അവകാശങ്ങള്‍ സിറ്റേഴ്‌സ് തട്ടിപ്പറിച്ചു; സത്യാഗ്രഹ സമരം ആരംഭിച്ച്‌ ലൂസി കളപ്പുരക്കല്‍

മാനന്തവാടി: എഫ്‌സിസി മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും നിരന്തരം അപമാനിക്കുന്നുവെന്നും ആരോപിച്ച്‌ സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ സത്യാഗ്രഹ സമരം നടത്തുന്നു. മാനന്തവാടി കാരക്കാമലയിലെ മഠത്തിന് മുന്നിലാണ് സത്യാഗ്രഹം നടത്തുന്നത്. കോടതി അവസാന തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ കാരക്കാമല കോണ്‍വെന്റില്‍ താമസിക്കാനും സിസ്റ്റര്‍ക്കും മറ്റ് കന്യാസ്ത്രീകള്‍ക്കും മഠം അധികൃതര്‍ അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഒരു പോലെ ഉപയോഗിക്കാന്‍ കോടതി അനുവാദം നല്‍കിയിരുന്നു. എന്നാല്‍ കോടതി ഉത്തരവുണ്ടായിട്ടും മഠത്തില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് ലൂസി ആരോപിക്കുന്നു. പൊതുവായ ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക, […]

അക്രമകാരികളായ തെരുവ് നായകളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുവദിക്കണം;ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍|SC

അക്രമകാരികളായ തെരുവ് നായകളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എ.ബി.സി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.സുപ്രീം കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ച്‌ കേരളം അപേക്ഷ ഫയല്‍ ചെയ്തു. തെരുവുനായ്ക്കളില്‍ വന്ധ്യംകരണ നടപടികള്‍ നടപ്പാക്കുന്നതില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഹൈക്കോടതി വിലക്കിയിരുന്നു. ഇത് അനുവദിക്കണമെന്നതാണ് ഹര്‍ജിയിലെ മറ്റൊരു ആവശ്യം. കേരളത്തില്‍ വലിയ നെറ്റ് വര്‍്ക്ക ഉള്ള സംഘടനായണ് കുടുംബശ്രീയെന്നും, ദേശീയ മൃഗക്ഷേമ ബോര്‍ഡ് അംഗീകരിച്ച സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് […]

തൊഴിലുറപ്പ് തട്ടിപ്പ്; പിഴപ്പലിശ സഹിതം തിരിടച്ചടക്കാന്‍ ഉത്തരവ്, നടപടി 22 റോഡുകളിലായി 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായ പരാതിയില്‍

ആലക്കോട്: നടുവില്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടന്നതായുള്ള പരാതിയില്‍ പഞ്ചായത്ത് മെമ്ബറടക്കം അനധികൃതമായി കൈപ്പറ്റിയ പണം പിഴ പലിശ സഹിതം തിരിച്ചടയ്ക്കുന്നതിനും അഴിമതി തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ കെ.എം. രാമകൃഷ്ണന്‍ ഉത്തരവിട്ടു. നടുവില്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ 28 ഓളം റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തികളിലും കോണ്‍ട്രാക്ടര്‍മാരും ഭരണസമിതിയിലെ ചില അംഗങ്ങളും ചേര്‍ന്ന് സാമ്ബത്തിക അഴിമതിയും തട്ടിപ്പും നടത്തുന്നതായും തൊഴില്‍ കാര്‍ഡ് ഉടമകളുടെ പേരും […]

Jithin:എകെജി സെന്റര്‍ ആക്രമണ കേസ് പ്രതി ജിതിനെ സംഘടനാ നടപടിയില്‍ നിന്ന് സംരക്ഷിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

(AKG Centre Attack Case)എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ജിതിനെ(Jithin) നേരത്തെ സംഘടനാ നടപടിയില്‍ നിന്ന് സംരക്ഷിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമെന്ന് തെളിവുകള്‍. മയക്കുമരുന്ന് ഇടപാടിലെ കണ്ണിയാണെന്ന് തിരിച്ചറിഞ്ഞതോടെ കഴക്കൂട്ടം നിയോക മണ്ഡലം കമ്മിറ്റി ജിതിനെതിരെ നടപടിയെടുത്തു. ജിതിനെതിരായ നടപടി ഒഴിവാക്കിയത് വനിതാ നേതാവ് ഇടപെട്ടെന്നും വിവരം. എകെജി സെന്റര്‍ ആക്രമണകേസിലെ പ്രതിക്കെതിരെ നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസില്‍ പരാതിയുണ്ട്. മയക്കുമരുന്ന് കടത്തടക്കമുള്ള കേസുകളില്‍ ജിതിന് ബന്ധമുണ്ടെന്ന് തെളിഞ്ഞു. കൂടാതെ ജിതിനെതിരെ ചിലര്‍ സംഘനടക്ക് […]

രാത്രി വൈകിയും ലൈറ്റുകള്‍ തെളിഞ്ഞു കിടക്കുന്നു, യുവാക്കള്‍ വന്നുപോകുന്നു: സംശയം തോന്നിയ നാട്ടുകാര്‍ ടൂ വീലര്‍ ഷോറൂമില്‍ കണ്ടത്

കോട്ടയം: ചങ്ങനാശ്ശേരി കോട്ടയം MC റോഡില്‍ കുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് മോട്ടോര്‍സ് എന്ന യമഹ ഷോറൂമില്‍ വില്പനയ്‌ക്കായി വച്ചിരുന്ന സ്‌കൂട്ടറില്‍ ഒളിപ്പിച്ച കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. 1.540 കിലോ കഞ്ചാവാണ് രജിസ്റ്റര്‍ ചെയ്യാത്ത യമഹ ഫാസിനോ സ്‌കൂട്ടറില്‍ ഒളിപ്പിച്ചു വച്ചിരുന്നത്. ഷോറൂമിന്റെ ചുമതലക്കാരന്‍ കുട്ടനാട് കാവാലം സ്വദേശി അമര്‍ കുമാര്‍ ഉല്ലാസ് എന്നയാളെ ഇതുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായി അറസ്റ്റ് ചെയ്തു. ഈ കേസിലെ രണ്ടാം പ്രതി സുബിന്‍ കേസെടുക്കുന്നതിനു തൊട്ടുമുമ്ബായി സ്ഥലത്തുനിന്ന് പോയിട്ടുള്ളതാണ്. മൂന്നാം […]

ഒന്നിനെയും ഉപദ്രവിക്കില്ല ; എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയില്‍ കുടുങ്ങിയതാണ് ; നാട്ടിലെ തെരുവ് നായയുടെ അവസ്ഥ പങ്കുവച്ച്‌ മീനാക്ഷി

കോട്ടയം : തെരുവുനായകള്‍ക്കെതിരെ കേരളത്തില്‍ പ്രതിഷേധം വര്‍ദ്ധിക്കുമ്ബോള്‍ നാട്ടിലെ അവശനായ തെരുവുനായയുടെ ദുരവസ്ഥ വിവരിച്ച്‌ ബാലതാരം മീനാക്ഷി അനൂപിന്റെ കുറിപ്പ്. ഫേസ്ബുക്കിലൂടെയാണ് നാട്ടിലെ ഫ്രാങ്കോ എന്ന തെരുവുനായയുടെ അവസ്ഥ താരം പങ്കുവച്ചിരിക്കുന്നത്.എല്ലു തൊണ്ടയില്‍ കുടുങ്ങി കഷ്ടപ്പെടുന്ന നായയെ ഏതെങ്കിലും സംഘടനകള്‍ ഏറ്റെടുക്കണമെന്നാണ് മീനാക്ഷിയുടെ ആവശ്യം. കോട്ടയം ജില്ലയിലെ അഡ്രസും മീനാക്ഷി പങ്കുവച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പാവം നായുടെ ഇന്നത്തെ അവസ്ഥയാട്ടോ .ഫ്രാങ്കോ എന്നാണേ ഇവന്റെ പേര് എല്ലാര്‍ക്കും ഏറെ […]

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജെറുസലേം സന്ദര്‍ശനത്തെ “ഗെയിം ചെയ്ഞ്ചര്‍” എന്ന് വിളിച്ച്‌ ഇസ്രായേല്‍; ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജറുസലേം സന്ദര്‍ശനത്തെ “ഗെയിം ചെയ്ഞ്ചര്‍” എന്ന് വിളിച്ച്‌ ഇസ്രായേല്‍. അദ്ദേഹത്തിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കിയെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡര്‍ നൗര്‍ ഗിലോണ്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബെഞ്ചമിന്‍ നെതന്യാഹുവും ഓഗ്ല ബീച്ചില്‍ ഒരുമിച്ചു നില്‍ക്കുന്ന ചിത്രം ഇരു രാജ്യങ്ങളുടെ ബന്ധത്തിന്റെ ആഴം മനസ്സിലാക്കി തരുന്നതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. അവരുടെ സൗഹൃദം ഇരു രാജ്യങ്ങളുടെയും വികസനത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയുമായി 1972 മുതലുള്ള ബന്ധമാണ് ഇസ്രയേലിനുള്ളത്. 2017ല്‍ […]

28 ദിവസം കാലാവധിയുള്ള മൊബൈല്‍ പ്ലാനുകള്‍ അവസാനിപ്പിച്ചോ? പുതിയ നിയമ ഭേദഗതി ഇങ്ങനെ

ന്യൂഡല്‍ഹി: 28 ദിവസം കാലാവധിയുള്ള മൊബൈല്‍ പ്ലാനുകള്‍ ടെലികോം കമ്ബനികള്‍ അവസാനിപ്പിച്ചു എന്ന നിലയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണം ഉയര്‍ന്നത്. 28 ദിവസത്തെ പ്ലാനുകള്‍ 30 ദിവസമാക്കി മാറ്റി എന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായെങ്കിലും വസ്തുത ഇതല്ല. മൊബൈല്‍ റിച്ചാര്‍ജ് പ്ലാനുകള്‍ സംബന്ധിച്ച്‌ പുതിയ നിയമ ഭേദഗതി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എല്ലാ ടെലികോം കമ്ബനികളും കുറഞ്ഞത് ഒരു പ്ലാന്‍ വൗച്ചര്‍, ഒരു പ്രത്യേക താരിഫ് വൗച്ചര്‍ എന്നിവയെങ്കിലും 30 […]

മേലുദ്യോഗസ്ഥന്റെ സമ്മര്‍ദം; സ്റ്റേഷനില്‍ വെച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച്‌ പൊലീസുകാരന്‍

കോഴിക്കോട്: സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന വാട്സ്‌ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ വടകര പൊലീസ് സ്റ്റേഷനില്‍ പൊലീസുദ്യോഗസ്ഥന്‍റെ ആത്മഹത്യാശ്രമം. വടകര സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് മേലുദ്യോഗസ്ഥന്‍റെ സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് പറഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ റൂറല്‍ എസ് പിക്ക് പരാതി നല്‍കാനാണ് പൊലീസ് അസോസിയേഷന്‍ തീരുമാനം. വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശമിട്ടതിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വടകര പൊലീസ് സ്റ്റേഷന് മുകളില്‍ ഉദ്യോഗസ്ഥരുടെ വിശ്രമ മുറിയിലാണ് ഉദ്യോഗസ്ഥന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹം കൊയിലാണ്ടി സ്വദേശിയാണ്. മേലുദ്യോഗസ്ഥന്‍റെ മാനസിക […]

നാസയുടെ ഉല്‍ക്കാ പ്രതിരോധ ദൗത്യം ഇന്ന്; ഡാര്‍ട്ടിന്റെ ഇടി വെടിയുണ്ടയേക്കാള്‍ വേഗത്തിലാകുമെന്ന് ശാസ്ത്രലോകം

ന്യൂയോര്‍ക്ക്: ഭൂമിയ്‌ക്ക് നേരെ വരുന്ന ഉല്‍ക്കകളെ പ്രതിരോധിച്ച്‌ ദിശമാറ്റാനുള്ള നാസയുടെ ഡാര്‍ട്ട് ദൗത്യം ഇന്ന്. അതിവേഗം വരുന്ന ഉല്‍ക്കയെ വെടിയുണ്ടയേക്കാള്‍ വേഗത്തിലാ യിരിക്കും പ്രതിരോധിക്കുന്ന ഉപഗ്രഹം ഇടിച്ചു തെറിപ്പിയ്‌ക്കുക എന്നാണ് സൂചന. ദ ഡബിള്‍ ആസ്‌ട്രോയ്ഡ് റീഡയറക്ഷന്‍ ടെസ്റ്റ്(ഡാര്‍ട്ട്) നാസയ്‌ക്ക് വേണ്ടി ജോണ്‍ ഹോപ്കിന്‍സ് യൂണി വേഴ്‌സിറ്റിയുടെ അപ്ലയ്ഡ് ഫിസിക്‌സ് ലാബോറട്ടറിയാണ് നിയന്ത്രിക്കുന്നത്. ഉല്‍ക്കയെ ഇടിച്ചുതെറിപ്പിക്കുന്ന ദൗത്യം അമേരിക്കന്‍ സമയം വൈകിട്ട് 7.14നായിരിക്കും (നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.44) മെന്നാണ് കണക്കുകൂട്ടല്‍. ക്യൂബ് ആകൃതിയുള്ള പ്രത്യേക […]