രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടനെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 81.50 നിലവാരത്തിലെത്തി.
ആഗോള-ആഭ്യന്തര ഓഹരി വിപണികളിലെ തകര്‍ച്ചയാണ് കറന്‍സിയുടെ മൂല്യത്തെ പെട്ടെന്ന് ബാധിച്ചത്. 80.99 നിലവാരത്തിലായിരുന്നു വെള്ളിയാഴ്ചയിലെ ക്ലോസിങ്. ഒമ്ബത് വ്യാപാര ദിനങ്ങളില്‍ എട്ടിലും രൂപ ഘട്ടംഘട്ടമായി തകര്‍ച്ച നേരിട്ടു. ഈ ദിവസങ്ങളിലുണ്ടായ നഷ്ടം 2.28ശതമാനമാണ്.
രൂപയുടെ മൂല്യമുയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഇതുവരെ ഇടപ്പെട്ടതായി സൂചനയില്ല. ബാങ്കിങ് സംവിധാനത്തില്‍ പണലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ രൂപയുടെ മൂല്യമുയര്‍ത്താന്‍ ആര്‍ബിഐ ഇടപെടാന്‍ സാധ്യതകുറവാണെന്നാണ് വിലയിരുത്തല്‍.
അതേസമയം, ഡോളര്‍ ശക്തമായി തുടരുന്നതും ആഗോള സാഹചര്യവും കറന്‍സികളുടെ ദുര്‍ബലാവസ്ഥയുമൂലം ആര്‍ബിഐയുടെ ഇടപെടല്‍ കാര്യമായുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ വൈകാതെ ഡോളറിനതെരെ രൂപയുടെ മൂല്യം 82 നിലവാരത്തിലെത്തിയേക്കാം.
രൂപയുടെ മൂല്യത്തോടൊപ്പം മറ്റ് ഏഷ്യന്‍ കറന്‍സികളും സമ്മര്‍ദത്തിലാണ്. ദക്ഷിണ കൊറിയയുടെ വോണ്‍ 1.4ശതമാനവും തായ് വാന്‍ ഡോളര്‍ 0.6ശതമാനവും തായ് ബട്ട് 0.59ശതമാനവും ഫിലിപ്പീന്‍സ് പെസോ 0.57ശതമാനവും ഇന്ത്യനേഷ്യന്‍ റുപ്യ 0.53ശതമാനവും ചൈനീസ് റെന്‍മിന്‍ബി 0.53ശതമാനവും ജപ്പാനീസ് യെന്‍ 0.47ശതമാനവും മലേഷ്യന്‍ റിങ്കിറ്റ് 0.44ശതമാനവും സിങ്കപുര്‍ ഡോളര്‍ 0.3ശതമാനവും ഇടിഞ്ഞു.

