KSRTC ബസില്‍ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന 27 ലക്ഷം രൂപ പിടികൂടി

KL 15 A 2011 എന്ന നമ്ബറിലുള്ള തെങ്കാശി തിരുവനന്തപുരം കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലാണ് പണം കൊണ്ടുവന്നത്


തമിഴ്നാട് കടയനല്ലൂര്‍ സ്വദേശി മുഹമ്മദ് അക്രം ആണ് പിടിയിലായത്. പണം ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. തിരുവനന്തപുരത്തുനിന്നും പഴയ സ്വര്‍ണം വാങ്ങാനാണ് പണം കൊണ്ടുവന്നത് എന്നാണ് പിടിയിലായ മുഹമ്മദ് അക്രം എക്സൈസിന് നല്‍കിയ മറുപടി.


ആര്യങ്കാവ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍, പ്രിവന്റ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് അനധികൃതമായി കടത്തിക്കൊണ്ടുവന്ന പണം പിടികൂടിയത്.


എന്നാല്‍ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ പരിശോധനയ്ക്കായി എക്സൈസ് അധികൃതര്‍ പിടികൂടിയ പണവും പ്രതിയും തെന്മല പോലീസിന് കൈമാറി.


അനധികൃതമായി എത്തിയ പണത്തിന്റെ ഉറവിടവും പിടികൂടിയ ആള്‍ പറഞ്ഞ ആവശ്യകതയും വിശദമായി പരിശോധിക്കേണ്ടതിനാല്‍ ഉന്നത പോലീസ് അധികൃതര്‍ നടപടികള്‍ ആരംഭിച്ചു.

prp

Leave a Reply

*