ഹൈദരാബാദ്: ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ അപരിചിതന്‍ ബൈക്ക് യാത്രികനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. തെലങ്കാനയിലാണ് സംഭവം. കര്‍ഷകനായ ഷെയ്ഖ് ജമാല്‍ സാഹിബാണ് മരിച്ചത്. തൊപ്പി വെച്ച യുവാവ് വഴിയില്‍ വെച്ച് ബൈക്കിന് കൈ കാണിച്ച് ലിഫ്റ്റ് അഭ്യര്‍ത്ഥിച്ചു. ജമാല്‍ യുവാവിനെ കയറ്റി യാത്ര തുടര്‍ന്നു. കുറച്ച് ദൂരം പിന്നിട്ട് കഴിഞ്ഞപ്പോള്‍ യുവാവ് കര്‍ഷകന്റെ ഹൈദരാബാദ്: ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ അപരിചിതന്‍ ബൈക്ക് യാത്രികനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. തെലങ്കാനയിലാണ് സംഭവം. കര്‍ഷകനായ ഷെയ്ഖ് ജമാല്‍ […]
Category: News
വെള്ളായണിക്കല്‍ പാറയില്‍ നടുറോഡിലിട്ട് പെണ്‍കുട്ടികളെ മര്‍ദിച്ചു
പോത്തന്‍കോട് : വെള്ളാണിക്കല്‍ പാറയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നാട്ടുകാരുടെ സദാചാര ഗുണ്ടാ ആക്രമണം.ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചെത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് നാട്ടുകാരില്‍ ഒരാള്‍ പെണ്‍കുട്ടികളെ വടി കൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടികളെ നടുറോഡിലിട്ട് മര്‍ദിക്കുന്നത് കണ്ടവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കൂട്ടുകാരന്റെ വീട്ടില്‍ പോയ ശേഷം വിദ്യാര്‍ഥികള്‍ മടങ്ങുന്നതിനിടെയാണ് സംഭവം. ഇനി ഈ പ്രദേശത്ത് കണ്ടുപോകരുതെന്ന് പറഞ്ഞ് നാട്ടുകാര്‍ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളെ അടക്കം വടികൊണ്ട് മര്‍ദിക്കുകയും ചെയ്തു. സംഭവം കണ്ടെത്തിയ […]
ലവ് ഹാസ് മെനി ഫ്ളേവേഴ്സ് വീഡിയോയുമായി ഫഹദും നസ്‌റിയയും
പ്രണയത്തിന്റെ പല രസങ്ങള്‍ എന്ന് അര്‍ത്ഥം വരുന്ന ലവ് ഹാസ് മെനി ഫ്ളേവേഴ്സ് എന്ന ടാഗ് ലൈനില്‍ വ്യത്യസ്തമായ വീഡിയോ പങ്കുവച്ച് ഫഹദ് ഫാസില്‍.ഫഹദിന്റെ പേജിലൂടെയാണ് വിഡിയോ പങ്കുവച്ചത്. ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്‌റിയയും ആണ് ചെറുകഥപോലെ തോന്നിക്കുന്ന വീഡിയോയില്‍ ഉള്ളത്. ഇരുവരും ചേര്‍ന്ന് ചെയ്യുന്ന ചെറുകഥകളുടെ സീരിസ് ആണോ അതേ കഥയ്ക്കിടയില്‍ കാണിക്കുന്ന ഐസ് ക്രീമിന്റെ പ്രോമോഷനാണോ ഇതെന്ന് വീഡിയോ കണ്ട പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നു. ഇരുവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു .വലിയ സ്വീകാര്യത […]
കാട്ടാക്കടയില്‍ അച്ഛനേയും മകളേയും ആക്രമിച്ച സംഭവം; പ്രതികളായ കെഎസ്‌ആര്‍ടിസി ജീവനക്കാരെ സംരക്ഷിച്ച് സര്‍ക്കാരും പോലീസും; രണ്ട് ദിവസമായിട്ടും അറസ്റ്റില്ല
തിരുവനന്തപുരം: കാട്ടാക്കടയില്‍ അച്ഛനേയും മകളേയും ആക്രമിച്ചിട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും കെഎസ്‌ആര്‍ടിസി ജീവനക്കാരെ അറസ്റ്റ് ചെയ്യാതെ പോലീസ്. പ്രതികള്‍ പോലീസിന്റെ മൂക്കിന് തുമ്ബില്‍ ഒളിച്ചിരുന്നിട്ടും ഇരുട്ടില്‍ തപ്പുകയാണെന്നാണ് ആക്ഷേപം. സംഭവത്തിന്റെ ആദ്യഘട്ടം മുതല്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. കെഎസ്‌ആര്‍ടിസി ബസ് ഡിപ്പോയില്‍ അച്ഛനേയും മകളേയും ആക്രമിച്ച പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നാണ് ഗതാഗത മന്ത്രി പറഞ്ഞത്.എന്നാല്‍ സംഭവം നടന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും പോലീസും സ്വീകരിച്ചിരിക്കന്നത്. പ്രതികളെ […]
എകെജി സെന്റര്‍ ആക്രമണകേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കസ്റ്റഡിയില്‍
എ.കെ.ജി സെന്റര്‍ ആക്രമണകേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍ ആണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ളത്. എ.കെ.ജി സെന്ററിനെതിരെ സ്ഫോടക വസ്തു എറിഞ്ഞത് മണ്‍വിള സ്വദേശിയായ ജിതിനാണെന്നാണ് പൊലീസ് പറയുന്നത്. സി.സി.ടിവി ദൃശ്യങ്ങള്‍, ഫോണ്‍ രേഖകള്‍ എന്നിവ ആധാരമാക്കിയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. കഴിഞ്ഞ ജൂണ്‍ 30ന് രാത്രിയാണ് സംസ്ഥാനത്തെ സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്‍ററിനുനേരെ സ്ഫോടകവസ്തു എറിഞ്ഞത്. സംഭവത്തിന് ശേഷം രണ്ടര മാസം കഴിഞ്ഞാണ് പ്രതിയെ […]
മത്സ്യബന്ധന ബോട്ടില്‍ ചരക്ക് കപ്പലിടിച്ചു; നാല് പേര്‍ക്ക് പരിക്കേറ്റു, അപകടം കൊച്ചി പുറംകടലില്‍ വച്ച്, കപ്പല്‍ നിര്‍ത്താതെ പോയി
കൊച്ചി: കൊച്ചി പുറംകടലില്‍ വച്ച് മത്സ്യബന്ധന ബോട്ടില്‍ ചരക്ക് കപ്പലിടിച്ചു. ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ മലേഷ്യന്‍ ചരക്ക് കപ്പലാണ് ഇടിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്ന് കോസ്റ്റല്‍ പോലീസ് അറിയിച്ചു. ഗ്ലോബല്‍ എന്ന മലേഷ്യന്‍ ചരക്ക് കപ്പലാണ് ഇടിച്ചതെന്നാണ് കോസ്റ്റല്‍ പൊലീസ് നല്‍കുന്ന വിവരം. ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് . ബേപ്പൂര്‍ സ്വദേശി – അലി അക്ബറിന്റെ അല്‍ നസീം എന്ന മത്സ്യ ബന്ധന ബോട്ടില്‍ […]
ഉക്രയ്‌നില്‍ പുടിന്റെ വന്‍ പടയൊരുക്കം ; 3 ലക്ഷം റിസര്‍വ് പട്ടാളക്കാരെ വിളിച്ചു
മോസ്കോ ഉക്രയ്നില്‍ പടയൊരുക്കം ശക്തമാക്കാന് നിര്ദേശം നല്കി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. വിരമിച്ച മൂന്നുലക്ഷം റിസര്‍വ് പട്ടാളക്കാര്‍ക്ക് ഡ്യൂട്ടിയില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. പാശ്ചാത്യ രാജ്യങ്ങള്‍ ഒന്നുചേര്‍ന്ന് നടത്തുന്ന പടനീക്കത്തിനെതിരെ റഷ്യയുടെ മുഴുവന്‍ ശക്തിയും ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്ന് പുടിന്‍ ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു. ഉക്രയ്നിലെ ഖെര്‍സണ്‍, സപൊറീഷ്യ മേഖലകളും ലുഹാന്‍സ്ക്, ഡൊണെസ്ക് സ്വതന്ത്ര റിപ്പബ്ലിക്കുകളും റഷ്യയുടെ ഭാഗമാകാനുള്ള ഹിതപരിശോധനയ്ക്ക് ഒരുങ്ങവെയാണ് പുടിന്റെ പ്രഖ്യാപനം. ഉക്രയ്ന്‍ യുദ്ധത്തില്‍ ഇതുവരെ 5937 റഷ്യന്‍ പട്ടാളക്കാരും 61,207 ഉക്രയ്ന്‍ […]
കടയുടെ വാതില്‍ തുറന്നു കൊടുത്തതിന് നന്ദി പറഞ്ഞില്ല; 37കാരനെ കുത്തിക്കൊന്നു
ന്യൂയോര്‍ക്ക്: നന്ദി പറയാത്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ 37കാരനെ കുത്തിക്കൊന്നു. അമേരിക്കയില്‍ പാര്‍ക്ക് സ്ലോപ്പിലെ ഫോര്‍ത്ത് അവന്യുവില്‍ കഴിഞ്ഞ ദിവസം രാത്രി 10.20ഓടെയാണ് സംഭവം. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. അപരിചിതനായ വ്യക്തിക്ക് കടയുടെ വാതില്‍ തുറന്നു കൊടുത്തതിന് പിന്നാലെയാണ് തര്‍ക്കം ഉണ്ടായത്. കൊല്ലപ്പെട്ടയാള്‍, കൊലപാതകം നടത്തിയ ആള്‍ക്ക് വേണ്ടിയാണ് കടയുടെ വാതില്‍ തുറന്നു കൊടുത്തത്. എന്നാല്‍ വാതില്‍ തുറന്നു കൊടുത്തതിന് നന്ദി പറയാന്‍ രണ്ടാമത്തെയാള്‍ തയ്യാറായില്ല. നന്ദി പറയാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് രണ്ടുപേരും തമ്മില്‍ തര്‍ക്കമായി. […]
സ്വര്‍ണവില വീണ്ടും കൂടി; പവന് 160 രൂപ വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,800 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഉയര്‍ന്നത്. 4600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ആറിന് ഇത് 37,520 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. 16നും ബുധനാഴ്ചയും ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില […]
ആണവായുധം ഉപയോഗിക്കാന്‍ ലോകം പുടിനെ അനുവദിക്കില്ല; സെലന്‍സ്കി
കിയവ്: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ ആണവായുധം ഉപയോഗിക്കാന്‍ ലോകം അനുവദിക്കില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലന്‍സ്കി. തങ്ങളുടെ പ്രദേശം സംരക്ഷിക്കാന്‍ ഏത് മാര്‍ഗവും ഉപയോഗിക്കുമെന്ന പുടിന്‍റെ പ്രസ്താവനയോട് പ്രതിരിക്കുകയായിരുന്നു അദ്ദേഹം. റഷ്യക്കെതിരെ യുക്രെയ്ന്‍ സേന വലിയ രീതിയില്‍ തിരിച്ചടിച്ച് തുടങ്ങിയതോടെ സൈനിക സന്നാഹം വിപുലീകരിക്കാന്‍ പുടിന്‍ ഉത്തരവിട്ടിരുന്നു. “പുടിന്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആണവായുധം ഉപയോഗിക്കാന്‍ ലോകം അദ്ദേഹത്തെ അനുവദിക്കില്ല. റഷ്യന്‍ സേനയെ രാജ്യത്ത് നിന്ന് പിന്‍വലിച്ചാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കുന്നതിനായി പുടിനുമായി ചര്‍ച്ച […]










