തൂപ്പുകാരനെ തന്റെ വീട്ടിലേക്ക് വിളിച്ച്‌ കേജ്‌രിവാള്‍; ക്ഷണം വിമാന ടിക്കറ്റടക്കം അയച്ച്‌ നല്‍കി

ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിന്നുള‌ള തൂപ്പുകാരനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കേജ്‌രിവാള്‍.

ഹര്‍ഷ് സോളാങ്കി എന്ന ശുചീകരണ തൊഴിലാളിയെയാണ് തന്റെ വീട്ടില്‍ വിരുന്നിന് കേജ്‌രിവാള്‍ ക്ഷണിച്ചത്. ഡല്‍ഹിയിലെത്താന്‍ ഹര്‍ഷിനും കുടുംബത്തിനും വിമാന ടിക്കറ്റടക്കം കേജ്‌രിവാള്‍ അയച്ചുനല്‍കി. ആദ്യം ഡല്‍ഹിയില്‍ കേജ്‌രിവാളിന്റെ വീട്ടിലേക്ക് വരാനും അതിനുശേഷം താന്‍ ഹര്‍ഷിന്റെ ഗുജറാത്തിലെ വീട്ടിലെത്താമെന്നാണ് കേജ്‌രിവാള്‍ അറിയിച്ചത്.

കേജ്‌രിവാളിന്റെ ക്ഷണം സ്വീകരിച്ച്‌ അദ്ദേഹത്തെ കാണാന്‍ പുറപ്പെട്ട ഹര്‍ഷിന്റെ ചിത്രവും വിവരങ്ങളും ആം ആദ്‌മി പാര്‍ട്ടി അവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. മുന്‍പ് തന്റെ ഗുജറാത്ത് സന്ദര്‍ശന സമയത്ത് അഹമ്മദാബാദിലെ ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിന്നും കേജ്‌രിവാള്‍ അത്താഴം കഴിച്ചിരുന്നു. ഈ സമയം അഹമ്മദാബാദ് ടൗണ്‍ ഹാളില്‍ ശുചീകരണ തൊഴിലാളികളുമായുള‌ള സംവാദത്തിനിടെയാണ് കേജ്‌രിവാള്‍ ഹര്‍ഷിനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്.

ഇതിനിടെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള‌ള കേജ്‌രിവാളിന്റെ നീക്കങ്ങളാണ് ഇതെല്ലാമെന്ന് വാദമുണ്ട്. ഡിസംബര്‍ മാസത്തിലാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. നിലവില്‍ നിയമസഭയില്‍ പ്രാതിനിധ്യമില്ലെങ്കിലും കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകളും 13 ശതമാനം സീറ്റുകളും നേടി മറ്ര് കക്ഷികളെ ആം ആദ്‌മി പാര്‍ട്ടി ഞെട്ടിച്ചു. 53 ശതമാനം സീറ്റുകള്‍ നേടി ബിജെപി വിജയിച്ചെങ്കിലും പല ഗ്രാമങ്ങളിലും ആം ആദ്‌മി പാര്‍ട്ടിയ്‌ക്ക് നി‌ര്‍ണായക സ്വാധീനമാകാന്‍ സാധിച്ചു. ഈ ആത്മവിശ്വാസമാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ പാര്‍ട്ടിയെ സഹായിച്ചത്.

prp

Leave a Reply

*