ന്യൂഡല്‍ഹി : പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്ത് പതിന്മടങ്ങ് വര്‍ദ്ധിച്ചതിന് പിന്നില്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളെന്ന് സൈന്യം. കഴിഞ്ഞ അഞ്ചു വര്‍ഷം തദ്ദേശീയമായ ആയുധ നിര്‍മ്മാണത്തിനാണ് കേന്ദ്രപ്രതിരോധ വകുപ്പ് ഊന്നല്‍ നല്‍കിയത്. ഈ കാലയളവില്‍ സേനകള്‍ക്ക് ലഭ്യമായ എല്ലാ പീരങ്കികളും ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണെന്ന് കരസേന അഭിമാനത്തോടെ പറയുന്നു. ഇന്ത്യ വിദേശത്ത് നിന്നും വാങ്ങിയത് വളരെ ഭാരം കുറഞ്ഞവയായ അള്‍ട്രാ-ലൈറ്റ് ഹോവിറ്റ്‌സറുകള്‍ മാത്രമാണ്. എന്നാല്‍ മറ്റെല്ലാ പീരങ്കികളും അതിന്റെ അനുബന്ധ ഉപകരണങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചവയാണ്. ആത്മനിര്‍ഭര്‍ പദ്ധതിയില്‍ […]
Category: News
‘എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് അദ്ദേഹം പറയുമ്ബോള്‍..’- നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാവന
ഒരിടവേളക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടി ഭാവന. ഷറഫുദ്ദീനൊപ്പം ഒന്നിക്കുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലെ നായിക ഭാവനയാണ്. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈയിടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളോടും നടി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവ് നവീനെക്കുറിച്ചുള്ള ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഭാവന. നവീനൊപ്പമുള്ള ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. ‘എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് അദ്ദേഹം പറയുമ്ബോള്‍. നീ ആരാണെന്നു എനിക്കറിയാം. നിങ്ങള്‍ ആരാണെന്ന് നിങ്ങളുടെ […]
‘മറ്റൊരു സംഘടന ഉണ്ടാകാന്‍ പാടില്ല’; PFI നിരോധിച്ചതില്‍ സന്തോഷമെന്ന് ആലപ്പുഴയിലെ നന്ദുവിന്റെ മാതാവ്
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതില്‍ സന്തോഷമെന്ന് ആലപ്പുഴയില്‍ കൊല്ലപ്പെട്ട നന്ദുവിന്റെ മാതാവ്.നന്ദുവിനെ കൊലപ്പെടുത്തിയ പ്രതികളെ മാതൃകാപരമായ ശിക്ഷിക്കണമെന്നും നന്ദുവിന്റെ അമ്മ രാജേശ്വരി. മറ്റൊരു സംഘടന ഉണ്ടാകാന്‍ പാടില്ലെന്നും രാജേശ്വരി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് നിരോധന ഉത്തരവില്‍ നന്ദു കൊലപാതക കേസ് പരാമര്‍ശിച്ചിരുന്നു. ചേര്‍ത്തല വയലാറിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദു, മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യു, പാലക്കാട് ആര്‍എസ്‌എസ് പ്രവര്‍ത്തകനായ സഞ്ജിത്, ബിപിന്‍ എന്നിവരുടെ കൊലപാതകങ്ങളാണ് ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ […]
ഭൂനികുതി വാങ്ങാതെ ജനങ്ങളെ മടക്കിയയക്കുന്നു; കാരണം റീ സര്‍വ്വേയെന്ന് അധികൃതര്‍, താന്ന്യം വില്ലേജ് ഓഫീസ് വിവാദത്തില്‍
കാഞ്ഞാണി: ഭൂനികുതി അടയ്ക്കാനെത്തുന്നവരേട് പോയി പിന്നീട് വരൂ എന്ന് പറഞ്ഞ് താന്ന്യം വില്ലേജ് ഓഫീസില്‍ നിന്ന് മടക്കിയയച്ചു തുടങ്ങിയിട്ട് മാസങ്ങളായി. ജനങ്ങളുടെ ഈ കാത്തിരിപ്പ് നീളുന്നതിന് റീ സര്‍വ്വേയാണ് കാരണമായി അധികൃതര്‍ പറയുന്നത്. ഒരുമാസം കഴിഞ്ഞുള്ള ടോക്കണ്‍ കൊടുത്താണ് ആളുകളെ വില്ലേജ് ഓഫീസില്‍ നിന്നും മടക്കിവിടുന്നത്. എന്നാല്‍ നിശ്ചിത ദിവസം കഴിഞ്ഞ് വന്നവരോട് അവധി പറഞ്ഞ സംഭവങ്ങളും ഉണ്ട്. ഓണ്‍ലൈന്‍ തകരാറും മറ്റും സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് ഓഫീസില്‍ വരുന്നവരെ മടക്കി അയക്കുന്നതില്‍ ഒരു മടിയും ഉദ്യോഗസ്ഥര്‍ക്കില്ല. […]
‘ഭാര്യയുടെ റീല്‍സ് സുഹൃത്തുക്കള്‍ക്കിടയില്‍ പരിഹാസ്യനാക്കി’ ; യുവതിയെ കൊന്ന് ഭര്‍ത്താവ്, നിലച്ചത് മതത്തെ മറികടന്ന പ്രണയം
ഭാര്യയോട് പലതവണ ഫേസ്‌ബുക്ക് റീല്‍സ് ചെയ്യുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിന് തയ്യാറാകാതിരുന്നതാണ് കൊലയ്‌ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി ഭോജ്‌പൂര്‍ : ഫേസ്‌ബുക്ക് റീല്‍സിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന ഭര്‍ത്താവ് പിടിയില്‍. ബിഹാറിലെ ഭോജ്‌പൂരിനടുത്തുള്ള നവാഡയിലാണ് സംഭവം. ഫേസ്‌ബുക്ക് റീല്‍സ് ചെയ്യുന്നതിനെ എതിര്‍ത്തിട്ടും യുവതി വകവയ്ക്കാതിരുന്നതാണ് പ്രകോപനമായതെന്ന് പ്രതി അനില്‍ ചൗധരി പൊലീസിന് മൊഴി നല്‍കി. റീല്‍സ് നിര്‍മിക്കുന്നതിനെ ചൊല്ലി സെപ്‌റ്റംബര്‍ 25ന് രാത്രി അനിലും ഭാര്യയും തമ്മില്‍ വാക്കേറ്റമുണ്ടായി. സമൂഹ […]
പോപ്പുലര്‍ ഫ്രണ്ട് നിരോധം: ആലുവയില്‍ കേന്ദ്രസേന; ആര്‍.എസ്.എസ് കാര്യാലയത്തിനും നേതാക്കള്‍ക്കും സുരക്ഷ
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ആലുവയില്‍ കേന്ദ്രസേനയെ വിന്യസിച്ചു. ആക്രമണ സാധ്യത മുന്നില്‍ കണ്ടാണ് ആര്‍.എസ്.എസ് കാര്യാലയത്തില്‍ അടക്കം സുരക്ഷ ഏര്‍പ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീഷണിയുള്ള ആര്‍.എസ്.എസ് നേതാക്കള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി. പള്ളിപ്പുറത്തെ സി.ആര്‍.പി.എഫ് ക്യാംപില്‍ നിന്നുള്ള 15 അംഗ സംഘമാണ് ആര്‍.എസ്.എസ് കാര്യാലയത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘവും സ്ഥലത്തെത്തിയിരുന്നു. പി.എഫ്.ഐ കേന്ദ്രങ്ങളിലെ റെയ്ഡിനും നേതാക്കളുടെയും പ്രവര്‍ത്തകരുടെയൂം അറസ്റ്റിനും പിന്നാലെയാണ് സംഘടന കേന്ദ്രസര്‍ക്കാര്‍ ഇന്നു പുലര്‍ച്ചെ നിരോധിച്ചത്. ഇതിനു […]
പൂജ; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ച് ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി. വിവിധ ഹൈന്ദവ സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇത്തവണ ഞായറാഴ്ച വൈകിട്ടു മുതലാണ് പൂജ തുടങ്ങുന്നത്. അതിനാല്‍ തിങ്കളാഴ്ച പ്രവൃത്തിദിനമാക്കുന്നത് വിദ്യാര്‍ഥികള്‍ക്കു പ്രയാസം സൃഷ്ടിക്കുമെന്നാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്. അഷ്ടമി തിഥി വരുന്ന ദിവസം പുസ്തകം പൂജയ്ക്കു വയ്ക്കുന്നവര്‍ പിറ്റേന്ന് നവമിക്ക് എഴുത്തും വായനയും ഒഴിവാക്കി പൂജയ്ക്കിരിക്കണമെന്നാണ് വിശ്വാസം. തുടര്‍ന്നു ദശമി പുലരിയില്‍ പൂജയെടുപ്പും വിദ്യാരംഭവും നടത്തും. ഇതാണ് സംഘടനകള്‍ […]
പിഎഫ്‌ഐ തീവ്രവാദികളെ നീരാളി പിടിച്ചു; പിന്നാലെ വിമാനത്താവള സ്വര്‍ണ്ണ കടത്ത് നിലച്ചു; ആറ് വര്‍ഷത്തിനിടെ കേരളത്തില്‍ പിടിച്ചത് 983.12കോടിയുടെ സ്വര്‍ണ്ണം
കോഴിക്കോട്: രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുത്തതോടെ കേരളത്തിലേക്കുള്ള സ്വര്‍ണ്ണ കടത്തും നിലച്ചു. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയിഡ് നടത്തിയതിന് പിന്നാലെ വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് പൂര്‍ണമായും നിലച്ചുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ കടത്ത് നടക്കുന്നത് കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ്. എന്നാല്‍, തീവ്രവാദികള്‍ക്കെതിരെ എന്‍ഐഎ നടപടികള്‍ കടുപ്പിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണ്ണ കടത്തും അവസാനിച്ചുവെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഇലക്‌ട്രിക് ഉപകരണങ്ങള്‍ക്ക് അകത്തും മലദ്വാരത്തിലൂടെ ക്യാപ്‌സൂളുകളായും ഗള്‍ഫ് […]
KSRTC ബസില്‍ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന 27 ലക്ഷം രൂപ പിടികൂടി
KL 15 A 2011 എന്ന നമ്ബറിലുള്ള തെങ്കാശി തിരുവനന്തപുരം കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലാണ് പണം കൊണ്ടുവന്നത് തമിഴ്നാട് കടയനല്ലൂര്‍ സ്വദേശി മുഹമ്മദ് അക്രം ആണ് പിടിയിലായത്. പണം ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. തിരുവനന്തപുരത്തുനിന്നും പഴയ സ്വര്‍ണം വാങ്ങാനാണ് പണം കൊണ്ടുവന്നത് എന്നാണ് പിടിയിലായ മുഹമ്മദ് അക്രം എക്സൈസിന് നല്‍കിയ മറുപടി. ആര്യങ്കാവ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍, പ്രിവന്റ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് അനധികൃതമായി കടത്തിക്കൊണ്ടുവന്ന പണം പിടികൂടിയത്. […]
വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് പിതാവ്, കുട്ടിയുടെ സാന്നിധ്യം ഹിറ്റായപ്പോള്‍ കൂടുതല്‍ ഉപയോഗിച്ചു; കേസില്‍ 34 പ്രതികള്‍
ആലപ്പുഴ; പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ്. മുദ്രാവാക്യം എഴുതി തയാറാക്കിയതും കുട്ടിയെ അത് പഠിപ്പിച്ചതും പിതാവാണ് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുട്ടിയുടെ സാന്നിധ്യം ഹിറ്റായതോടെ കൂടുതല്‍ ഉപയോഗിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് തീരുമാനിക്കുകയായിരുന്നു. കേസില്‍ ആകെ 34 പ്രതികള്‍ ആണ് ഉള്ളത്. പോപ്പുലര്‍ ഫ്രണ്ടിനായി സ്ഥിരം മുദ്രാവാക്യം തയ്യാറാക്കുന്നയാളാണ് കുട്ടിയുടെ പിതാവ്. കടുത്ത മതവിദ്വേഷമുള്ള മുദ്രാവാക്യങ്ങളാണ് റാലിക്കായി തയ്യാറാക്കിയത്. വിവിധ സമുദായങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ കുട്ടിയെ പിതാവ് […]










