തിരുവനന്തപുരം: ഓണം ബമ്ബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഇരുപത്തിയഞ്ചുകോടി അടിച്ചതോടെ അനൂപിന് വീട്ടിലേക്ക് വരാന്‍ പറ്റാത്ത അവസ്ഥയാണെന്ന് കുടുംബം. പണം ചോദിച്ച് ചെന്നൈയില്‍ നിന്നടക്കം ആളുകള്‍ വരുന്നുണ്ടെന്ന് അനൂപിന്റെ ഭാര്യ പറയുന്നു. ‘ഒരു ഭാഗത്ത് നിന്ന് ബാങ്കുകാരും മറുഭാഗത്ത് നിന്ന് ദാരിദ്ര്യം പറഞ്ഞും ആളുകള്‍ വരികയാണ്. പലരും ഡിമാന്‍ഡ് ചെയ്യുകയാണ്. എനിക്കൊരു 25 ലക്ഷം തരണം, 30 ലക്ഷം തരണം, അതുംകൊണ്ടേ ഞാന്‍ പോകൂവെന്നൊക്കെയാണ് പറയുന്നത്. കിട്ടിയ പണം മുഴുവന്‍ കൊടുത്തുകഴിഞ്ഞാല്‍ ധൂര്‍ത്തടിച്ച് കളഞ്ഞെന്ന് നാളെ അവര്‍ […]
Category: News
കര്‍ണാടകയില്‍ വഴി തടയാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമം; 82 അക്രമികള്‍ ആശുപത്രിയില്‍; 166പേര്‍ അറസ്റ്റില്‍; ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്ന് സര്‍ക്കാര്‍
ബെംഗളൂരു: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും നേതാക്കളെയും അറസ്റ്റ് ചെയ്തതില്‍ കര്‍ണാടക യിലും പ്രതിഷേധം. വാഹനങ്ങള്‍ തടഞ്ഞവരെ ഉള്‍പ്പെടെ പോലീസ് ലാത്തിക്ക് തല്ലി ഓടിച്ചു. രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡിന്റെ ഭാഗമായി കര്‍ണാടകയില്‍ നിന്ന് ഏഴ് പേരെ ഇന്നലെ അറസ്റ്റ് ചെയ്തു. ഇരുപതിലധികം പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷമാണ് പോപ്പുലര്‍ ഫ്രണ്ട് കര്‍ണാടക പ്രസിഡന്റ് മുഹമ്മദ് ഷക്കീബ്, സംസ്ഥാന സെക്രട്ടറി അഫ്‌സര്‍ പാഷ, അനീസ് അഹമ്മദ്, അബുദുല്‍ വാഹിദ് സേട്ട്, യാസര്‍ അരാഫത്ത് ഹസന്‍, , മുഹമ്മദ് ഫാറൂഖ്, […]
പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കാന്‍ പിണറായി സര്‍ക്കാരിനാകില്ല;അക്രമങ്ങളില്‍ വിശദ റിപ്പോര്‍ട്ട്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളില്‍ വിശദ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. മുഖംമൂടിയും ഹെല്‍മറ്റും ധരിച്ചെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടത്തും കെഎസ്‌ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും സ്ഥാപനങ്ങളും ആക്രമിച്ചിരുന്നു. സമരക്കാര്‍ 70 കെഎസ്‌ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തുവെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സ്വകാര്യ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. കണ്ണൂരില്‍ രണ്ടിടത്ത് ബോംബേറുണ്ടായി. […]
ജൂലിയസ് ബെയര്‍ ചെസില്‍ 17കാര്‍ തമ്മില്‍ കൊമ്ബുകോര്‍ത്തു; ഒടുവില്‍ വിന്‍സന്‍റ് കെയ്മറോട് തോല്‍വി ഏറ്റുവാങ്ങി പ്രഗ്നാനന്ദ; അര്‍ജുന്‍ എരിഗെയ്സി സെമിയില്‍
വാഷിംഗ്ടണ്‍: മെല്‍റ്റ് വാട്ടര്‍ ചാമ്ബ്യന്‍സ് ചെസ് ടൂറിന്‍റെ ഭാഗമായുള്ള ജൂലിയസ് ബെയര്‍ ജനറേഷന്‍ ചെസില്‍ പ്രഗ്നാനന്ദ ക്വാര്‍ട്ടറില്‍ തോറ്റുപുറത്തായി. 17കാര്‍ തമ്മിലായിരുന്നു മത്സരമെന്നത് ശ്രദ്ധേയമായി. 17കാരന്‍ പ്രഗ്നാനന്ദയും 17കാരന്‍ ജര്‍മ്മനിയുടെ വിന്‍സന്‍റ് കെയ്മറും. പ്രിലിം റൗണ്ടില്‍ പ്രഗ്നാനന്ദ തോല്‍പിച്ചതിനാല്‍ മിക്കവാറും ക്വാര്‍ട്ടറില്‍ പ്രഗ്നാനന്ദ തന്നെ ജയിക്കുമെന്ന് എല്ലാവരും കരുതി. നാല് ഗെയിമുകളുള്ള പോരാട്ടത്തില്‍ ആദ്യ മത്സരത്തില്‍ വിന്‍സന്‍റ് കെയ്മര്‍ ജയിച്ചു. പിന്നീടുള്ള രണ്ട് ഗെയിമുകളും സമനിലയിലായി. നാലാമത്തെ നിര്‍ണ്ണായക ഗെയിമിലും വിന്‍സന്‍റ് കെയ്മര്‍ പ്രഗ്നാനന്ദയെ തോല്‍പിച്ചു. ഇതോടെ […]
സ്‌കൂളുകളുടെ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയമാറ്റത്തിന് ഖാദര്‍ കമ്മറ്റിയുടെ ശുപാര്‍ശ. രാവിലെ എട്ടുമണി മുതല്‍ ഒരുമണി വരെയായിരിക്കണം ക്ലാസ് ടൈം എന്നാണ് ശുപാര്‍ശയിലുള്ളത്. ഖാദര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ സ്‌കൂളുകളുടെ ക്ലാസ് ടൈം മാറ്റണമെന്നതാണ്. രാവിലെയാണ് പഠനത്തിന് ഏറ്റവും നല്ല സമയമെന്നും ഒരുമണിക്ക് ശേഷം പാഠ്യേതരപ്രവര്‍ത്തനത്തിന് ഉപയോഗിക്കാം ശുപാര്‍ശയില്‍ പറയുന്നു. അധ്യാപകര്‍ക്കുള്ള ടിടിസി, ബിഎഡ് കോഴ്‌സുകള്‍ക്ക് പകരം അഞ്ച് വര്‍ഷം കാലാവധിയുള്ള മാസ്‌റ്റേഴ്‌സ് ഡിഗ്രിയാണ് ഉചിതമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഖാദര്‍ […]
എ കെ ജി സെന്റര്‍ ആക്രമണക്കേസ്, ക്രൈം ബ്രാഞ്ച് പ്രതിയിലേയ്ക്ക് എത്തിയത് ഈ രണ്ട് കാര്യങ്ങള്‍ ഉറപ്പിച്ച്, സഹായിച്ചത് സിസിടിവിയും ഫേസ്‌ബുക്കും
തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും മണ്‍വിള സ്വദേശിയുമായ ജിതിനെ കണ്ടെത്താന്‍ സഹായിച്ചത് ആക്രമണ സമയത്തെ ദൃശ്യങ്ങളില്‍ കണ്ട കാറും ടീഷര്‍ട്ടും. എ കെ ജി സെന്ററില്‍ പടക്കമെറിഞ്ഞത് ജിതിനാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. എസ് പി മധുസൂദനന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ‌്‌തു വരികയാണ്. ആക്രമണശേഷം സ്കൂട്ടര്‍ കാറിന്റെ സമീപത്ത് നിര്‍ത്തിയതായി കണ്ടെത്തിയിരുന്നു. […]
വൈപ്പിനില്‍ നിന്നുളള ബസുകള്‍ക്ക് കൊച്ചി നഗരത്തില്‍ വിലക്ക്; 18 വര്‍ഷമായി വൈപ്പിന്‍ നിവാസികള്‍ ദുരിതത്തില്‍; മുഖ്യമന്ത്രിക്ക് കത്തെഴുതി അന്ന ബെന്‍
എറണാകുളം : മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് അന്ന ബെന്‍. വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് താരം മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. നിലവില്‍ ബസുകള്‍ക്ക് ഹൈക്കോടതി കവലയിലെത്തി മടങ്ങേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളത്. 18 വര്‍ഷമായി ഉള്ള ഈ ദുരവസ്ഥയാണ് കത്തിലൂടെ അന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും നഗരത്തിലേക്ക് ബസുകള്‍ വരുന്നുണ്ട്. എന്നാല്‍ വൈപ്പിന്‍ ബസുകള്‍ക്ക് മാത്രമാണ് ഇതിന് അനുമതി നല്‍കാത്തത്. സെന്റ് തെരേസാസില്‍ […]
എന്‍ഐഎ റെയ്ഡില്‍ കേരളത്തില്‍ നിന്ന് 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു. 12 പേരെ ഡല്‍ഹിക്ക് കൊണ്ടുപോകും. 13 പേരെ കൊച്ചിയിലെത്തിക്കും. എന്‍ഐഎ ആസ്ഥാനത്ത് ഏജന്‍സിയുടെ അഭിഭാഷകരെത്തി. അറസ്റ്റ് ചെയ്തവരുടെ വൈദ്യപരിശോധന നടത്താന്‍ മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് ഓഫീസിനുള്ളിലായിരിക്കും വൈദ്യ പരിശോധന നടത്തുക. ആര്‍എസ്‌എസിന്റെ ഭീരുത്വമാണ് എന്‍ഐഎ റെയ്‌ഡെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചു. ജനാധിപത്യ ബോധമുള്ള സര്‍ക്കാരല്ല ഇന്ത്യ ഭരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവി പറഞ്ഞു. അതേസമയം പോപ്പുലര്‍ […]
ജപ്തി ‘നാണം കെടുത്തല്‍’ കേരള ബാങ്കില്‍ മാത്രം; ബോര്‍ഡ് സ്ഥാപിക്കല്‍ സജീവമായത് ഗോപി കോട്ടമുറിക്കല്‍ കേരള ബാങ്കിന്റെ പ്രസിഡന്റ് ആയ ശേഷം
ശാസ്താംകോട്ട: വായ്പ കുടിശിക വരുത്തിയാല്‍ കുടിശികക്കാരന്റെ വീടിനു മുന്നില്‍ ജപ്തി ബോര്‍ഡ് സ്ഥാപിക്കുന്ന ‘നാണം കെടുത്തല്‍’ നടപടി ഇന്ന് സംസ്ഥാനത്ത് നടപ്പാക്കുന്നത് കേരള ബാങ്ക് മാത്രം. കഴിഞ്ഞ ദിവസം വീടിന് മുന്നില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അഭിരാമി (19) ബാങ്കിന്റെ ഈ ‘ക്രൂരവിനോദ’ത്തിന്റെ ഇരയാണ്. 2020 നവംബറില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കല്‍ കേരള ബാങ്കിന്റെ പ്രസിഡന്റ് ആയ ശേഷമാണ് ഈ ബോര്‍ഡ് സ്ഥാപിക്കല്‍ സജീവമാക്കിയത്. അതും തിരിച്ചടവിന് മാര്‍ഗമില്ലാത്തവരെ തിരഞ്ഞ് […]
2025 ഓടെ നാലിലൊന്ന് ഐഫോണുകള്‍ ഇന്ത്യയില്‍ നിന്ന്; ചൈനയ്‌ക്ക് കനത്ത തിരിച്ചടി; ഇന്ത്യയില്‍ ഐഫോണ്‍ ഉല്‍പാദനം ഉയര്‍ത്താന്‍ ആപ്പിള്‍
ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മികച്ച രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണം വിപുലീകരിക്കാനൊരുങ്ങുന്നു. 2025-ഓടെ നാലില്‍ ഒരു ഐഫോണും ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് ബാങ്കിംഗ് കമ്ബനി ആയ ജെപി മോര്‍ഗനിലെ വിദഗ്ധര്‍ വ്യക്തമാക്കി.2022 അവസാനത്തോടെ ഐഫോണ്‍14 ന്റെ 5 ശതമാനം ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നും വിദഗ്ധര്‍ അറിയിച്ചു. 2025-ഓടെ മാക്, ഐപാഡ്, ആപ്പിള്‍ വാച്ച്, എയര്‍പോഡുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെയും ഏകദേശം 25 ശതമാനം ചൈനയ്‌ക്ക് പുറത്ത് നിര്‍മ്മിക്കപ്പെടുമെന്നും കണക്കാക്കുന്നു.നിലവില്‍ 5 ശതമാനം മാത്രമാണ് ചൈനയ്‌ക്ക് പുറത്ത് […]










