പരമ്ബര നേടി സഞ്ജുവും സംഘവും

ചെന്നൈ: ന്യൂസിലന്‍ഡ് എ ടീമിനെതിരായ രണ്ടാം ഏകദിനത്തില്‍ 4 വിക്കറ്റിന്റെ വിജയം നേടി സഞ‍്ജു സാംസണ്‍ നായകനായ ഇന്ത്യ എ ടീം മൂന്ന് മത്സരങ്ങളുള്‍പ്പെട്ട പരമ്ബര 2-0ത്തിന് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 47 ഓവറില്‍ 219 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 34 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തില്‍ എത്തുകയായിരുന്നു (222/6)​. ഇന്ത്യ എ ടീമിന്റെ ക്യാപ്ടനായ ആദ്യ പരമ്ബരയില്‍ തന്നെ ടീമിനെ ചാമ്ബ്യന്‍മാരാക്കന്‍ സഞ്ജുവിനായി. 11 ഫോറും 3 സിക്സും ഉള്‍പ്പെടെ 43 പന്തില്‍ 77 റണ്‍സ് നേടിയ ഓപ്പണര്‍ പ്രിഥ്വി ഷായാണ് ഇന്ത്യന്‍ ചേസിംഗില്‍ മുന്നണിപ്പോരാളിയായത്. സഞ്ജുവും (37)​ ഇന്ത്യ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. റുതു രാജ് ഗെയ്‌ക്‌വാദ് 30 റണ്‍സ് നേടി. ന്യൂസിലന്‍ഡിനായി വാന്‍ ബീക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തേ ജോ കാര്‍ട്ടറും (72)​,​ രചിന്‍ രവീന്ദ്രയുമാണ് (61)​ ന്യൂസിലന്‍ഡ് ബാറ്റര്‍മാരില്‍ തിളങ്ങിയത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി.

prp

Leave a Reply

*