ഇത് സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഏറ്റവും ഉചിതമായ സമയം

സ്വ​ര്‍ണ​ത്തി​ല്‍ നി​ക്ഷേ​പി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക് ഏ​റ്റ​വും ഉ​ചി​ത​മാ​യ സ​മ​യ​മാ​ണി​ത്.

പു​തി​യ ക​ണ​ക്ക​നു​സ​രി​ച്ച്‌ 22 കാ​ര​റ്റ് സ്വ​ര്‍ണം ഗ്രാ​മി​ന് 189 ദി​ര്‍ഹം എ​ന്ന നി​ല​യി​ലേ​ക്ക് വി​ല കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. 2020 മാ​ര്‍ച്ചി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​ണി​ത്​. യു.​എ​സ്.​എ ഫെ​ഡ​റ​ല്‍ പ​ലി​ശ​നി​ര​ക്കി​ല്‍ 0.75ശ​ത​മാ​നം വ​ര്‍​ധി​പ്പി​ച്ച​താ​ണ് പെ​ട്ടെ​ന്നു​ള്ള വി​ല​യി​ടി​വി​ന് കാ​ര​ണം. എ​ന്നാ​ല്‍, ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് വി​ല​യി​ല്‍ മി​ക​ച്ച ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കു​ന്ന ഈ ​അ​വ​സ​രം കു​റ​ഞ്ഞ സ​മ​യ​ത്തേ​ക്കു​ള്ള​താ​യി​രി​ക്കാ​നാ​ണ് സാ​ധ്യ​ത. വി​പ​ണി സ്ഥി​ര​ത കൈ​വ​രി​ക്കു​മ്ബോ​ള്‍ വി​ല വീ​ണ്ടും ഉ​യ​രു​മെ​ന്നാ​ണ് അ​നു​മാ​നം.

ആ​ഗോ​ള​ത​ല​ത്തി​ല്‍ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ സാ​ധ്യ​ത​ക​ള്‍ ക​ണ​ക്കി​ലെ​ടു​ക്കു​മ്ബോ​ള്‍, സു​ര​ക്ഷി​ത​മാ​യ നി​ക്ഷേ​പ​മെ​ന്ന നി​ല​യി​ല്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ സ്ഥാ​നം വ​രും​കാ​ല​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ദൃ​ഢ​മാ​കും. മ​ഹാ​മാ​രി​യു​ടെ സ​മ​യ​ത്ത് സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 235 ദി​ര്‍ഹം (2020 ആ​ഗ​സ്റ്റ്) വ​രെ ഉ​യ​ര്‍ന്നി​രു​ന്നു. വി​ല​യി​ടി​വ് ഹ്ര​സ്വ​കാ​ല​ത്തേ​ക്കു​മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ മാ​ര്‍ച്ചി​ല്‍ ഗ്രാ​മി​ന് 234.5 ദി​ര്‍ഹ​മാ​യി​രു​ന്നു സ്വ​ര്‍ണ​വി​ല. ഇ​തി​ല്‍​നി​ന്ന്​ ഏ​ക​ദേ​ശം 20 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. സ്വ​ര്‍​ണം വാ​ങ്ങാ​നു​ള്ള ഏ​റ്റ​വും മി​ക​ച്ച സ​മ​യം ഇ​താ​ണെ​ന്ന വ​സ്തു​ത​യെ ഇ​ത് കൂ​ടു​ത​ല്‍ സ്ഥി​രീ​ക​രി​ക്കു​ന്നു. ഡോ​ള​റി​നെ​തി​രെ ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യി​ലേ​ക്ക് പ​ണം അ​യ​ക്കു​ന്ന പ​തി​വു​രീ​തി​യേ​ക്കാ​ള്‍ ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ള്‍ക്ക് അ​വ​രു​ടെ സ​മ്ബാ​ദ്യം സ്വ​ര്‍​ണ​ത്തി​ല്‍ നി​ക്ഷേ​പി​ക്കു​ക എ​ന്ന​താ​ണ് ബു​ദ്ധി​പ​ര​മാ​യ തീ​രു​മാ​നം. ഇ​ന്ത്യ​യി​ലെ വി​ല​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്ബോ​ള്‍ യു.​എ.​ഇ​യി​ലെ വി​ല 12 മു​ത​ല്‍ 15 ശ​ത​മാ​നം വ​രെ കു​റ​വാ​ണ്.

വ​രാ​നി​രി​ക്കു​ന്ന ഉ​ത്സ​വ സീ​സ​ണ്‍ മു​ന്നി​ല്‍ ക​ണ്ട്, വി​ല​യി​ലെ വ്യ​തി​യാ​ന​ത്തി​ല്‍നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍​ഡ്​ ഡ​യ​മ​ണ്ട്സ് 10 ശ​ത​മാ​നം അ​ഡ്വാ​ന്‍സ് ഓ​ഫ​റും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. 10 ശ​ത​മാ​നം മു​ന്‍കൂ​റാ​യി ന​ല്‍കി ഒ​ക്ടോ​ബ​ര്‍ 23 വ​രെ നി​ല​വി​ലു​ള്ള സ്വ​ര്‍ണ​വി​ല ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ബ്ലോ​ക്ക് ചെ​യ്യാ​നാ​വും. ഇ​ക്കാ​ല​യ​ള​വി​ല്‍ സ്വ​ര്‍ണ​വി​ല ഉ​യ​രു​ക​യാ​ണെ​ങ്കി​ല്‍, ബു​ക്ക് ചെ​യ്ത നി​ര​ക്കി​ല്‍ സ്വ​ര്‍ണം വാ​ങ്ങാം. സ്വ​ര്‍ണ​വി​ല ഇ​നി​യും കു​റ​ഞ്ഞാ​ല്‍ കു​റ​ഞ്ഞ​നി​ര​ക്കി​ല്‍ നേ​ട്ട​വും സ്വ​ന്ത​മാ​ക്കാം. യു.​എ.​ഇ​യി​ലു​ട​നീ​ള​മു​ള്ള ഏ​തെ​ങ്കി​ലും ഔ​ട്ട്‍ല​റ്റു​ക​ളി​ലൂ​ടെ നേ​രി​ട്ടും മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍​ഡ്​ ഡ​യ​മ​ണ്ട്സി​ന്‍റെ മൊ​ബൈ​ല്‍ ആ​പ് വ​ഴി നി​ങ്ങ​ളു​ടെ വീ​ട്ടി​ലി​രു​ന്നും മു​ന്‍​കൂ​ര്‍ തു​ക അ​ട​ക്കാ​ന്‍ ക​ഴി​യും.

prp

Leave a Reply

*