സഞ്ജുവിന് അര്‍ദ്ധസെഞ്ച്വറി; ഇന്ത്യ എ-284; ന്യൂസിലാന്റിന് മൂന്ന് വിക്കറ്റ് നഷ്ടമായി

ചെന്നൈ: നായകന്‍ സഞ്ജു സാംസണിന്റെ അര്‍ദ്ധ സെഞ്ച്വറി മികവില്‍ ന്യൂസിലാന്റ് എ ടീമിനെതിരെ ഇന്ത്യ എ നിശ്ചിത അമ്ബതോവറില്‍ 284 റണ്‍സ് നേടി.

285 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരുന്ന സന്ദര്‍ശകര്‍ക്ക് 19-ാം ഓവറില്‍ 83 റണ്‍സ് എടുക്കുന്നതിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായി.

മറുപടി ബാറ്റിംഗില്‍ ന്യൂസിലാന്റിന്റെ ഓപ്പണര്‍ ചാഡ് ബൗസ്(20), രച്ചിന്‍ രവീന്ദ്ര(2), മാര്‍ക്ക് ചാപ്മാന്‍(11) എന്നിവരാണ് പുറത്തായത്. രാഹുല്‍ ചാഹറിന് രണ്ട് വിക്കറ്റുകലും രാജ് ബാവ ഒരു വിക്കറ്റും നേടി.

ഇന്ത്യ എ ടീം സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ നടത്തിയത്. അഭിമന്യു 39 റണ്‍സും രാഹുല്‍ ത്രിപാഠി 18 റണ്‍സുമെടുത്ത് പുറത്തായി. എന്നാല്‍ രണ്ടാം വിക്കറ്റിലും മൂന്നാം വിക്കറ്റിലുമായി 109 റണ്‍സിന്റെ കൂട്ടുകെട്ടുമായി സഞ്ജുവും(54) തിലക് വര്‍മ്മയും(50) ശക്തമായ പോരാട്ടമാണ് നടത്തിയത്.

മധ്യനിരയില്‍ ഋഷി ധവാന്‍(34) എടുത്തപ്പോള്‍ ഷാര്‍ദ്ദൂല്‍ ഠാക്കൂര്‍ 51 റണ്‍സ് അതിവേഗം നേടിക്കൊണ്ട് ടീമിനെ 284ലേയ്‌ക്ക് എത്തിച്ചാണ് മടങ്ങിയത്. ന്യൂസിലാന്റിനായി ജേക്കബ് ഡഫിയും മാത്യു ഫിഷറും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

prp

Leave a Reply

*