ബസിലെ ശല്യം സഹിക്കാതായതോടെ പെണ്‍കുട്ടി പിന്നില്‍ നിന്നയാളുടെ മാസ്‌ക് വലിച്ചൂരി, കുടുങ്ങിയത് പൊലീസില്‍ നിന്നും സി ബി ഐയിലെത്തിയ രതീഷ് മോന്‍

ഇരിങ്ങാലക്കുട: സ്വകാര്യ ബസില്‍ 17 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സി.ബി.ഐയില്‍ ഡെപ്യൂട്ടേഷനിലുള്ള പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍. പുല്ലൂര്‍ സ്വദേശി രതീഷ് മോന്‍ (40) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ തൃശൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. മാപ്രാണം ജംഗ്ഷന്‍ പിന്നിപ്പോഴായിരുന്നു സീറ്റില്‍ ഇരിക്കുകയായിരുന്ന രതീഷ് പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം തുടങ്ങിയത്. ഇത് പ്രതിരോധിച്ച പെണ്‍കുട്ടി ബഹളം വച്ച്‌ ഇയാളുടെ മാസ്‌ക് വലിച്ചൂരി. തുടര്‍ന്ന് സഹയാത്രികരാണ് ഇയാളെ തടഞ്ഞുവച്ച്‌ പൊലീസിലേല്‍പ്പിച്ചത്. തുടര്‍ന്ന് നടത്തിയ […]

കൊച്ചിന്‍ നഗരസഭയുടെ അനാസ്‌ഥയ്‌ക്കെതിരെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രതിഷേധം

കൊച്ചി: കൊച്ചി നഗരസഭയില്‍ നിലവിലെ ഭരണ സമിതി അധികാരത്തില്‍ വന്നിട്ട്‌ അറുന്നൂറ്റിയമ്ബത്‌ ദിവസം തികഞ്ഞിട്ടും വെള്ളക്കെട്ട്‌ അടക്കമുള്ള വിഷയങ്ങളില്‍ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല എന്നാരോപിച്ചുകൊണ്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ നിര്‍ഗുണ എന്ന പേരില്‍ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചു. യൂത്ത്‌ കോണ്‍ഗ്രസ്‌ എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ്‌ സിജോ ജോസഫ്‌ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ മാര്‍ച്ച്‌ ഹൈബി ഈഡന്‍ എം.പി ഉദ്‌ഘാടനം ചെയ്‌തു. ചെറിയ മഴയില്‍ പോലും കൊച്ചി പോലൊരു വ്യവസായ നഗരം വെള്ളക്കെട്ടിലാവുന്നത്‌ […]

‘ശ്രീനാഥ് ഭാസിക്ക് വിലക്ക്; സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തും’; പുതിയ സിനിമകള്‍ ചെയ്യില്ലെന്ന് നിര്‍മാതാക്കള്‍

കൊച്ചി: അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സിനിമാ നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം.ശ്രീനാഥ് ഭാസിക്കെതിരായ കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ശ്രീനാഥ് ഭാസി തെറ്റ് സമ്മതിച്ചതായും പരാതിക്കാരിയോട് ഖേദം പ്രകടിപ്പിച്ചതായും നേതാക്കള്‍ വ്യക്തമാക്കി. നിലവില്‍ ബാക്കിയുള്ള ഡബ്ബിങ്ങും ഷൂട്ടിങ്ങും തീര്‍ക്കാന്‍ അനുവദിക്കും. അതിനു ശേഷം സിനിമകളില്‍ അഭിനയിപ്പിക്കില്ല. നാലു ഡബ്ബിങ്ങുകളും ഒരു സിനിമ ഷൂട്ടിങ്ങും പൂര്‍ത്തിയാക്കാന്‍ അനുവദിക്കും. കരാറില്‍ നിന്നും കൂടുതല്‍ […]

സഞ്ജുവിന് അര്‍ദ്ധസെഞ്ച്വറി; ഇന്ത്യ എ-284; ന്യൂസിലാന്റിന് മൂന്ന് വിക്കറ്റ് നഷ്ടമായി

ചെന്നൈ: നായകന്‍ സഞ്ജു സാംസണിന്റെ അര്‍ദ്ധ സെഞ്ച്വറി മികവില്‍ ന്യൂസിലാന്റ് എ ടീമിനെതിരെ ഇന്ത്യ എ നിശ്ചിത അമ്ബതോവറില്‍ 284 റണ്‍സ് നേടി. 285 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരുന്ന സന്ദര്‍ശകര്‍ക്ക് 19-ാം ഓവറില്‍ 83 റണ്‍സ് എടുക്കുന്നതിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായി. മറുപടി ബാറ്റിംഗില്‍ ന്യൂസിലാന്റിന്റെ ഓപ്പണര്‍ ചാഡ് ബൗസ്(20), രച്ചിന്‍ രവീന്ദ്ര(2), മാര്‍ക്ക് ചാപ്മാന്‍(11) എന്നിവരാണ് പുറത്തായത്. രാഹുല്‍ ചാഹറിന് രണ്ട് വിക്കറ്റുകലും രാജ് ബാവ ഒരു വിക്കറ്റും നേടി. ഇന്ത്യ എ ടീം […]

മെസ്സിയുടെ ‘പിണക്കം’ മാറി; അര്‍ജന്റീന സൂപ്പര്‍ താരത്തിന് ടീമിലേക്ക് വഴിതുറന്നു

അര്‍ജന്റീന മുന്നേറ്റ നിരയിലേക്ക് സൂപ്പര്‍ താരം പൗലോ ഡിബാലയെ എത്തിക്കാന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണിയെ ലയണല്‍ മെസ്സി അനുവദിച്ചതായി റിപ്പോര്‍ട്ട്. ബാഴ്സലോണയിലായിരുന്നപ്പോള്‍ നെയ്മറുടെ പകരക്കാരനായി ഡിബാലയെ ടീമിലെത്തിക്കുന്നതിനെ മെസ്സി എതിര്‍ത്തതായി വാര്‍ത്ത വന്നിരുന്നു. ഒടുവില്‍ കറ്റാലന്‍ ക്ലബ് ഉസ്മാനെ ഡെംബലയെ സൈന്‍ ചെയ്യുകയായിരുന്നു. മെസ്സിക്കൊപ്പം കളിക്കുന്നത് എളുപ്പമല്ലെന്ന് എ.എസ് റോമ താരം അഭിപ്രായപ്പെട്ടിരുന്നു. ഇതില്‍ മെസ്സി അതൃപ്തനായിരുന്നു. മെസ്സിയുടെ ‘പിണക്കം’ മാറിയതോടെ ജമൈക്കയെ നേരിടാനുള്ള അര്‍ജന്റീന ടീമില്‍ ഡിബാലയെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍, ആദ്യ ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് […]

ഇന്‍ഷുറന്‍സ് ഇല്ല; ഓട്ടോ അപകടത്തില്‍ ഡ്രൈവര്‍ നല്‍കേണ്ടത് 20.86 ലക്ഷം രൂപ നഷ്ടപരിഹാരം

മഞ്ചേരി: ഓട്ടോറിക്ഷയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ആര്‍.സി ഉടമയായ ഓട്ടോ ഡ്രൈവര്‍ നല്‍കേണ്ടത് 20,86,000 രൂപ നഷ്ടപരിഹാരം. തുവ്വൂര്‍ അക്കരപ്പുറം തയ്യില്‍ വേലായുധനാണ് (40) തുക നല്‍കേണ്ടത്. 2019 സെപ്റ്റംബര്‍ 29ന് കീഴാറ്റൂര്‍ മണിയാണീരിക്കടവിലായിരുന്നു അപകടം. മേലാറ്റൂരില്‍നിന്ന് കീഴാറ്റൂരിലേക്ക് പോവുകയായിരുന്ന ബൈക്കില്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.അപകടത്തില്‍ ബൈക്ക് യാത്രികനായ കീഴാറ്റൂര്‍ ഇല്ലിക്കല്‍ ഗോപാലന്‍റെ മകന്‍ രാംദാസ് (42) മരിച്ചു. ഓട്ടോക്ക് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു. ഈ കേസിലാണ് മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലൈം ട്രൈബ്യൂണല്‍ ജഡ്ജി പി.എസ്. ബിനുവിന്റെ […]

സില്‍വര്‍ലൈന്‍ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍; ഹാസ്യനാടകമായെന്ന് ഹൈക്കോടതി

കൊച്ചി: സില്‍വര്‍ലൈന്‍ സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പദ്ധതിക്കുവേണ്ടി സര്‍വേ നടത്തി കെ -റെയില്‍ എന്നെഴുതിയ കോണ്‍ക്രീറ്റ് കുറ്റികള്‍ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം സ്വദേശി മുരളീകൃഷ്ണന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. ജനങ്ങളെ പേടിപ്പിച്ച്‌ എങ്ങനെ പദ്ധതി നടപ്പാക്കാനാവുമെന്ന് ഈ ഘട്ടത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ നേരത്തെ കോടതി സര്‍ക്കാരിന്റെ നിലപാടു തേടിയിരുന്നു. സാമൂഹ്യാഘാതപഠനം നിയമപ്രകാരമല്ലെന്ന കാരണത്താല്‍ ജനങ്ങള്‍ക്ക് നിയമം കൈയിലെടുക്കാനാവില്ലെന്നു പറഞ്ഞ ഹൈക്കോടതി പലകേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ […]

പോപ്പുലര്‍ ഫ്രണ്ട് 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍

കൊച്ചി: പിഎഫ്‌ഐ ഹര്‍ത്താലില്‍ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ ആവശ്യം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കെഎസ്‌ആര്‍ടിസി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലില്‍ 58 ബസ്സുകള്‍ തകര്‍ത്തെന്നും 10 ജീവനക്കാര്‍ക്ക് പരിക്കേറ്റെന്നും കെഎസ്‌ആര്‍ടിസി വ്യക്തമാക്കി. ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാനായി കെഎസ്‌ആര്‍ടിസി അപേക്ഷ നല്‍കി. ബസ്സുകള്‍ക്ക് ഉണ്ടായ കേടുപാടിന് 9,71,115 രൂപയും ഷെഡ്യൂളുകള്‍ […]

Bhavana: എന്നെ വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാട് പേരുണ്ട്, അതെനിക്കറിയാം; സെബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ഭാവന

യുഎഇയില്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയ സമയത്ത് ഭാവന ധരിച്ച വസ്ത്രത്തിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ഭാവന രംഗത്ത്. ‘എല്ലാം ശരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീര്‍ക്കാന്‍ നോക്കുമ്ബോള്‍, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങള്‍ മാറ്റി വെക്കാന്‍ നോക്കുമ്ബോളും, ഞാന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച്‌ എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് […]

സഞ്ജു ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റനാവുമെന്ന് റിപ്പോര്‍ട്ട്

മലയാളി താരം സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്ബരയില്‍ ഇന്ത്യന്‍ ടീമിന്‍്റെ വൈസ് ക്യാപ്റ്റനാവുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം നിര താരങ്ങളാണ് കളിക്കുക. ശിഖര്‍ ധവാന്‍ ആവും ക്യാപ്റ്റന്‍. ടീമിലെ മറ്റ് താരങ്ങളില്‍ ക്യാപ്റ്റന്‍സി പരിചയവും സീനിയോരിറ്റിയും കൂടുതലുള്ളത് സഞ്ജുവിനായതിനാല്‍ സഞ്ജു വൈസ് ക്യാപ്റ്റനാവുമെന്ന് ഇന്‍സൈഡ് സ്പോര്‍ട്ട് ആണ് റിപ്പോര്‍ട്ട് ചെയ്തത്. (sanju samson vice captain) ന്യൂസീലന്‍ഡ് എയ്ക്കെതിരെ ഇന്ത്യ എ ടീമിനെ നയിച്ചത് സഞ്ജു ആയിരുന്നു. പരമ്ബരയില്‍ സഞ്ജുവിന്‍്റെ ക്യാപ്റ്റന്‍സി പ്രശംസ പിടിച്ചുപറ്റിയിരുന്നു. ആദ്യ […]