തൂപ്പുകാരനെ തന്റെ വീട്ടിലേക്ക് വിളിച്ച്‌ കേജ്‌രിവാള്‍; ക്ഷണം വിമാന ടിക്കറ്റടക്കം അയച്ച്‌ നല്‍കി

ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിന്നുള‌ള തൂപ്പുകാരനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കേജ്‌രിവാള്‍. ഹര്‍ഷ് സോളാങ്കി എന്ന ശുചീകരണ തൊഴിലാളിയെയാണ് തന്റെ വീട്ടില്‍ വിരുന്നിന് കേജ്‌രിവാള്‍ ക്ഷണിച്ചത്. ഡല്‍ഹിയിലെത്താന്‍ ഹര്‍ഷിനും കുടുംബത്തിനും വിമാന ടിക്കറ്റടക്കം കേജ്‌രിവാള്‍ അയച്ചുനല്‍കി. ആദ്യം ഡല്‍ഹിയില്‍ കേജ്‌രിവാളിന്റെ വീട്ടിലേക്ക് വരാനും അതിനുശേഷം താന്‍ ഹര്‍ഷിന്റെ ഗുജറാത്തിലെ വീട്ടിലെത്താമെന്നാണ് കേജ്‌രിവാള്‍ അറിയിച്ചത്. കേജ്‌രിവാളിന്റെ ക്ഷണം സ്വീകരിച്ച്‌ അദ്ദേഹത്തെ കാണാന്‍ പുറപ്പെട്ട ഹര്‍ഷിന്റെ ചിത്രവും വിവരങ്ങളും ആം ആദ്‌മി […]

മയക്കുമരുന്ന് കേസില്‍ സീരിയല്‍ നടന്‍ ഷിയാസ് അറസ്റ്റില്‍..! – ലൈവില്‍ എത്തി കാര്യങ്ങള്‍ വെളിപ്പെടുത്തി ഷിയാസ് കരീം

കൊച്ചി: മയക്കുമരുന്ന് കേസില്‍ സീരിയല്‍ നടന്‍ ഷിയാസ് അറസ്റ്റിലായെന്ന വാര്‍ത്ത വന്നതോടെ ആരാധകര്‍ സംശയവുമായി എത്തിയത് ‘ബിഗ് ബോസ്’ താരം ഷിയാസ് കരീം ആണോ എന്നായിരുന്നു. ഇതോടെ, പോലീസ് അറസ്റ്റ് ചെയ്ത ‘ഷിയാസ്’ താനല്ലെന്ന് വ്യക്തമാക്കുകയാണ് ഷിയാസ് കരീം. വാര്‍ത്ത പുറത്ത് വന്നതോടെ ഒരുപാട് ബുദ്ധിമുട്ട് നേരിട്ടു എന്നും അത് താന്‍ ആണോ എന്ന് പലരും വന്ന് ചോദിക്കുന്നുവെന്നും ഷിയാസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് ലഹരിമരുന്ന ഇടപാട് കേസില്‍ സീരിയല്‍ നടന്‍ അടക്കം മൂന്ന് മലയാളികള്‍ ബംഗുളൂരുവില്‍ അറസ്റ്റിലായത്. […]

റെക്കോഡ് താഴ്ച; രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടനെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 81.50 നിലവാരത്തിലെത്തി. ആഗോള-ആഭ്യന്തര ഓഹരി വിപണികളിലെ തകര്‍ച്ചയാണ് കറന്‍സിയുടെ മൂല്യത്തെ പെട്ടെന്ന് ബാധിച്ചത്. 80.99 നിലവാരത്തിലായിരുന്നു വെള്ളിയാഴ്ചയിലെ ക്ലോസിങ്. ഒമ്ബത് വ്യാപാര ദിനങ്ങളില്‍ എട്ടിലും രൂപ ഘട്ടംഘട്ടമായി തകര്‍ച്ച നേരിട്ടു. ഈ ദിവസങ്ങളിലുണ്ടായ നഷ്ടം 2.28ശതമാനമാണ്. രൂപയുടെ മൂല്യമുയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഇതുവരെ ഇടപ്പെട്ടതായി സൂചനയില്ല. ബാങ്കിങ് സംവിധാനത്തില്‍ പണലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ രൂപയുടെ മൂല്യമുയര്‍ത്താന്‍ ആര്‍ബിഐ […]

ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തര കൊറിയ; പ്രകോപനപരമായ നീക്കമെന്ന് ദക്ഷിണ കൊറിയ- North Korea, Ballistic Missile, South Korea

സിയോള്‍: ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചുവെന്ന് ദക്ഷിണ കൊറിയ. കിഴക്കന്‍ തീരത്തു നിന്നും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതായാണ് ദക്ഷിണ കൊറിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്. ദക്ഷിണ കൊറിയയുമായി സംയുക്ത അഭ്യാസത്തില്‍ പങ്കെടുക്കാന്‍ യുഎസ് വിമാനവാഹിനിക്കപ്പല്‍ എത്തിയതിനു തൊട്ടു പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രകോപനപരമായ നീക്കം. മാത്രമല്ല, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് സിയോള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ തൊടുത്തിരിക്കുന്നത്. ഉത്തര കൊറിയ നടത്തിയ മിസൈല്‍ വിക്ഷേപണം ഗുരുതരവും പ്രകോപനപരവുമായ പ്രവൃത്തിയാണെന്ന് […]

ഭരണഘടനയെ സംരക്ഷിക്കുന്നവര്‍ എന്ന് പറയും; പക്ഷെ ഭരണഘടനാവിരുദ്ധമായ ഹര്‍ത്താലും അക്രമവും നടത്തും: പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശ്രീജിത് പണിക്കര്‍‍

തിരുവനന്തപുരം: ഭരണഘടനയെ സംരക്ഷിക്കുന്നവരാണ്, റിപ്പബ്ലിക്കിനെ സംരക്ഷിക്കുന്നവരാണ് കോടതിയെയും ജനാധിപത്യത്തെയും അംഗീകരിക്കുന്നവരാണ് എന്നൊക്കെ പറഞ്ഞാലും പോപ്പുലര്‍ ഫ്രണ്ട് നിയമവിരുദ്ധമായാണ് ഹര്‍ത്താല്‍ നടത്തിയതെന്ന് ശ്രീജിത് പണിക്കര്‍ . ഹര്‍ത്താല്‍ നടത്തണമെങ്കില്‍ കോടതി നിയമപ്രകാരം മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതുണ്ട്. എന്നാല‍് അതെല്ലാം കാറ്റില്‍പ്പറത്തിയാണ് പെട്ടെന്ന് കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും ശ്രീജിത് പണിക്കര്‍ കുറ്റപ്പെടുത്തി. ഹര്‍ത്താല്‍ നടത്തിയെന്ന് മാത്രമല്ല, കേരളത്തിലാകെ അക്രമം അഴിച്ചുവിട്ടു. കോടതി തന്നെ ഇതിന്‍റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേസെടുത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് തന്നെ അവരെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും […]

കൊല്ലത്ത് ഹര്‍ത്താലിനിടെ പൊലീസുകാരെ ബൈക്ക് ഇടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയില്‍

ഹര്‍ത്താല്‍ ദിനത്തില്‍ കൊല്ലത്ത് പൊലീസുകാരെ ബൈക്ക് ഇടിച്ച്‌ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍..പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. ഇരവിപുരം പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അതേസമയം, വയനാട് മാനന്തവാടി ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയ 86 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ ഔദ്യോഗിക കൃതനിര്‍വഹണം തടസപ്പെടുത്തിയതിനും, അക്രമ സംഭവങ്ങള്‍ക്കുമാണ് അറസ്റ്റ് . പിടിയിലായ 86 പേരെയും 14 ദിവസത്തേക്ക് റിമാന്‍്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത […]

പരമ്ബര നേടി സഞ്ജുവും സംഘവും

ചെന്നൈ: ന്യൂസിലന്‍ഡ് എ ടീമിനെതിരായ രണ്ടാം ഏകദിനത്തില്‍ 4 വിക്കറ്റിന്റെ വിജയം നേടി സഞ‍്ജു സാംസണ്‍ നായകനായ ഇന്ത്യ എ ടീം മൂന്ന് മത്സരങ്ങളുള്‍പ്പെട്ട പരമ്ബര 2-0ത്തിന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 47 ഓവറില്‍ 219 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 34 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തില്‍ എത്തുകയായിരുന്നു (222/6)​. ഇന്ത്യ എ ടീമിന്റെ ക്യാപ്ടനായ ആദ്യ പരമ്ബരയില്‍ തന്നെ ടീമിനെ ചാമ്ബ്യന്‍മാരാക്കന്‍ സഞ്ജുവിനായി. 11 ഫോറും 3 സിക്സും ഉള്‍പ്പെടെ […]

High Court: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ KSRTC ക്ക് ഉണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിനെത്തുടര്‍ന്നുണ്ടായ അക്രമത്തില്‍ കെഎസ്‌ആര്‍ടിസിക്ക് ഉണ്ടായ നഷ്ടം എങ്ങനെ ഈടാക്കുമെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. കെഎസ്‌ആര്‍ടിസിക്കെതിരെ ഇനി അക്രമം ഉണ്ടാകാത്ത വിധം നടപടി വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും നടപടികള്‍ വിലയിരുത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ നടന്ന ആക്രമണങ്ങളില്‍ 70 കെഎസ് ആര്‍ ടി സി ബസ്സുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.ഇതെത്തുടര്‍ന്നുണ്ടായ നഷ്ടം എങ്ങനെ ഈടാക്കുമെന്നറിയിക്കാന്‍ സര്‍ക്കാരിന് […]

മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദ്ദിച്ചിട്ട് അഞ്ച് ദിവസം പിന്നിട്ടു; കെ എസ് ആര്‍ ടി സി ജീവനക്കാരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: കാട്ടാക്കടയില്‍ മകളുടെ കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ വന്ന പിതാവിനെ മര്‍ദ്ദിച്ച കേസിലെ പ്രതികളായ കെ എസ് ആര്‍ ടി സി ജീവനക്കാരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹൈക്കോടതി. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദ്ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റുചെയ്‌തില്ലെന്ന് ഹൈക്കോടതി ചോദിച്ചു. അക്രമികള്‍ ഒളിവിലാണെന്നും, അവരുടെ ഫോണുകള്‍ സ്വിച്ച്‌ ഓഫാണെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ വിശദീകരണം. അതേസമയം, സംഭവത്തില്‍ കെ എസ് ആര്‍ ടി സി എം ഡി ഖേദം പ്രകടിപ്പിച്ചതിനെ കോടതി […]

E P Jayarajan | വര്‍ഗ്ഗീയതയെ മറ്റൊരു വര്‍ഗ്ഗീയത കൊണ്ട് എതിര്‍ക്കാനാവില്ല : എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍

വര്‍ഗ്ഗീയതയെ മറ്റൊരു വര്‍ഗ്ഗീയത കൊണ്ട് എതിര്‍ക്കാനാവില്ല ,വര്‍ഗ്ഗീയതക്ക് പരിഹാരം മത നിരപേക്ഷതയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ . പോപുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യം മുസ്ലിം സൂഹത്തെ രക്ഷിക്കുകയല്ല മറിച്ച്‌ ആര്‍ എസ് എസ്സിന് മുന്നില്‍ എറിഞ്ഞ് കൊടുക്കലാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കര്‍ഷകസംഘം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . M V Govindan: പോപ്പുലര്‍ ഫ്രണ്ടിനെ പ്രോത്സാഹിപ്പിക്കുന്നത് ബിജെപി: എം വി ഗോവിന്ദന്‍ പോപ്പുലര്‍ ഫ്രണ്ടും(Popular Front) ബിജെപിയും(BJP) പരസ്പരം […]