പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജെറുസലേം സന്ദര്‍ശനത്തെ “ഗെയിം ചെയ്ഞ്ചര്‍” എന്ന് വിളിച്ച്‌ ഇസ്രായേല്‍; ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജറുസലേം സന്ദര്‍ശനത്തെ “ഗെയിം ചെയ്ഞ്ചര്‍” എന്ന് വിളിച്ച്‌ ഇസ്രായേല്‍.

അദ്ദേഹത്തിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കിയെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡര്‍ നൗര്‍ ഗിലോണ്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബെഞ്ചമിന്‍ നെതന്യാഹുവും ഓഗ്ല ബീച്ചില്‍ ഒരുമിച്ചു നില്‍ക്കുന്ന ചിത്രം ഇരു രാജ്യങ്ങളുടെ ബന്ധത്തിന്റെ ആഴം മനസ്സിലാക്കി തരുന്നതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. അവരുടെ സൗഹൃദം ഇരു രാജ്യങ്ങളുടെയും വികസനത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയുമായി 1972 മുതലുള്ള ബന്ധമാണ് ഇസ്രയേലിനുള്ളത്. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം ആ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കിയെന്നും ഗിലോണ്‍ വ്യക്തമാക്കി.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ നരേന്ദ്രമോദിയെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് ജലം, കൃഷി, ബഹിരാകാശം, ഗവേഷണ വികസന നവീകരണം തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ഒപ്പു വെച്ചു. ഇരു രാജ്യങ്ങളും വിവിധ മേഖലകളില്‍ പരസ്പര സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൈമാറുന്നതില്‍ വ്യക്തമായ സഹകരണം ഉറപ്പു വരുത്താറുണ്ടെന്നും ഗിലോണ്‍ കൂട്ടിച്ചേര്‍ത്തു

prp

Leave a Reply

*