സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ സമയമാണിത്. പുതിയ കണക്കനുസരിച്ച് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 189 ദിര്‍ഹം എന്ന നിലയിലേക്ക് വില കുറഞ്ഞിരിക്കുകയാണ്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. യു.എസ്.എ ഫെഡറല്‍ പലിശനിരക്കില്‍ 0.75ശതമാനം വര്‍ധിപ്പിച്ചതാണ് പെട്ടെന്നുള്ള വിലയിടിവിന് കാരണം. എന്നാല്‍, ഉപഭോക്താക്കള്‍ക്ക് വിലയില്‍ മികച്ച ആനുകൂല്യം ലഭ്യമാക്കുന്ന ഈ അവസരം കുറഞ്ഞ സമയത്തേക്കുള്ളതായിരിക്കാനാണ് സാധ്യത. വിപണി സ്ഥിരത കൈവരിക്കുമ്ബോള്‍ വില വീണ്ടും ഉയരുമെന്നാണ് അനുമാനം. ആഗോളതലത്തില്‍ ഉണ്ടായേക്കാവുന്ന സാമ്ബത്തിക പ്രതിസന്ധിയുടെ സാധ്യതകള്‍ […]
Category: News
മലപ്പുറം: പട്ടാപ്പകല്‍ നാട്ടുകാരെ ഭയപ്പെടുത്തി കളിത്തോക്കുമായി യുവാവിന്റെ പ്രകടനം. മലപ്പുറത്ത് ആലിങ്ങലിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. പൊന്നാനി സ്വദേശിയായ യുവാവാണ് നാട്ടുകാരേയും പോലീസിനേയും ഒരു പോലെ വെള്ളം കുടിപ്പിച്ചത്. പൊന്നാനി സ്വദേശിയായ മറ്റൊരു യുവാവിനൊപ്പമാണ് ഇയാള്‍ ആലിങ്ങലില്‍ എത്തിയത്. ഇയാള്‍ തന്നെയാണ് പോലീസിന് വിവരം നല്‍കിയതും. ഇടയ്‌ക്ക് നിന്നാണ് ബൈക്കില്‍ കയറിയതെന്നും, പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പോലീസില്‍ അറിയിച്ചതെന്നും ബൈക്ക് ഓടിച്ചയാള്‍ പറയുന്നു. ഉടനെ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി. പോലീസ് എത്തിയതോടെ യുവാവ് അരയില്‍ നിന്ന് […]
കോഴിക്കോട് യു.പി സ്വദേശിനിയായ പതിനാറുകാരിക്ക് ക്രൂരപീഡനം; 4 യു.പി സ്വദേശികള്‍ അറസ്റ്റില്‍
കോഴിക്കോട്: ഉത്തര്‍പ്രദേശ് സ്വദേശിനിയായ പതിനാറുകാരി കോഴിക്കോട് ക്രൂരമായ ബലാത്സംഗത്തിന് ഇരയായി. പെണ്‍കുട്ടിയെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ റെയില്‍വേ പോലീസ് പിടികൂടി. യു.പി സ്വദേശികളായ ഇകറാര്‍ ആലം (18), അജാജ് (25), ഇവരെ സഹായിച്ച ഷക്കീല്‍ ഷാ (42), ഇര്‍ഷാദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി യു.പിയില്‍ നിന്ന് കേരളത്തിലെത്തിയത്. നാട്ടുകാരും പരിയചക്കാരുമായ നാല് പേര്‍ക്കൊപ്പമാണ് ട്രെയിനില്‍ വന്നത്. ഇവരില്‍ ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. കോഴിക്കോട് എത്തിയ യുവാക്കള്‍ പെണ്‍കുട്ടിയെ ഹോട്ടല്‍മുറിയില്‍ കൊണ്ടുപോയി […]
മകളുടെ മുന്നില്‍ വെച്ച് അച്ഛനെ മര്‍ദ്ദിച്ച സംഭവം: വീഡിയോ ചിത്രീകരിച്ചത് കെഎസ്‌ആര്‍ടിസി ഡ്രൈവറെന്ന് സംശയം, സഹപ്രവര്‍ത്തകരുടെ ഭീഷണി മൂലം സ്ഥലം മാറ്റി
തിരുവനന്തപുരം : കാട്ടാക്കട ഡിപ്പോയില്‍ മകളുടെ മുന്നില്‍ വെച്ച് അച്ഛനെ കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ മര്‍ദ്ദിക്കുന്നത് ചിത്രീകരിച്ച് ഡ്രൈവര്‍ക്കെതിരെ ഭീഷണിയുമായി സഹപ്രവര്‍ത്തകര്‍. ജീവനക്കാരില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് ഡ്രൈവര്‍ സ്ഥലംമാറ്റം വാങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ട്. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവറായിരുന്ന വി.കെ.ശ്രീജിത്തിനെ സ്വന്തം സ്ഥലമായ കോഴിക്കേട്ടേയാക്കാണ് സ്ഥലംമാറ്റിയത്. ഇയാളുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സുരക്ഷാ മുന്‍കരുതലെന്ന വിധത്തിലാണ് നടപടി. കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ മകള്‍ക്കു മുന്നില്‍വെച്ച് അച്ഛനെ മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിച്ചതോടെ ശ്രീജിത്തിനെതിരേ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ രംഗത്ത് എത്തിയിരുന്നു. ‘മകളുടെ മുന്നിലിട്ടാണോടാ അച്ഛനെ മര്‍ദിക്കുന്നതെന്ന്’ […]
ഫ്ലക്സ്: രാഷ്‌ട്രീയപാര്‍ടിയുടെ ഹുങ്കെന്ന് ഹൈക്കോടതി ; ഭാരത് ജോഡോ യാത്രയല്ലെന്നും നിയം ഛോടോ യാത്രയാണെന്നും ജഡ്‌ജി
കൊച്ചി ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെ വിമര്‍ശിച്ച് ഹൈക്കോടതി. ഇത് കടുത്ത നിയമലംഘനമാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയല്ലെന്നും ‘നിയം ഛോടോ യാത്ര’യാണെന്നും വിമര്‍ശിച്ച ഹൈക്കോടതി, അനധികൃതമായി ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത് രാഷ്ട്രീയപാര്‍ടിയുടെ ഹുങ്കാണെന്നും പറഞ്ഞു. അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ സര്‍ക്കാരിനും ചില ഉത്തരവാദിത്വമുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെയും കോടതി വിമര്‍ശിച്ചു. പ്രധാനമന്ത്രി എന്നൊഴിവാക്കി ഡിഗ്നിറ്ററി എന്നു പറഞ്ഞായിരുന്നു വിമര്‍ശം. ഇക്കാര്യം പറയുന്ന ജഡ്ജിയെ […]
പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പിഎഫ്‌ഐ ആസൂത്രണം ചെയ്തു; അറസ്റ്റിലായ മലയാളിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ബിഹാറില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) ആസൂത്രണം ചെയ്തുവെന്ന് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റിപ്പോര്‍ട്ട്. ഹവാല ഇടപാടിലൂടെ പോപ്പുലര്‍ ഫ്രണ്ട് 120 കോടി രൂപ സമാഹരിച്ചു. കേരളത്തില്‍ നിന്ന് അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി ഷെഫീക്ക് പായത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കുന്നത്. ജൂലായ് 12ന് ബിഹാറിലെ പട്‌നയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രിയെ ആക്രമിക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടായത്. ഇതിനായി പരിശീലന പരിപാടികളും പോപ്പുലര്‍ ഫ്രണ്ട് […]
‘ഭാരത് ജോഡോ യാത്ര’ 30ന് കര്‍ണാടകയില്‍, സോണിയയും പ്രിയങ്കയും എത്തും
ബംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ സെപ്റ്റംബര്‍ 30ന് കര്‍ണാടകയില്‍ എത്തും. സംസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുക്കും. കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചതാണിത്. സോണിയയും പ്രിയങ്കയും പങ്കെടുക്കുന്ന ദിവസം പിന്നീട് അറിയിക്കും. സെപ്റ്റംബര്‍ 30ന് രാവിലെ ഒമ്ബതുമണിക്കാണ് യാത്ര ഗുണ്ടല്‍പേട്ടയില്‍ എത്തുക. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ നഞ്ചന്‍കോഡ് താലൂക്കില്‍ നടക്കുന്ന പരിപാടിയില്‍ […]
ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച് ഇറാന്‍
ടെഹ്റാന്‍: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് സദാചാര പൊലീസ് അറസ്റ്റ് ചെയ്ത യുവതി കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് തലസ്ഥാനമായ ടെഹ്‌റാനിലും കുര്‍ദ്ദിസ്ഥാന്‍ പ്രവിശ്യയിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച് ഇറാന്‍. ഇന്‍സ്റ്റഗ്രാം, വാട്‌സ്‌ആപ്പ് സേവനങ്ങള്‍ക്കും വിലക്കുണ്ട്. ഒരാഴ്ചയായി തുടരുന്ന പ്രതിഷേധങ്ങളില്‍ ഇതുവരെ 30ലേറെ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞാഴ്ചയാണ് മഹ്സ അമിനിയെന്ന ( 22 ) യുവതി ടെഹ്റാനില്‍ വച്ച് അറസ്റ്റിലായതും പിന്നാലെ അബോധാവസ്ഥയില്‍ ചികിത്സയിലിരിക്കെ മരിച്ചതും. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
‘പൊലീസ് മര്‍ദനത്തില്‍ പിടിച്ചുനില്‍ക്കാനായില്ല’; ഭീഷണിപ്പെടുത്തി കേസ് തലയില്‍ കെട്ടിവച്ചെന്ന് ജിതിന്‍
എകെജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. പ്രതിയെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. (akg center attack accused jithin response to media before going to court) പൊലീസ് മര്‍ദിച്ചാണ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നാണ് ജിതിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തനിക്കെതിരെ പൊലീസ് സൃഷ്ടിച്ചതെല്ലാം കള്ളത്തെളിവുകളാണ്. മര്‍ദനത്തിനൊടുവില്‍ തനിക്ക് ഭീഷണിക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നതാണെന്നും ജിതിന്‍ […]
ആളൊഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തിലും റൗണ്ടിലെ പാര്‍ക്കിംഗിനു പിഴയീടാക്കി പോലീസ്
തൃശൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ തിരക്കൊഴിഞ്ഞ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തവര്‍ക്ക് പോലീസിന്റെ വക പിഴയടപ്പിക്കല്‍.നടുവിലാല്‍, നായ്ക്കനാല്‍, ബിനി ടൂറിസ്റ്റ് ഹോം, ജനറല്‍ ആശുപത്രി, മണികണ്ഠനാല്‍ പരിസരങ്ങളില്‍ കെട്ടിടങ്ങള്‍ക്കു മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളിലാണ് റോഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് മൊബൈല്‍ അനധികൃത പാര്‍ക്കിംഗ് സ്റ്റിക്കര്‍ ഒട്ടിച്ചത്. അഴിക്കോടന്‍ ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ വൈ കുന്നേരം മുഖ്യമന്ത്രി എത്തുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ റൗണ്ടില്‍ പാര്‍ക്കിംഗിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞാണ് സ്റ്റിക്കര്‍ പതിച്ചത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കാന്‍ കയര്‍ കെട്ടിയതു മറികടന്നു […]










