2025 ഓടെ നാലിലൊന്ന് ഐഫോണുകള്‍ ഇന്ത്യയില്‍ നിന്ന്; ചൈനയ്‌ക്ക് കനത്ത തിരിച്ചടി; ഇന്ത്യയില്‍ ഐഫോണ്‍ ഉല്‍പാദനം ഉയര്‍ത്താന്‍ ആപ്പിള്‍

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മികച്ച രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണം വിപുലീകരിക്കാനൊരുങ്ങുന്നു.

2025-ഓടെ നാലില്‍ ഒരു ഐഫോണും ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് ബാങ്കിംഗ് കമ്ബനി ആയ ജെപി മോര്‍ഗനിലെ വിദഗ്ധര്‍ വ്യക്തമാക്കി.2022 അവസാനത്തോടെ ഐഫോണ്‍14 ന്റെ 5 ശതമാനം ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നും വിദഗ്ധര്‍ അറിയിച്ചു.

2025-ഓടെ മാക്, ഐപാഡ്, ആപ്പിള്‍ വാച്ച്‌, എയര്‍പോഡുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെയും ഏകദേശം 25 ശതമാനം ചൈനയ്‌ക്ക് പുറത്ത് നിര്‍മ്മിക്കപ്പെടുമെന്നും കണക്കാക്കുന്നു.നിലവില്‍ 5 ശതമാനം മാത്രമാണ് ചൈനയ്‌ക്ക് പുറത്ത് നിര്‍മ്മിക്കുന്നത്.

രാജ്യത്ത് ഐഫോണുകള്‍ അവതരിപ്പിക്കുന്നതിന്റെ കാലതാമസം കുറയ്‌ക്കുന്നതിനായി ടാറ്റ ഗ്രൂപ്പ് വിസ്ട്രോണുമായി ചര്‍ച്ച നടത്തുകയാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഐഫോണ്‍ ഉല്‍പാദനത്തില്‍ ചൈനയുടെ കാലതാമസം വരുന്നത് പരിഹരിക്കുകയാണ് കമ്ബനിയുടെ ലക്ഷ്യം.

കലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ 2017-ല്‍ വിസ്‌ട്രോണ്‍ വഴിയും പിന്നീട് പ്രാദേശിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയെന്ന ഉദ്ദേശത്തില്‍ ഫോക്സ്‌കോണിലൂടെയും രാജ്യത്ത് ഐഫോണ്‍ വിതരണം ആരംഭിച്ചിരുന്നു. ഐഫോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നത് രാജ്യത്തെ സമ്ബദ് വ്യവസ്ഥയ്‌ക്കും ഗുണകരമാകും.

prp

Leave a Reply

*