ഫ്ലക്സ്: രാഷ്‌ട്രീയപാര്‍ടിയുടെ ഹുങ്കെന്ന്‌ ഹൈക്കോടതി ; ഭാരത്‌ ജോഡോ യാത്രയല്ലെന്നും നിയം ഛോടോ യാത്രയാണെന്നും ജഡ്‌ജി

കൊച്ചി

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെ വിമര്‍ശിച്ച്‌ ഹൈക്കോടതി.

ഇത് കടുത്ത നിയമലംഘനമാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയല്ലെന്നും ‘നിയം ഛോടോ യാത്ര’യാണെന്നും വിമര്‍ശിച്ച ഹൈക്കോടതി, അനധികൃതമായി ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത് രാഷ്ട്രീയപാര്‍ടിയുടെ ഹുങ്കാണെന്നും പറഞ്ഞു. അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ സര്‍ക്കാരിനും ചില ഉത്തരവാദിത്വമുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെയും കോടതി വിമര്‍ശിച്ചു. പ്രധാനമന്ത്രി എന്നൊഴിവാക്കി ഡിഗ്നിറ്ററി എന്നു പറഞ്ഞായിരുന്നു വിമര്‍ശം. ഇക്കാര്യം പറയുന്ന ജഡ്ജിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

പാതയോരത്ത് ഫ്ലക്സും ബോര്‍ഡും സ്ഥാപിക്കുന്നതിനെതിരായ ഹര്‍ജിയില്‍ അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കോടതി പരിഗണിച്ചത്.
പാതയോരങ്ങളില്‍ സ്ഥാപിച്ച കൊടി തോരണങ്ങള്‍ നീക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി തദ്ദേശവകുപ്പ് . ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ അശോക് എം ചെറിയാന്‍ സര്‍ക്കാരിനു വേണ്ടി ഹാജരായി.

prp

Leave a Reply

*