മലപ്പുറം: പട്ടാപ്പകല്‍ നാട്ടുകാരെ ഭയപ്പെടുത്തി കളിത്തോക്കുമായി യുവാവിന്റെ പ്രകടനം. മലപ്പുറത്ത് ആലിങ്ങലിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്.

പൊന്നാനി സ്വദേശിയായ യുവാവാണ് നാട്ടുകാരേയും പോലീസിനേയും ഒരു പോലെ വെള്ളം കുടിപ്പിച്ചത്.

പൊന്നാനി സ്വദേശിയായ മറ്റൊരു യുവാവിനൊപ്പമാണ് ഇയാള്‍ ആലിങ്ങലില്‍ എത്തിയത്. ഇയാള്‍ തന്നെയാണ് പോലീസിന് വിവരം നല്‍കിയതും. ഇടയ്‌ക്ക് നിന്നാണ് ബൈക്കില്‍ കയറിയതെന്നും, പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പോലീസില്‍ അറിയിച്ചതെന്നും ബൈക്ക് ഓടിച്ചയാള്‍ പറയുന്നു. ഉടനെ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി. പോലീസ് എത്തിയതോടെ യുവാവ് അരയില്‍ നിന്ന് തോക്കെടുത്ത് പോലീസിന് നേരെ ചൂണ്ടി. ഇതിനിടെ അടുത്തുള്ള ഓട്ടോയില്‍ കയറി രക്ഷപെടാനും ഇയാള്‍ ശ്രമിച്ചു.

ഉടനെ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്‌പ്പെടുത്തി. യുവാവിന്റെ കയ്യിലുള്ളത് കളിത്തോക്കാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ മല്‍പ്പിടുത്തത്തിലൂടെയാണ് യുവാവിനെ കീഴടക്കിയത്. ഇതിനിടെ തോക്ക് പൊട്ടിപ്പോവുകയും ചെയ്തു. മാനസിക രോഗത്തിന് ചികിത്സയിലുള്ള ആളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

prp

Leave a Reply

*