തീരുന്നില്ല ചെസിലെ വിസ്മയം; പ്രഗ്നാനന്ദ‍യെ ജൂലിയസ് ബെയര്‍ ചെസില്‍ തോല്‍പിച്ച ക്രിസ്റ്റഫര്‍ യൂ‍വിന് പ്രായം 15

വാഷിംഗ്ടണ്‍:അമേരിക്കയില്‍ ജനിച്ച ക്രിസ്റ്റഫര്‍ വൂജിന്‍ യൂവിന് പ്രായം വെറും 15 ആണെങ്കിലും ഗ്രാന്‍റ് മാസ്റ്ററാണ്.

ആദ്യ മൂന്ന് റൗണ്ടുകളില്‍ വന്‍ ഗ്രാന്‍റ് മാസ്റ്റര്‍മാരെ അട്ടിമറിച്ച 17കാരനായ പ്രഗ്നാനന്ദ പക്ഷെ ഈ 15 കാരന് മുന്നില്‍ അടിയറവ് പറഞ്ഞു.

67 നീക്കങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് വെള്ളക്കരുവില്‍ കളിച്ചിട്ടും പ്രഗ്നാനന്ദ തോറ്റുപോയത്. ലോക ജൂനിയര്‍ ചാമ്ബ്യന്‍കൂടിയാണ് ക്രിസ്റ്റഫര്‍ വൂ.

സ്പീഡ് ചെസ്സിലെ അത്ഭുതതാരമാണ് 15 കാരന്‍ ക്രിസ്റ്റഫര്‍ വൂ. ഇതിന് മുന്‍പും പ്രഗ്നാനന്ദയും ക്രിസ്റ്റഫര്‍ യൂവും ഏറ്റുമുട്ടിയിട്ടുണ്ട്. 2022 ഏപ്രില്‍ മാസത്തില്‍ ജൂനിയര്‍ സ്പീഡ് ചെസ്സില്‍ പ്രഗ്നാനന്ദയെ ക്രിസ്റ്റഫര്‍ യൂ തോല്‍പിച്ചിരുന്നു. അന്ന് 16.5-13.5 പോയിന്‍റുകള്‍ക്കായിരുന്നു ക്രിസ്റ്റഫര്‍ യൂവിന്‍റെ ജയം.

prp

Leave a Reply

*