മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദ്ദിച്ചിട്ട് അഞ്ച് ദിവസം പിന്നിട്ടു; കെ എസ് ആര്‍ ടി സി ജീവനക്കാരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: കാട്ടാക്കടയില്‍ മകളുടെ കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ വന്ന പിതാവിനെ മര്‍ദ്ദിച്ച കേസിലെ പ്രതികളായ കെ എസ് ആര്‍ ടി സി ജീവനക്കാരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹൈക്കോടതി.

സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദ്ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റുചെയ്‌തില്ലെന്ന് ഹൈക്കോടതി ചോദിച്ചു.

അക്രമികള്‍ ഒളിവിലാണെന്നും, അവരുടെ ഫോണുകള്‍ സ്വിച്ച്‌ ഓഫാണെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ വിശദീകരണം. അതേസമയം, സംഭവത്തില്‍ കെ എസ് ആര്‍ ടി സി എം ഡി ഖേദം പ്രകടിപ്പിച്ചതിനെ കോടതി പ്രശംസിച്ചു. ചിലര്‍ മോശമായി പെരുമാറുമ്ബോള്‍ എല്ലാവരും മോശക്കാരായി മാറുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന മെക്കാനിക്ക് അജിയെ ഇന്നലെ പ്രതി ചേര്‍ത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്നാണ് അജിയെ തിരിച്ചറിഞ്ഞത്. മകള്‍ക്കും അവളുടെ സുഹൃത്തിനുമൊപ്പം കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ എത്തിയ ആമച്ചല്‍ സ്വദേശിയും പൂവച്ചല്‍ പഞ്ചായത്ത് ക്ലാര്‍ക്കുമായ പ്രേമനനാണ് മര്‍ദനമേറ്റത്.

പുതിയ കണ്‍സഷന്‍ കാര്‍ഡ് നല്‍കാന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കെ എസ് ആര്‍ ടി സി ജീവനക്കാരന്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്ന് മാസം മുമ്ബ് കാര്‍ഡ് എടുത്തപ്പോള്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നും പുതുക്കാന്‍ ഇത് ആവശ്യമില്ലെന്നും പ്രേമനനന്‍ മറുപടി നല്‍കിയതോടെയാണ് വാക്കേറ്റവും മര്‍ദ്ദനവും ഉണ്ടായത്.

prp

Leave a Reply

*