിന് […]

ആറ്റിങ്ങല്‍ മാമം നദിയിലൂടെ നോട്ടുകെട്ടുകള്‍ ഒഴുകുന്നു; സംഭവത്തിന് പിന്നില്‍

തിരുവനന്തപുരം: ഞെട്ടിക്കുന്ന കാഴ്ച കണ്ടാണ് ആറ്റിങ്ങല്‍ മാമം നദിക്കരയില്‍ ആളുകൂടിയത്. നദിയിലൂടെ നോട്ടുകെട്ടുകള്‍ ഒഴുകി നടക്കുന്നതായിരുന്നു ആ കാഴ്ച. 500 രൂപയുടെ നോട്ടുകളാണ് നദിയില്‍ ആരോ ഉപേക്ഷിച്ച നിയില്‍ കാണപ്പെട്ടത്. വാര്‍ത്തയറിഞ്ഞ് എത്തിയ ജനങ്ങളില്‍ ആദ്യം അത്ഭുതവും പിന്നീട് കൗതുകവും സമ്മാനിച്ച സംഭവം ഇങ്ങനെ. ( currency notes in atingal river ) മാമം നദിയില്‍ തദ്ദേശ വാസിയായ ബിനു രാമചന്ദ്രന്‍ കുളിക്കാനെത്തിയപ്പോഴാണ് അമ്ബരപ്പിക്കുന്ന ആ കാഴ്ചകണ്ടത്. നദിയില്‍ ഉപേക്ഷിച്ച നിയില്‍ കണ്ടെത്തിയ ചാക്കുകെട്ട് തുറന്നു […]

പുതിയ ജോലിക്കായി ബെംഗളൂരുവിലേക്ക് മാറാന്‍ കോടതിയെ സമീപിക്കും; എത്രബുദ്ധിമുട്ടിയിട്ടാണെങ്കിലും മുഖ്യമന്ത്രിക്കെതിരെയുള്ള പോരാട്ട തുടരുമെന്ന് സ്വപ്ന

കൊച്ചി : എത്ര ബുദ്ധിമുട്ടിയിട്ടാണെങ്കിലും മുഖ്യമന്ത്രിക്കെതിരെയുള്ള പോരാട്ടം തുടരും. മാധ്യമങ്ങള്‍ക്ക് മുമ്ബാകെ വിമര്‍ശനം ഉന്നയിച്ചശേഷം നിശബ്ദയായെന്ന് ആരോപണങ്ങളെ തള്ളി സ്വപ്‌ന സുരേഷ്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കേസ് അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നതെന്നാണ് താന്‍ മനസ്സിലാക്കുന്നത്. അതില്‍ തൃപ്താണെന്നും അവര്‍ അറിയിച്ചു. രാഷ്ട്രീയ താത്പ്പര്യത്തില്‍ ദിവസവും മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ വന്ന് മുഖ്യമന്ത്രിക്കെതിരെ പറയേണ്ടതില്ല. ഇഡിയുടെ അന്വേഷണത്തില്‍ താന്‍ തൃപ്തയാണ്. നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കേരള പോലീസിനെ ഉപയോഗിച്ച്‌ തന്നെ […]