കൊച്ചിയിലേക്ക് അന്താരാഷ്‌ട്ര സഞ്ചാരികളുമായി ആദ്യകപ്പല്‍ നവംബറില്‍

മട്ടാഞ്ചേരി കോവിഡിനുശേഷം കേരളത്തിലേക്ക്‌ അന്താരാഷ്ട്രസഞ്ചാരികളുമായി ആദ്യകപ്പല്‍ നവംബറില്‍ കൊച്ചി തീരത്തെത്തും. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്‌ക്ക്‌ പുത്തന്‍ ഉണര്‍വുപകരാന്‍ കപ്പലിന്റെ വരവ്‌ സഹായിക്കുമെന്നാണ്‌ കരുതുന്നത്‌. എംഎസ് യൂറോപ്പ എന്ന കപ്പലാണ്‌ 516 സഞ്ചാരികളുമായി ആദ്യം എത്തുക. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കൊച്ചിയിലേക്ക് അന്താരാഷ്ട്രസഞ്ചാരികള്‍ എത്തുന്നത്. വിനോദസഞ്ചാരമേഖലയിലെ പ്രധാന ക്രൂസ് ഹബ്ബിലൊന്നായി വീണ്ടും കൊച്ചി ഉയരും. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി എട്ട് അന്താരാഷ്‌ട്ര വിനോദസഞ്ചാരകപ്പലുകള്‍ കൊച്ചിയില്‍ എത്തും. കപ്പലുകളെ സ്വീകരിക്കാനുള്ള ഒരുക്കം നടക്കുകയാണ്. സഞ്ചാരികള്‍ക്കായി കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഹൗസ് ബോട്ട്, […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; മോണ്‍സണ്‍ മാവുങ്കലിന് ജാമ്യം നല്‍കില്ലെന്ന് സുപ്രീം കോടതി

Monson Mavunkal: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോണ്‍സണ്‍ മാവുങ്കലിന്(Monson Mavunkal) ജാമ്യം നല്‍കാന്‍ ആകില്ലെന്ന് സുപ്രീം കോടതി(Supreme court). പോക്‌സോ കേസിലെ ആരോപണങ്ങള്‍ ഗൗവമേറിയത് ആണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ജാമ്യത്തിനായി നല്‍കിയ ഹര്‍ജി മോണ്‍സന്റെ അഭിഭാഷകന്‍ പിന്‍വലിച്ചു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവും, സഹോദരനും മോണ്‍സന്റെ ജീവനക്കാര്‍ ആയിരുന്നുവെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. നിരന്തരം പെണ്‍കുട്ടിയെ പീഡിപ്പിച്ച മോണ്‍സണ്‍ന് […]

ഹര്‍ത്താല്‍ അക്രമം: വടകരയില്‍ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറിയടക്കം മൂന്ന് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍

പി എഫ് ഐ ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് വടകരയില്‍ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍. കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലില്‍ അടക്കാതെരുവില്‍ ലോറിയുടെ ഗ്ലാസ് എറിഞ്ഞുതകര്‍ത്ത കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറിയടക്കം മൂന്ന് പേരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. എസ്ഡിപി ഐ ഏരിയാ കമ്മിറ്റി അംഗം നടക്കുതാഴ കുറുമ്ബയില്‍ ചെമ്ബോത്ത്, ബൈത്തുല്‍ നൂറില്‍ ഷൗക്കത്ത്(38), എസ്ഡിപിഐ ഏരിയാ കമ്മിറ്റി സെക്രട്ടറി വടകര ബീച്ച്‌ പള്ളിക്കലകത്ത് നഫ്‌നാസ്(30), പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അടക്കാത്തെരു തായാടത്തില്‍ […]

ആസ്തി 85,705 കോടി; 14 ടണ്‍ സ്വര്‍ണ ശേഖരം, 7,123 ഏക്കര്‍ ഭൂമി! സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് തിരുപ്പതി ദേവസ്ഥാനം

അമരാവതി: പ്രസിദ്ധമായ തിരുപ്പതി തിരുമല ക്ഷേത്രത്തിന്‍റെ സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായി പുറത്തുവിട്ട് ട്രസ്റ്റ്. 85,000 കോടിയലധികം രൂപയുടെ ആസ്തി ഉണ്ടെന്നാണ് കണക്ക്. 14 ടണ്‍ സ്വര്‍ണ ശേഖരവുമുണ്ട്. ലോകത്തിലെ ഏറ്റവും സമ്ബന്നമായ ക്ഷേത്ര ട്രസ്റ്റ് എന്ന പെരുമയും തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് സ്വന്തം. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരില്‍ റെക്കോര്‍ഡ് കുറിച്ച ക്ഷേത്രം കൂടിയാണ് തിരുപ്പതി. ആദ്യമായാണ് സ്വത്ത് വിവരങ്ങളുടെ പൂര്‍ണ രൂപം ട്രസ്റ്റ് പുറത്തുവിടുന്നത്. 85, 705 കോടിയുടെ ആസ്തിയാണ് ക്ഷേത്രത്തിനുള്ളത്. 14 ടണ്‍ സ്വര്‍ണ ശേഖരം. രാജ്യത്തിന്റെ […]

നിയമസഭ കയ്യാങ്കളിക്കേസ്: കുറ്റപത്രം വായിച്ച്‌ കേള്‍പ്പിക്കാന്‍ കോടതി; ഇപി ജയരാജന്‍ ഇന്ന് കോടതയില്‍ ഹാജരാകും

തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കേസുമായി ബന്ധപ്പെട്ട കുറ്റപത്രം വായിച്ച്‌ കേള്‍ക്കുന്നതിനാണ് ജയരാജന്‍ കോടതിയില്‍ ഹാജരാകുന്നത്. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ മുന്‍പ് ഹാജരായിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഇവര്‍ ഹാജരായത്. കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14ന് കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. പക്ഷെ അന്ന് ജയരാജന്‍ അസുഖ കാരണം ചൂണ്ടികാട്ടി […]

മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടം: പുളിക്കീഴ് എസ്.ഐക്കെതിരെ നടപടി, സാജന്‍ പീറ്ററെ പത്തനംതിട്ട സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി

തിരുവല്ല: മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടം സൃഷ്ടിച്ച പുളിക്കീഴ് പോലീസ് സ്റ്റേഷന്‍ എസ്.ഐ സാജന്‍ പീറ്ററിനെ സ്ഥലം മാറ്റി. പത്തനംതിട്ട സ്റ്റേഷനിലേക്കാണ് മാറ്റിയത്. മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടം ഉണ്ടാക്കിയതിനാണ് നടപടി. സാജന്‍ പീറ്ററിനെതിരെ വകുപ്പ്തല അന്വേഷണത്തിന് കോട്ടയം ജില്ല പൊലീസ് മേധാവി തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പന്‍ നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണത്തില്‍ സാജന്‍ പീറ്റര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ നിരണം ഡക്ക് ഫാമിന് സമീപം സാജന്‍ പീറ്റര്‍ സഞ്ചരിച്ച കാര്‍ ഇരുചക്ര വാഹനത്തില്‍ […]

ശ്രീനാഥ് ഭാസി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല; സാവകാശം തേടി

കൊച്ചി; ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ഇന്ന് പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. പൊലീസിനോട് സാവകാശം തേടിയിരിക്കുകയാണ് നടന്‍. നാളെ ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ പൊലീസ് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇന്ന് രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് നടനെ ചോദ്യം ചെയ്യുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. […]

കാട്ടാക്കട മര്‍ദനം; പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം കാട്ടാക്കടയില്‍ പിതാവിനും മകള്‍ക്കും മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായതായി പറയാന്‍ പറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റ് പ്രതികളെ ആദ്യമേ സസ്‌പെന്‍ഡ് ചെയ്തു. അച്ചടക്ക നടപടിയെടുക്കുന്നതിന് നിയമപരമായ നടപടിക്രമങ്ങളുണ്ട്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുക എളുപ്പമല്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു. കെസ്‌ആര്‍ടിസി ജീവനക്കാരുടെ മര്‍ദനമേറ്റ പ്രമേനനോടും മകളോടും സിഎംഡി നേരിട്ട് വിളിച്ച്‌ മാപ്പ് ചോദിച്ചിരുന്നു. സംഭവത്തില്‍ആര്യനാട് സ്റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാര്‍ഡ് ആര്‍.സുരേഷ്, കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, അസിസ്റ്റന്റ് മിലന്‍ ഡോറിച്ച്‌ എന്നിവരെയാണ് സസ്‌പെന്‍ഡ് […]

സര്‍ക്കാര്‍ ജീവനക്കാരിയെന്ന് വിശ്വസിപ്പിച്ചു; ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങള്‍; വ്യാജ നിയമന ഉത്തരവ്, വണ്ടിച്ചെക്ക്; യുവതി പിടിയില്‍

പത്തനംതിട്ട: സര്‍ക്കാര്‍ ജീവനക്കാരിയാണെന്ന് വിശ്വസിപ്പിച്ച്‌ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ യുവതി പിടിയില്‍. വ്യാജ രേഖകള്‍ ചമച്ച്‌ ഹൈക്കോടതിയില്‍ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു യുവതിയുടെ തട്ടിപ്പ്. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഇടയപാടത്ത് സുരഭി കൃഷ്ണ (28)യാണ് അറസ്റ്റിലായത്. കോയിപ്രം പൊലീസാണ് ഇവരെ പിടികൂടിയത്. പറക്കോണം സ്വദേശിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഹൈക്കോടതിയില്‍ സ്റ്റെനോഗ്രാഫര്‍ ആണെന്നും തന്റെ സ്വാധീനം ഉപയോഗിച്ച്‌ ജോലി ശരിയാക്കാം എന്നും പ്രതി യുവാവിനെ വിശ്വസിപ്പിച്ചു. ഹൈക്കോടതിയില്‍ ഓഫീസ് അസിസ്റ്റന്റ് ആയി […]

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അസഭ്യം പറഞ്ഞ കേസ്; നടന്‍ ശ്രീനാഥ് ഭാസിയെ ഇന്ന് പോലീസ് ചോദ്യം ചെയ്യും; ദൃശ്യങ്ങള്‍ ശേഖരിച്ചു

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അസഭ്യം പറഞ്ഞെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ ഇന്നു പോലീസ് ചോദ്യം ചെയ്യും. നടനോട് ഇന്ന് മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെ ചട്ടമ്ബി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെയാണ് മാധ്യമപ്രവര്‍ത്തകയോട് താരം അപമര്യാദയായി പെരുമാറിയതെന്നാണ് പരാതി. വിഷയത്തില്‍ അവതാരക നല്‍കിയ പരാതിയില്‍ മരട് പോലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടനെതിരെ മാധ്യമ പ്രവര്‍ത്തകയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് […]